'എന്നെ മുന്നോട്ട് നയിക്കുന്നത് ഇതാണ്'; കാന്‍സര്‍ പിടിമുറക്കിയ കാലത്തും ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞത്

ബോളിവുഡിലെ നികത്താനാകാത്ത നഷ്ടമാണ് നടന്‍ ഇര്‍ഫാന്‍ ഖാന്‍. അഭിനയ മികവുകൊണ്ട് പ്രേക്ഷകരെ ഇന്നും പിടിച്ചിരുത്തുന്ന നിരവധി കഥാപാത്രങ്ങള്‍ ചെയ്ത നടനാണ് അദ്ദേഹം. ലഞ്ച് ബോക്‌സ്, ഖ്വരിബ് ഖ്വരിബ് സിംഗലേ, പികു, ലൈഫ് ഓഫ് പൈ, ദ നെയിം സേക്, തുടങ്ങി നിരവധി സിനികമളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഇന്നും മനസില്‍ പതിഞ്ഞ് നില്‍ക്കുന്നവയാണ്.

ഇപ്പോള്‍ ഫിലിം മേക്കര്‍ ഹോമി അദജാനിയ ഇര്‍ഫാന്‍ ഖാനെക്കുറിച്ചുള്ള ഓര്‍മ പങ്കുവെച്ചത് ചര്‍ച്ചയാവുകയാണ്. അടുത്തിടെ അദ്ദേഹം ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇര്‍ഫാന്‍ കാന്‍സര്‍ ബാധിതനായിരിക്കെ കീമോ തെറാപ്പി അടക്കമുള്ള ചികിത്സയിലിരിക്കെയാണ് അംഗ്രേസി മീഡിയം എന്ന സിനിമ ചെയ്യുന്നത്. ഈ സമയം ഇര്‍ഫാന്‍ ഖാനുമായി പങ്കുവെച്ച നല്ല നിമിഷങ്ങളെക്കുറിച്ചാണ് ഹോമി പറയുന്നത്.

irrfan

ഷൂട്ട് ചെയ്യുന്ന സമയത്തും അദ്ദേഹത്തിന് കാന്‍സര്‍ ആണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ ആ സിനിമ എടുത്തതും. ഈ വിഷമ ഘട്ടത്തെക്കുറിച്ച് പൂര്‍ണ ബോധ്യമുണ്ടായിട്ടും നിങ്ങള്‍ എന്തുകൊണ്ടാണ് ഷൂട്ട് ചെയ്യാന്‍ സമ്മതിച്ചത് എന്ന് അദ്ദേഹത്തോട് ചോദിച്ചിരുന്നു. ആ സമയത്ത് ഇര്‍ഫാന്‍ ഖാന്‍ കീമോതെറാപ്പി ചെയ്യുന്നുണ്ട്. അത് അദ്ദേഹത്തെ ശരിക്കും സഹായിക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ എന്തുകൊണ്ട് ഷൂട്ട് ചെയ്യാന്‍ സമ്മതിച്ചു എന്ന സംവിധായകന്റെ ചോദ്യത്തിന് ഇര്‍ഫാന്‍ ഖാന് കൃത്യമായ മറുപടിയുണ്ടായിരുന്നെന്നും പറയുകയാണ് ഹോമി.

'എനിക്ക് അഭിനയിക്കാന്‍ സാധിച്ചില്ലെങ്കില്‍, പിന്നെ ഞാന്‍ ഒന്നുമല്ല. എനിക്ക് അഭിനയം ഒരു ആത്മീയ അനുഭവമാണ്. ഇതാണ് എന്നെ മുന്നോട്ട് നയിക്കുന്നത്' എന്നാണ് അതിന് മറുപടിയായി ഇര്‍ഫാന്‍ പറഞ്ഞതെന്ന് ഹോമി അഭിമുഖത്തില്‍ പറഞ്ഞു. അദ്ദേഹത്തിനൊപ്പം ലണ്ടനില്‍ ആ സമ്മര്‍കാലം ചെലവഴിച്ചുവെന്നും ഹോമി പറയുന്നു.

അംഗ്രേസി മീഡിയം ഷൂട്ട് ചെയ്യുന്നത് ഇര്‍ഫാന്‍ ഖാന് ഒട്ടും വയ്യാതിരിക്കുന്ന സമയത്താണ്. എനിക്ക് ഷൂട്ടിന് വരാന്‍ പറ്റുമെന്ന് അദ്ദേഹം തന്നെ വിളിച്ച് അറിയിക്കുകയായിരുന്നു. ആ മൂന്ന് മാസം അദ്ദേഹത്തിന്റെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളാക്കി മാറ്റാന്‍ ടീം ശ്രമിച്ചുവെന്നും ഹോമി പറയുന്നു.

irrfan

'എനിക്ക് ഓര്‍മയുണ്ട്. അന്ന് അദ്ദേഹത്തിന് വയ്യായ്ക അധികമായ സമയമാണ്. എന്നെ ഒക്ടോബറില്‍ ഫോണ്‍ വിളിച്ചിട്ട് അദ്ദേഹം പറഞ്ഞു, എനിക്ക് ഷൂട്ടിന് വരാനാകും എന്ന്. എപ്പോഴത്തേക്ക് എന്ന് ചോദിച്ചപ്പോള്‍ അടുത്ത മാസം എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. കഥയുടെ രണ്ടാം പകുതി പോലും ആ സമയത്ത് ആയിട്ടുണ്ടായിരുന്നില്ല. എന്നിട്ടും അത് പെട്ടെന്ന് ചെയ്യാന്‍ കാരണം തന്നെ അദ്ദേഹമാണ്. അദ്ദേഹത്തിനൊപ്പമുള്ള ഞങ്ങളുടെ അവസാന യാത്രയായിരിക്കും ഇത് എന്ന് ഞാന്‍ മനസിലാക്കിയിരുന്നു,' ഹോമി പറഞ്ഞു.

ഞങ്ങള്‍ക്ക് മൂന്ന് മാസം അദ്ദേഹത്തെ സന്തോഷിപ്പിക്കണമായിരുന്നു. അത് തന്നെയാണ് ഞങ്ങള്‍ ആ മൂന്ന് മാസവും ചെയ്തത്. അദ്ദേഹത്തിന്റെ ഭാര്യ സുതപയും അദ്ദേഹവുമൊന്നിച്ച് നല്ല നാളുകള്‍ തന്നെ ഞങ്ങള്‍ക്കുണ്ടായി എന്നും ഹോമി ഓര്‍ത്തെടുക്കുന്നു. 2017ലെ ഹിറ്റ് ചിത്രമായ ഹിന്ദി മീഡിയത്തിന്റെ രണ്ടാം ഭാഗമായാണ് അംഗ്രേസി മീഡിയം ചെയ്യുന്നത്. ഇര്‍ഫാന്‍ ഖാന്‍, രാധിക മദന്‍, ദീപക് ദൊബ്രിയാല്‍, കരീന കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. 2020 മാര്‍ച്ച് 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതേ വര്‍ഷം ഏപ്രില്‍ 29ന് ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു.

More from Filmibeat

Read more about: irrfan khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X