»   » വിവാഹമോചിതരെ സ്വീകരിച്ച ബോളിവുഡ് നടിമാര്‍

വിവാഹമോചിതരെ സ്വീകരിച്ച ബോളിവുഡ് നടിമാര്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിനെ സംബന്ധിച്ച് വിവാഹത്തിന്റെയും പ്രണയബന്ധങ്ങളുടെയും ഒന്നും എണ്ണം ഒരു പ്രശ്‌നമേയല്ല. ഒന്നും രണ്ടും മൂന്നും വിവാഹബന്ധങ്ങളുണ്ടായവരും, പലകാലത്ത് പല പ്രണയങ്ങളുമായി നടന്നവരും ബോളിവുഡിലുണ്ട്.

ഇത്തരക്കാരില്‍ പലരും ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമാണുതാനും. പല പ്രമുഖ താരങ്ങളും ഒന്നിലേറെ വിവാഹം കഴിച്ചവരോ, അല്ലെങ്കില്‍ പ്രമുഖ വ്യക്തികളുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാര്യമാരായവരോ ആണ്.

ഇതാ ബോളിവുഡിലെ അത്തരത്തില്‍ ചില സെക്‌സി, ഹോട്ട് ഭാര്യമാര്‍

വിവാഹമോചിതരെ സ്വീകരിച്ച ബോളിവുഡ് നടിമാര്‍

നടന്‍ ഷാഹിദ് കപൂറുമായുള്ള ഏറെനാളത്തെ പ്രണയബന്ധം ഉപേക്ഷിച്ച് സെയ്ഫ് അലിഖാനെ പ്രണയിയ്ക്കുകയും വിവാഹം ചെയ്യുകയും ചെയ്ത നടിയാണ് കരീന. സെയ്ഫിന്റെ രണ്ടാം വിവാഹമാണിത്. സെയ്ഫിന് ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുണ്ട്. വിവാഹമോചനത്തിനും രണ്ടാം വിവാഹത്തിനുമിടയില്‍ സെയ്ഫിന് ഇറ്റാലിയന്‍ മോഡലായ റോസ കാറ്റലാനോയുമായും പ്രണയമുണ്ടായിരുന്നു.

വിവാഹമോചിതരെ സ്വീകരിച്ച ബോളിവുഡ് നടിമാര്‍

വിദ്യബാലന്റെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ വിദ്യയെ വിവാഹം കഴിയ്ക്കുന്നതിന് മുമ്പ് രണ്ട് തവണ വിവാഹമോചനം നേടിയിട്ടുണ്ട്. ഒരു ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് വിദ്യയും സിദ്ധാര്‍ത്ഥും പരസ്പരം കാണുകയും പ്രണയബദ്ധരാവുകയും ചെയ്തത്. 2012 ഡിസംബറിലായിരുന്നു വിദ്യയുടെയും സിദ്ധാര്‍ത്ഥിന്റെയും വിവാഹം.

വിവാഹമോചിതരെ സ്വീകരിച്ച ബോളിവുഡ് നടിമാര്‍

ബോളിവുഡിലെ അതിസുന്ദരിമാരില്‍ ഒരാളായിട്ടാണ് ശില്‍പ ഷെട്ടിയെ കണക്കാക്കിപ്പോരുന്നത്. ഭര്‍ത്താവ് രാജ് കുന്ദ്രയ്‌ക്കൊപ്പം ബിസിനസും മറ്റുമായി കഴിയുകയാണ് ശില്‍പയിപ്പോള്‍. ശില്‍പയെ വിവാഹം കഴിയ്ക്കുന്നതിന് മുമ്പ് രാജ് കുന്ദ്ര ആദ്യഭാര്യായ കവിതയില്‍ നിന്നും വിവാഹമോചനം നേടിയിരുന്നു.

വിവാഹമോചിതരെ സ്വീകരിച്ച ബോളിവുഡ് നടിമാര്‍

ലാറ-മഹേഷ് ഭൂപതി പ്രണയവും വിവാഹവും ബോളിവുഡില്‍ വലിയ വാര്‍ത്തയായരുന്നു. ലാറയെ വിവാഹം ചെയ്യുന്നതിന് മുമ്പ് മഹേഷ് മോഡലായ ശ്വേത ജെയ്ശങ്കറിനെ വിവാഹം ചെയ്യുകയും പിന്നീട് ബന്ധം വേര്‍പെടുത്തുകയും ചെയ്തിരുന്നു. 2011ലായിരുന്നു ലാറ-മഹേഷ് വിവാഹം.

വിവാഹമോചിതരെ സ്വീകരിച്ച ബോളിവുഡ് നടിമാര്‍

സംവിധായകന്‍ അനുരാഗ് കശ്യപിന്റെ രണ്ടാംഭാര്യയാണ് കല്‍ക്കി. അനുരാഗ് മദ്യത്തിന് അടിമയായതോടെയാണ് ആദ്യഭാര്യ അദ്ദേഹത്തില്‍ നിന്നും വിവാഹമോചനം നേടിയത്.

വിവാഹമോചിതരെ സ്വീകരിച്ച ബോളിവുഡ് നടിമാര്‍

നടന്‍ അക്ഷയ്കുമാറുമായി പ്രണയത്തിലായിരുന്ന രവീണ അക്ഷയ് ട്വിങ്കിളുമായുള്ള ബന്ധം തുടങ്ങിയതില്‍പ്പിന്നെയാണ് വിവാഹമോചിതനായ അനില്‍ തഡാനിയെ വിവാഹം കഴിച്ചത്.

വിവാഹമോചിതരെ സ്വീകരിച്ച ബോളിവുഡ് നടിമാര്‍

ഏറെക്കാലം ബോളിവുഡ് അടക്കിവാണ ശ്രീദേവി വിവാഹം ചെയ്തത് നിര്‍മ്മാതാവും ബിസിനസുകാരനുമായ ബോണി കപൂറിനെയാണ്. ആദ്യഭാര്യ മോണ ഷൂരിയില്‍ നിന്നും വിവാഹമോചനം നേടിയശേഷമാണ് ബോണി ശ്രീദേവിയെ വിവാഹംകഴിച്ചത്. ബോണി കപൂറുമായി ബന്ധം വേര്‍പെടുത്തിയശേഷവും മോണ ബോണിയുടെ മാതാപിതാക്കള്‍ക്കൊപ്പം പത്തുവര്‍ഷത്തോളം താമസിച്ചിരുന്നു. 2012 മാര്‍ച്ച് മാസത്തില്‍ മോണ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

വിവാഹമോചിതരെ സ്വീകരിച്ച ബോളിവുഡ് നടിമാര്‍

പതിനഞ്ചു വര്‍ഷം ഒരുമിച്ച് ജീവിച്ചശേഷമാണ് അമീര്‍ ഖാന്‍ ആദ്യ ഭാര്യ റീന ദത്തയുമായി പിരിഞ്ഞത്. പിന്നീട് സഹസംവിധായികയായി ജോലിചെയ്യുകയായിരുന്ന കിരണിനെ പ്രണയിക്കുകയും ജീവിതസഖിയാക്കുകയും ചെയ്തു.

വിവാഹമോചിതരെ സ്വീകരിച്ച ബോളിവുഡ് നടിമാര്‍

ഹേമമാലിനിയെക്കണ്ട് മോഹിച്ച ധര്‍മ്മേന്ദ്ര ആദ്യവിവാഹബന്ധത്തിലിരിക്കേതന്നെയാണ് മതംമാറി അവരെ സ്വന്തമാക്കിയത്. ധര്‍മ്മേന്ദ്രയുടെ ആദ്യഭാര്യ പ്രകാശ് കൗര്‍ അദ്ദേഹത്തിന് വിവാഹമോചനം അനുവദിക്കാന്‍ കൂട്ടാക്കിയിരുന്നില്ല.

English summary
Here's a look at the hottest second and third wives in Bollywood, .

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam