അക്ഷയ് കുമാറിന്റെ കോമഡി ചിത്രം, ഹൗസ്ഫുള്‍ 4 ന്റെ ട്രെയിലര്‍ പുറത്ത്! ബോളിവുഡില്‍ വീണ്ടും ഉത്സവകാലം
സൂപ്പര്‍ ഹിറ്റായ പല സിനിമകളും ഒന്നും രണ്ടും ഭാഗങ്ങളിറക്കി തരംഗമാക്കാറുണ്ട്. അങ്ങനെ ബോളിവുഡിലെ ഏറ്റവും സൂപ്പര്‍ ഹിറ്റായ കോമഡി സിനിമകളിലൊന്നായ ഹൗസ്ഫുള്‍ ന്റെ നാലം ഭാഗം റിലീസിനൊരുങ്ങുകയാണ്. ദീപാലിയ്ക്ക് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നു.
ബോളിവുഡ് സിനിമകളില്‍ വന്‍ വിജയം നേടിയ ഹൗസ്ഫുള്‍ സീരീസ് സിനിമകളില്‍ നാലാമത്തേതാണ് ഉടന്‍ വരാനിരിക്കുന്നത്. അക്ഷയ് കുമാര്‍, റിതേഷ് ദേശ്മുഖ്, റാണ ദഗുബതി, ബോബി ഡിയോള്‍, കൃതി സനോന്‍, പൂജാ ഹെഗ്ഡേ, കൃതി ഖാര്‍ബന്ധ, ചുങ്കി പാണ്ഡെ, ബൊമന്‍ ഇറാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 1419 മുതല്‍ 2019 വരെയുള്ള അറുന്നൂറു വര്‍ഷത്തെ പുനര്‍ജന്മത്തെ കുറിച്ചുള്ള ആദ്യന്ത നര്‍മ്മരസപ്രദമായ ഒരു ഫാന്റസി പ്രമേയമാണ് 'ഹൗസ്ഫുള്‍ 4 ' ന്റേത്.

ഫര്‍ഹാദ് സംജി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നിര്‍മ്മാതാവ് കൂടിയായ സജിത്ത് നദിയാദ്വാലയുടെ കഥയ്ക്ക് തിരക്കഥ രചിച്ചിട്ടുള്ളത് സംവിധായകന്‍ തന്നെയായ സജിത്ത് സംജിയാണ്. ദേവി ശ്രീപ്രസാദ്, സോഹലീ സെന്‍, വിപിന്‍ പട്ട്വാ, തനിഷ്‌ക് ഭഗച്ചി, ഗുരു റാന്തവെ, രജത് നാഗ് പാല്‍ എന്നീ ആറു സംഗീത സംവിധായകരാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംഗീത സംവിധാനം നിവഹിച്ചിരിക്കുന്നത്.
ഫോക്സ് സ്റ്റാര്‍ സ്‌ററുഡിയോസും നദിയാദ്വാല ഗ്രാന്‍ഡ്സണ്‍ എന്റര്‍ടൈന്‍മെന്റും സംയുക്തമായി നിര്‍മ്മിച്ച 'ഹൗസ്ഫുള്‍ 4 ' ദീപാലിയോടനുബന്ധിച്ചു ഒക്ടോബര് 25 ന് പ്രദര്‍ശനത്തിനെത്തും. ദീപാവിയ്ക്ക് വേറെയും സിനിമകള്‍ ഒന്നിച്ചെത്തുന്നതിനാല്‍ ബോക്‌സോഫീസില്‍ കടുത്തൊരു മത്സരത്തിന് കാരണമായേക്കും.


Click it and Unblock the Notifications











