75 ൽപരം സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു!! പ്രണയത്തെ കുറിച്ച് ഭാര്യയ്ക്ക് മുന്നിൽ മനസ് തുറന്ന് നടൻ
പ്രണയത്തിനെ കുറിച്ചും പെൺസൗഹൃദത്തെ കുറിച്ചുമൊക്കെ അഭിമുഖത്തിൽ അങ്കത് വ്യക്യതമാക്കിയിരുന്നു.
നടിയും മോഡലുമായ നേഹ ധൂപിയയുടേയും അങ്കദ് ബോദിയുടേയും പെട്ടെന്നുള്ള വിവാഹം ബോളിവുഡിൽ വൻ ചർച്ചയ്ക്ക് വഴിയൊരുക്കിരുന്നു. നേഹ വിവാഹത്തിനു മുൻപേ ഗർഭിണിയായിരുന്നെന്നും അതുകൊണ്ടാണ് പെട്ടെന്ന് വിവാഹം കഴിച്ചതെന്നും അങ്കത് വ്യക്തമാക്കുകയാണ്. നോഹ അവതരിപ്പിക്കുന്ന നോ ഫിൽറ്റർ ഷോയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു അങ്കതിന്റെ തുറന്നു പറച്ചിൽ.ഭാര്യ ചോദിച്ച എല്ലാ ചോദ്യത്തിനും അങ്കത് മറുപടി നൽകുകയായിരുന്നു.

പ്രണയത്തിനെ കുറിച്ചും പെൺ സൗഹൃദത്തെ കുറിച്ചുമൊക്കെ അഭിമുഖത്തിൽ അങ്കത് വ്യക്യതമാക്കിയിരുന്നു. ചെറുപ്പത്തിൽ താൻ വളരെ നാണം കുണുങ്ങിയായിരുന്നെന്നും അതിനാൽ തന്നെ സ്ത്രീകളുമായി അധികം ബന്ധം മുണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു. എന്നാൽ ദില്ലിയിൽ നിന്ന് മുംബൈയിൽ എത്തിയപ്പോഴാണ് സ്വഭാവം കുറച്ചെങ്കിലും മാറിയതെന്ന് അങ്കത് പറയുന്നു. ജീവിതത്തിൽ പ്രണയം തോന്നിയ പെൺകുട്ടികളെ കുറിച്ചും മറക്കാനാവാത്ത് പ്രണയ നിമിഷങ്ങളെ കുറിച്ചും അങ്കത് മനസ് തുറന്നു.
അതേ സമയം നേഹ ഗർഭിണിയായതിനെ കുറിച്ചും വിഹാത്തിനെ കുറിച്ചും അങ്കത് ഷോയിൽ വ്യക്തമാക്കിയിരുന്നു. നേഹ ഗർഭിണിയാണെന്നുളള വിവരം ആദ്യമായി അമ്മയോടും അച്ഛനോടും തുറന്നു പറഞ്ഞതിനെ കുറിച്ചും താരം പറഞ്ഞു. ഇത് കേട്ടപ്പോൾ ആദ്യം അവർ കുറച്ചു നേരം മിണ്ടാതെ നിൽക്കുകയായിരുന്നു. പിന്നീട് തന്നെ ഒരുപാട് വഴക്ക് പറയുകയും ചെയ്തുവെന്നും അങ്കത് പറഞ്ഞു.2018 മെയിലാണ് നേഹയും അങ്കതും വിവാഹിതരായത്. ഇന്നു തന്നെ പാപ്പാരാസികൾ ഇവരുടെ വിവാഹത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ നേടി പോയിരുന്നു. തുടർന്ന് ഇവർ തന്നെയാണ് ഈ ആഗസ്റ്റ് തങ്ങൾക്ക് കുഞ്ഞ് ജനിക്കാൻ പോകുന്ന കാര്യം അറിയിച്ചത്.


Click it and Unblock the Notifications











