അനുപം ഖേർ മൻമോഹൻ സിങ്ങായതിങ്ങനെ!! മെയ്ക്കോവർ വീഡിയോ പുറത്ത്, കാണൂ
അനുപം ഖേറിന്റെ രൂപമാറ്റം എല്ലാവരേയും ഞെട്ടിപ്പിക്കുന്ന തരത്തിലുളളതായിരുന്നു.
വിവാദങ്ങളോടു കൂടിയാണ് മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ജീവിതകഥയെ ആധാരമാക്കി പുറത്തു വരുന്ന ദ് ആക്സിഡന്റൽ പ്രൈം മിനിസ്റ്റര് പുറത്തു വരുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നതിനു പിന്നലെയാണ് വിവാദങ്ങൾ തല പൊക്കാൻ തുടങ്ങിയത്. അനുപം ഖേറാണ് മൻമോഹൻ സിങ്ങായി വേഷമിടുന്നത്. അനുപം ഖേറിന്റെ രൂപമാറ്റം എല്ലാവരേയും ഞെട്ടിപ്പിക്കുന്ന തരത്തിലുളളതായിരുന്നു. ഇപ്പോഴിത താരത്തിന്റെ മെയ്ക്കോവർ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

ഇരുപത് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. അനുപം ഖേറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് മേക്കോവർ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. താരത്തിന് ആശംസയും അറിയിച്ചിട്ടുണ്ട്. ജനുവരി 11 നാണ് ചിത്രം റിലീസിനായി എത്തുന്നത്.
മൻമോഹൻ സിങ് പ്രാധാനമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ് ബാരു എഴുതി ദ് ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്ന പുസ്തകത്തെ ആധാരാമാക്കിയുള്ള താണ് ചിത്രം പുറത്തു വരുന്നത്. ചിത്രത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ് ചിത്രമെന്നാണ് കോൺഗ്രസ്സിന്റെ ഭാഷ്യം.


Click it and Unblock the Notifications











