സൗന്ദര്യത്തിന്റെ മറുവാക്ക്, സല്‍മാന്റെ വരെ നായിക; പ്ലാസ്റ്റിക് സര്‍ജറി കാരണം മുഖവും കരിയറും നഷ്ടപ്പെട്ട നടി

By Desk

ഗ്ലാമറിന്റെ ലോകമാണ് ബോളിവുഡ്. ഗോസിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കുമൊന്നും ഒരു പഞ്ഞവുമില്ലാത്ത ഇടം. എപ്പോഴും ലൈം ലൈറ്റില്‍ നില്‍ക്കാന്‍ ശ്രമിക്കുന്നവരായിരിക്കും മിക്ക താരങ്ങളും. താരങ്ങള്‍ക്ക് മേല്‍ ഇന്‍ഡസ്ട്രിയുടെ സമ്മര്‍ദ്ധവും ഇതിനാല്‍ ശക്തമായി തന്നെയുണ്ടാകും. ഇന്‍ഡസ്ട്രി ആവശ്യപ്പെടുന്നത് നല്‍കാന്‍ പലപ്പോഴും താരങ്ങള്‍ അറിഞ്ഞും അറിയാതേയും നിര്‍ബന്ധിതരാകും. ഇത്തരം സാഹചര്യങ്ങളില്‍ പലപ്പോഴും താരങ്ങള്‍ നഷ്ടമാവുക കരിയര്‍ തന്നെയാകും എന്നതാണ് വിരോധാഭാസം.

അങ്ങനെ വരുമ്പോള്‍ മോഹിപ്പിക്കുന്ന സകലതും ഉപേക്ഷിച്ച് സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും ദൂരേക്ക് ഓടിയൊളിക്കാനും വ്യക്തി ജീവിതത്തിന്റെ സ്വകാര്യതയില്‍ ഒളിക്കാനും വിധിക്കപ്പെട്ടവരായി നിരവധി പേരുണ്ട്. ഇത്തരത്തില്‍ ഒരാളാണ് നടി ആയിഷ ടാക്കിയ. ഒരുകാലത്ത് ബോളിവുഡിലെ മുന്‍നിര നായികയായിരുന്നു ആയിഷ ടാക്കിയ. സല്‍മാന്‍ ഖാന്‍ ഉള്‍പ്പടെയുള്ള ടോപ് താരങ്ങളുടെ നായിക. പക്ഷെ തന്റെ കരിയറിന്റെ പീക്കില്‍ ആയിഷയ്ക്ക് ബോളിവുഡ് ഉപേക്ഷിച്ച് പോകേണ്ടി വന്നു.

Ayesha Takia

2004 ലായിരുന്നു ആയിഷയുടെ അരങ്ങേറ്റം. ടാര്‍സന്‍ ദ വണ്ടര്‍ കാര്‍ ആയിരുന്നു ആദ്യ സിനിമ. പിന്നീട് സോച്ചാ നാ ഥാ, സലാം ഏ ഇഷ്ഖ്, വാണ്ടഡ്, പാട്ശാല തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. സല്‍മാന്റെ നായികയായി വന്ന വാണ്ടഡ് അടക്കമുള്ള സിനിമകള്‍ വലിയ വിജയം നേടുകയും ചെയ്തവയാണ്. പക്ഷെ ഇന്ന് സിനിമയിലൊന്നും ആയിഷയെ കാണാനില്ല. വിവാഹിതയായ ആയിഷ കുടുംബ ജീവിതവുമായി ഒതുങ്ങിക്കൂടി കഴിയുകയാണ്.

തന്റെ പതിമൂന്നാം വയസിലാണ് ആയിഷ കരിയര്‍ ആരംഭിക്കുന്നത്. കോംപ്ലാന്റെ പരസ്യത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് ഫല്‍ഗുനി പഥക്കിന്റെ മേരി ചുനര്‍ ഉഡ് ഉഡ് ജായേ എന്ന സൂപ്പര്‍ ഹിറ്റ് സംഗീത വീഡിയോയില്‍ അഭിനയിച്ചതോടെ ബോളിവുഡിന്റെ ശ്രദ്ധ നേടി. ആദ്യ ചിത്രമായ ടാര്‍സന്‍ പരാജയപ്പെട്ടുവെങ്കിലും ആയിഷയെ തേടി വീണ്ടും സിനിമകളെത്തി. ദില്‍ മാംഗെ മോര്‍, സോച്ചാ നാ ഥാ, ഷാദി നമ്പര്‍ 1, ഹോം ഡെലിവറി, സലാം ഏ ഇഷ്ഖ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

ചിലത് ശ്രദ്ധിക്കപ്പെടുകയും ചിലത് പരാജയപ്പെടുകയും ചെയ്തു. പിന്നീടാണ് 2009 ല്‍ സല്‍മാന്റെ നായികയായി അഭിനയിച്ച വാണ്ടഡ് ഇറങ്ങുന്നത്. ചിത്രം ബ്ലോക്ബസ്റ്ററായി മാറിയതോടെ ആയിഷ ബോളിവുഡിലെ മുന്‍നിര നായികയായി മാറി. നടി മനീഷ കൊയിരാളയുടെ സഹോദരന്‍ സിദ്ധാര്‍ത്ഥുമായി ആയിഷ പ്രണയത്തിലായിരുന്നു. ബോളിവുഡിലെത്തും മുമ്പേ ഇരുവരും പ്രണയത്തിലായിരുന്നു. പക്ഷെ പിന്നീട് ഇരുവരും പിരിഞ്ഞു. ഇതിന് ശേഷം നടി ആമീഷ പട്ടേലിന്റെ സഹോദരനുമായും ആയിഷ പ്രണയത്തിലായിരുന്നു. പക്ഷെ ആ പ്രണയവും അധികനാള്‍ നീണ്ടു നിന്നില്ല.

തുടര്‍ന്നായിരുന്നു ആയിഷ ഫര്‍ഹാന്‍ അസ്മിയുമായി പ്രണയത്തിലാകുന്നത്. മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2008ലാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. വിവാഹത്തിനായ താരം ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തിരുന്നു. തന്റെ കരിയറിന്റെ പീക്കില്‍, 23-ാം വയസിലാണ് താരം വിവാഹിതയാകുന്നത്. അധികം വൈകാതെ ആയിഷ സിനിമാ ജീവിതം അവസാനിപ്പിക്കുകയും ചെയ്തു. പിന്നാലെ ഇരുവരുടേയും മകന്‍ മിക്കായേല്‍ അസ്മി ജനിച്ചു.

Ayesha Takia

സിനിമ വിട്ടതോടെ ആയിഷയെ പിന്നെ പൊതുവേദികളിലൊന്നും കാണാതായി. ഇടക്കാലത്ത് താരം വാര്‍ത്തകളില്‍ ഇടം നേടുന്നത് പുതിയ ചില ചിത്രങ്ങള്‍ പുറത്ത് വരുന്നതോടെയാണ്. എന്നാല്‍ അപ്പോഴേക്കും കണ്ടാല്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധം മാറിപ്പോയിരുന്നു ആയിഷ. കോസ്‌മെറ്റിക് സര്‍ജറികള്‍ മൂലമാണ് താരത്തിന്റെ രൂപം മാറിപ്പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലിപ് ഫില്ലര്‍, ബൊട്ടോക്‌സ് തുടങ്ങിയവയും പ്ലാസ്റ്റിക് സര്‍ജറിയുമൊക്കെ നടത്തി മുഖത്തിന്റെ ഭംഗിയത്രയും താരം നശിപ്പിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്.

പ്ലാസ്റ്റിക് സര്‍ജറി ആരോപണങ്ങള്‍ ആയിഷ നിഷേധിക്കുന്നുണ്ട്. എന്നാല്‍ ആയിഷയുടെ മുഖത്തുണ്ടായ മാറ്റം വളരെ വ്യക്തമാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ആയിഷയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പിന്നാലെ താരത്തിന്റെ രൂപമാറ്റത്തെ പരിഹസിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. സുന്ദരമായ മുഖം നശിപ്പിച്ചതിന് ആരാധകര്‍ ആയിഷയെ പഴിച്ചു. ഇതില്‍ മനം നൊന്ത് താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് തന്നെ ഡിലീറ്റാക്കിയിരിക്കുകയാണ്.

Read more about: ayesha takia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X