ഒന്‍പത് വര്‍ഷം നീണ്ടുനിന്ന പ്രണയം; ദിലീപ് കുമാറുമായി മധുബാല വേര്‍പിരിയാന്‍ കാരണം ഇതായിരുന്നു
ബോളിവുഡിന്റെ ഇതിഹാസതാരമായിരുന്നു മധുബാല. മണ്‍മറഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ താരസുന്ദരിയുടെ ഓര്‍മ്മകള്‍ ഇന്നും ആരാധകരെ വിട്ടു പോയിട്ടില്ല. വളരെ കുറച്ചുകാലം മാത്രമേ കരിയറില്‍ സജീവമായിരുന്നിട്ടുള്ളൂ എങ്കിലും ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഐതിഹാസിക താരങ്ങളില്‍ ഒരാളായി ഇന്നും ആരാധകര്‍ താരത്തെ വാഴ്ത്തുന്നു.
ഗായകന്‍ കിഷോര്‍ കുമാറിനെ വിവാഹം കഴിയ്ക്കുന്നതിന് മുമ്പ് നടന്‍ ദിലീപ് കുമാറുമായി ഒന്‍പത് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു മധുബാല. എന്നാല്‍ അവിചാരിതമായുണ്ടായ സംഭവങ്ങള്‍ ഇരുവരുടെയും പ്രണയബന്ധത്തെ തകര്‍ത്തു. വിവാഹനിശ്ചയം വരെ കഴിഞ്ഞെങ്കിലും ആ ബന്ധം അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.

മധുബാലയുടെ അച്ഛന്റെ പ്രൊഡക്ഷന്‍ ഹൗസില്‍ അഭിനയിക്കണമെന്ന നിര്‍ബന്ധമാണ് ഇരുവരും തമ്മില്‍ അകലാനുള്ള ആദ്യ കാരണം. എന്നാല്‍ പിന്നീട് ഒരു ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേസ് വന്നതോടെ ഇരുവരും പൂര്‍ണ്ണമായും അകലുകയായിരുന്നു.
അടുത്തിടെ മധുബാലയും ദിലീപ് കുമാറും തമ്മിലുള്ള നീണ്ട കാലത്തെ ബന്ധത്തെക്കുറിച്ച് സഹോദരി മാധുര്‍ ഭൂഷണ്‍ സൂചിപ്പിച്ചിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മധുബാലയെക്കുറിച്ച് സഹോദരി തുറന്നുസംസാരിച്ചത്.
'ദിലീപ് കുമാറുമായി തനിക്ക് പ്രശ്‌നമില്ലായിരുന്നു. കോടതിയില്‍ കേസ് വന്നില്ലായിരുന്നുവെങ്കില്‍ ദിലീപ് കുമാറിനെ മധുബാല വിവാഹം കഴിക്കുമായിരുന്നു. ഞങ്ങളുടെ അച്ഛനോട് മാപ്പ് പറയണമെന്ന് ദിലീപ് സാബിനോട് അവള്‍ ആവശ്യപ്പെട്ടിരുന്നു.

ദിലീപ് സാബിനോട് പലതവണ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഒന്‍പത് വര്‍ഷത്തോളം പ്രണയിച്ച ശേഷം ബന്ധം ഉപേക്ഷിക്കണണെങ്കില്‍ അത് എത്ര തീവ്രമായ തീരുമാനമായിരിക്കും. ദിലീപ് സാബിനെപ്പോലെ നല്ലൊരു മനുഷ്യനെ ഉപേക്ഷിക്കേണ്ടി വന്നത് അദ്ദേഹം അച്ഛനോട് ക്ഷമ പറഞ്ഞില്ല എന്നതുകൊണ്ട് മാത്രമാണ്.
പ്രണയത്തിന് വേണ്ടി അച്ഛനെ ഉപേക്ഷിച്ചു എന്ന ലോകത്തിന്റെ കുറ്റപ്പെടുത്തല്‍ കേള്‍ക്കാന്‍ മധുബാല ആഗ്രഹിച്ചിരുന്നില്ലെന്ന് സഹോദരി കൂട്ടിച്ചേര്‍ത്തു. അവള്‍ നല്ല മകളായിരുന്നു, അതാണ് ദിലീപ് കുമാറുമായുള്ള ജീവിതം ഉപേക്ഷിച്ചത്. മധുര്‍ വ്യക്തമാക്കുന്നു.


Click it and Unblock the Notifications











