twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സല്‍മാന്‍ ഖാനെ സൂപ്പര്‍താരമാക്കിയതിന് പിന്നിലെ ശബ്ദം; എസ്പി ബാലസുബ്രഹ്മണ്യം നല്‍കിയ സൗഭാഗ്യങ്ങള്‍

    |

    ഒരു സിനിമയെക്കാളും അതിലെ പാട്ടുകള്‍ വിജയം നേടുന്നത് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ട്. അവിടെയാണ് ഗായകരുടെ പങ്കാളിത്തം എത്രത്തോളം വലുതാണെന്ന് മനസിലാവുന്നത്. ഇന്ത്യന്‍ സംഗീത ലോകത്തെ ഏറ്റവും അതുല്യ ഗായകനായിരുന്ന എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തിന്റെ വേദനയിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധകരുമെല്ലാം.

    പാട്ടുകളിലൂടെ എസ്പിബി നല്‍കിയ സംഭാവനകള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതാണെന്ന് ഒറ്റ വാക്കില്‍ പറയാം. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നിങ്ങനെ ഇന്ത്യയിലെ എല്ലാ ഭാഷകളിലും തന്നെ സൂപ്പര്‍ഹിറ്റ് പാട്ടുകള്‍ പാടിയ എസ്പിബി ചില താരങ്ങളുടെ കരിയറിലും വഴിത്തിരിവ് സൃഷ്ടിച്ചിരുന്നു. ബോളിവുഡിലെ സൂപ്പര്‍താരമായ സല്‍മാന്‍ ഖാന്റെ ജീവിതത്തില്‍ എസ്പിബി ഉണ്ടാക്കിയ തരംഗത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

    salman-spb

    വിവിധഭാഷകളിലായി 40,000 ത്തോളം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള എസ്പിബി ബോളിവുഡിന് സമ്മാനിച്ചതും ഇന്നും ആരാധകര്‍ പാടി നടക്കുന്നവയാണ്. സല്‍മാന്‍ ഖാന്‍ അഭിനയിച്ച 'മേനെ പ്യാര്‍ കിയ' എന്ന ചിത്രത്തിലെ 'ദില്‍ ദീവാന' എന്ന ഗാനം വലിയ ഹിറ്റായിരുന്നു. അതുപോലെ 'ഹം ആപ് കെ ഹേ കോന്‍, പത്ഥന്‍ കെ ഫൂല്‍, ലൗ, സാജന്‍, അന്താസ്, അപ്‌ന അപ്‌ന', തുടങ്ങി നിരവധി സിനിമകളിലായി വര്‍ഷങ്ങളോളം എസ്പിബി സല്‍മാന്‍ ഖാന്റെ ശബ്ദമായി മാറിയിരുന്നു.

    സഞ്ജയ് ദത്തും സല്‍മാന്‍ ഖാനും നായകന്മാരായിട്ടെത്തിയ ചിത്രമായിരുന്നു സാജന്‍. ചിത്രത്തിലെ പാട്ടുകളില്‍ സല്‍മാന് വേണ്ടി എസ്പിബിയും സഞ്ജക്ക് വേണ്ടി കുമാര്‍ സനുവുമായിരുന്നു ശബ്ദം നല്‍കിയത്. സാജന്‍ എന്ന ഈ ചിത്രത്തിലെ 'ബഹുത് പ്യാര്‍ കര്‍തെ ഹേ' എന്ന പാട്ട് ഇന്നും എസ്പിബിയുടെ കരിയറിലെ ഏറ്റവും ഹിറ്റ് പാട്ടുകളിലൊന്നായിരുന്നു.

    salman-spb

    തന്റെ കരിയറില്‍ സ്വാധീനം ചെലുത്തിയ എസ്പിബിയുടെ ആരോഗ്യത്തിന് വേണ്ടിയുള്ള പ്രാര്‍ഥനകളിലായിരുന്നു നടന്‍ സല്‍മാന്‍ ഖാനും. അദ്ദേഹം എത്രയും വേഗം അസുഖം ഭേദമായി മടങ്ങി വരട്ടെ. അങ്ങനെയുടെ ദില്‍ ദിവാന ഹീറോ പ്രേം ആശംസിക്കുകയാണ്. എന്നായിരുന്നു എസ്പിബിയ്ക്ക് സല്‍മാന്‍ നല്‍കിയ ആശംസ.

    ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ബാലസുബ്രഹ്മണ്യം മെലഡി ഗാനങ്ങളിലൂടെ ഒരു ജനതയുടെ വികാരമായി മാറി. അന്ന് മുതലിങ്ങോട്ട് അഞ്ച് പതിറ്റാണ്ടുകളോളം നീണ്ട സംഗീത യാത്ര 2020 സെപ്റ്റംബര്‍ 25 ന് ഉച്ചയ്ക്ക് ഒരു മണിയോട് കൂടി അവസാനിച്ചിരിക്കുകയാണ്. ഇളയരാജയ്‌ക്കൊപ്പം തമിഴില്‍ നിന്നും ആയിരക്കണക്കിന് പാട്ടുകള്‍ എസ്പിബി നല്‍കി. ഏറ്റവുമധികം പാട്ടുകള്‍ പാടിയ നിലയ്ക്ക് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ് വരെ താരം സ്വന്തമാക്കിയിരുന്നു.

    English summary
    How Legendary Singer SP Balasubrahmanyam Involved Salman Khan's Carrier
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X