'അയാളെ വിവാഹം കഴിക്കുന്നതും, അയാളുടെ കുഞ്ഞുങ്ങളുടെ അമ്മയാകുന്നതും സ്വപ്‌നം കണ്ടു, പക്ഷെ...'
പതിനാറാം വയസ്സിലെ ആദ്യ പ്രണയത്തെ കുറിച്ച് ആലിയ ഭട്ട് വെളിപ്പെടുത്തുന്നു. രണ്ട് വര്‍ഷം പ്രണയിച്ച ആളെ ബ്രേക്കപ്പ് ചെയ്യാനുണ്ടായ കാരണം സ്‌നഹം കൊണ്ട് പൊറുതി മുട്ടിയത്.
ബോളിവുഡിലെ ക്യൂട്ട് സുന്ദരിയാണ് ആലിയ ഭട്ട്. എന്തെങ്കിലും വിവാദം എപ്പോഴും വാല് പോലെ നടി കൂടെ കൊണ്ടു നടക്കും. ഗോസിപ്പു കോളങ്ങളിലും ആലിയയുടെ പേര് സര്‍വ്വ സാധാരണമായി.
ആരെങ്കിലുമായി അവിഹിതത്തിലാണോ എന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകന് ആലിയ ഭട്ടിന്റെ മറുപടി!
സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായുള്ള ആലിയയുടെ പ്രണയം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ അത് ബ്രേക്കപ്പായതോടെ ഇപ്പോള്‍ 'സിംഗിള്‍ ലൈഫ്' ആസ്വദിയ്ക്കുകയാണ് താരം. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ആലിയ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി

പതിനാറാം വയസ്സില്‍
പതിനാറാം വയസ്സിലായിരുന്നുവത്രെ ആലിയ ഭട്ടിന്റെ ആദ്യ പ്രണയം. രണ്ട് വര്‍ഷത്തോളം പ്രണയിച്ചു നടന്നു എന്ന് വെളിപ്പെടുത്തിയെങ്കിലും കാമുകന്റെ പേര് നടി പറഞ്ഞില്ല

സ്വപ്‌നം കണ്ടു
അയാളെ വിവാഹം കഴിയ്ക്കുന്നതും അയാളുടെ കുഞ്ഞുങ്ങളുടെ അമ്മയാകുന്നതുമൊക്കെ ഞാന്‍ സ്വപ്‌നം കണ്ടിരുന്നു. പക്ഷെ ആ ബന്ധം അധികതൂരം പോയില്ല

എങ്ങിനെ ബ്രേക്കപ്പായി
കാമുകന്റെ സ്‌നേഹം സഹിക്കാതെയാണത്രെ ബ്രേക്കപ്പായത്. മറ്റാരോടും സംസാരിക്കുന്നത് പോലും അാള്‍ക്ക് ഇഷ്ടമല്ല. അതോടെ ആ ബന്ധം ഉപേക്ഷിച്ചു.

ഇനി പ്രണയമില്ല...
ഇനി പ്രണയമില്ല എന്ന് ആലിയ ഭട്ട് പറയുന്നു. പക്ഷെ പ്രണയത്തോടും പ്രണയിക്കുന്നവരോടും എതിര്‍പ്പില്ല എന്നും നടി വ്യക്തമാക്കി.

പുതിയ ചിത്രം
ഷാരൂഖ് ഖാന്‍ ഒപ്പം അഭിനയിച്ച ഡിയര്‍ സിന്ദകി എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് അലിയ ഭട്ട്. നവംബര്‍ 25 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.


Click it and Unblock the Notifications