താരങ്ങളുടെ മാസ വാടക വൻതുക; കാമുകൻ പോയിട്ടും ലക്ഷങ്ങൾ നൽകി ഫ്ലാറ്റിൽ തുടർന്ന കത്രീന കൈഫും

ഇന്ത്യൻ സിനിമാ രം​ഗത്ത് ഏറ്റവും നിറപ്പകിട്ടുള്ള ഇൻഡസ്ട്രി ബോളിവുഡാണ്. തെലുങ്ക്, തമിഴ് സിനിമാ രം​ഗത്തിനും മുകളിലാണ് ബോളിവുഡ് സിനിമകൾക്കും സിനിമാ താരങ്ങൾക്കും ലഭിക്കുന്ന ജനശ്രദ്ധ. മുംബൈ സിനിമാ ലോകത്ത് ഒരു സ്ഥാനം കണ്ടെത്തുകയെന്നത് ശ്രമകരവുമാണ്. ബോളിവുഡ് താരങ്ങളുടെ ലൈഫ് സ്റ്റെെൽ പലപ്പോവും അമ്പരപ്പിക്കുന്നതാണ്. മുംബൈയിലെ ആഡംബര ജീവിതത്തിനായി കോടികളാണ് ഇവർ ചെലവഴിക്കുന്നത്. പല സിനിമാ താരങ്ങളും താമസിക്കുന്ന ഫ്ലാറ്റിന് നൽകുന്ന മാസ വാടക ഏവരെയും അമ്പരപ്പിക്കുന്നതുമാണ്.

രൺവീർ സിം​ഗ് മുതൽ ആയുഷ്മാൻ ഖുറാന വരെയുള്ള താരങ്ങൾ നൽകുന്ന വാടക വീണ്ടും ആരാധക ശ്രദ്ധ നേടുകയാണ്.
മുംബൈയിലെ പ്രഭാ ദേവി ടവേർസിൽ രൺവീർ സിം​ഗ് നേരത്തെ ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിട്ടുണ്ട്. കരാർ പ്രകാരം ആദ്യത്തെ രണ്ട് വർഷം 7.25 ലക്ഷം രൂപയാണ് രൺവീർ സിം​ഗ് നൽകേണ്ട വാടക. പിന്നീട് 7.97 ലക്ഷം രൂപയായി വാടക ഉയർത്തും. അതേസമയം വാടകയ്ക്കുള്ള ഫ്ലാറ്റിന് പുറമെ കോടികൾ ചെലവിട്ട് സ്വന്തമായ വസതികളും രൺവീർ മുംബൈയിൽ വാങ്ങിയിട്ടുണ്ട്.

Ranveer Singh, Katrina

ജുഹുവിൽ നടൻ ഹൃതിക് റോഷൻ താമസിക്കുന്ന അപ്പാർട്മെന്റിന് മാസം 8.25 രൂപയാണ് മാസവാടക. 2020 ൽ കൊവിഡ് മഹാമാരി സമയത്താണ് നടൻ ഈ അപ്പാർട്മെന്റ് വാടകയ്ക്ക് എടുത്തത്. അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൾ ഖന്നയും ഹൃതിക്കിന്റെ അയൽക്കാരാണ്. മുംബെെയിലെ അന്ധേരിയിൽ താമസിക്കുന്ന നടൻ ആയുഷ്മാൻ ഖുറാന മാസം 5. 25 ലക്ഷം രൂപയാണ് വീടിന് നൽകുന്ന വാടക. മാസം എട്ട് ലക്ഷം രൂപയാണ് ജുഹുവിൽ കത്രീന കൈഫും ഭർത്താവ് വിക്കി കൗശലും താമസിക്കുന്ന വീടിന്റെ വാടക.

നേരത്തെ മുംബൈയിൽ മറ്റൊരു ഫ്ലാറ്റിലാണ് കത്രീന കൈഫ് അന്നത്തെ കാമുകൻ രൺബീർ കപൂറിനൊപ്പം താമസിച്ചിരുന്നത്. 15 ലക്ഷം രൂപയായിരുന്നു മാസ വാടക. 2016 ൽ ഇരുവരും ബ്രേക്കപ്പായി. രൺ‌ബീർ കപൂർ ഫ്ലാറ്റ് വിട്ട് പോയെങ്കിലും കത്രീന ഈ ഫ്ലാറ്റിൽ തന്നെ കുറേനാൾ താമസിച്ചു. പിന്നീട് സഹോദരിക്കൊപ്പം മറ്റൊരു അപാർട്മെന്റിലേക്ക് മാറി. ഇതിന് ശേഷമാണ് വിക്കി കൗശൽ കത്രീനയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്.

Katrina Kaif

അതേസമയം വാടകയ്ക്ക് അല്ലാതെ സ്വന്തം വീട്ടിൽ തന്നെ താമസിക്കാൻ ആ​ഗ്രഹിക്കുന്ന താരങ്ങളും ബോളിവുഡിലുണ്ട്. ഷാരൂഖ് ഖാൻ, കരൺ ജോഹർ, കങ്കണ റണൗത്ത് തുടങ്ങിയ താരങ്ങൾ ഇതിന് ഉദാഹരണമാണ്. ബോളിവുഡിലെ മുൻനിര താരമാണെങ്കിലും കങ്കണ താമസിക്കുന്ന സ്വന്തം നാടായ മണാലിയിലാണ്. ഇവി‌ടെ രണ്ട് വീടുകൾ കങ്കണയ്ക്കുണ്ട്. മുംബൈയിലും നടിക്ക് ഒരു വീ‌ടുണ്ട്. ഷൂട്ടിം​ഗിന് വരുമ്പോൾ ഇവിടെയാണ് നടി താമസിക്കാറ്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ന​ഗരങ്ങളിലൊന്നാണ് മുംബൈ.

വലിയ തുക മാസ വാ‌‌ടക നൽകണമെങ്കിലും ബോളിവുഡ് താരങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലവും അത്രത്തോളം വലുതാണ്. ഒരു സിനിമയ്ക്ക് 12 കോടി രൂപയാണ് കത്രീന കൈഫ് വാങ്ങുന്ന പ്രതിഫലം. 309 കോടി രൂപയാണ് നടൻ രൺവീർ സിം​ഗ് ഒരു സിനിമയ്ക്കായി വാങ്ങുന്ന പ്രതിഫലം. സിനിമകൾക്ക് പുറമെ പരസ്യങ്ങൾ, ബിസിനസ് തുടങ്ങിയവയും താരങ്ങളുടെ വരുമാന ശ്രോതസ്സാണ്.

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X