ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് ലഭിക്കുന്നത് കോടികൾ!! ഇന്ത്യയിലെ വിലപ്പിടിപ്പുള്ള സെലിബ്രിറ്റികൾ...
അഭിനയം കൊണ്ടും നിലപാട് കൊണ്ടും ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പ്രിയങ്ക ചോപ്ര. സിനിമ താരം എന്നതിലുപരി സോഷ്യൽ സർവീസിലും പ്രിയങ്ക മുന്നിൽ തന്നെയുണ്ട്. സോഷ്യ്ൽ മീഡിയയിൽ സജീവമാണ് പ്രിയങ്ക. ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പേജുകളിലും എപ്പോഴും താരം ലൈവായി തന്നെ നിൽക്കാറുണ്ട്.

സോഷ്യൽ മീഡിയ മനേജ്മെന്റ് കമ്പനിയായ ഹോപ്പർ എച്ച് ക്യൂ പട്ടികയിൽ ഇടം നേടി പ്രിയങ്ക ചോപ്ര. നടി മാത്രമല്ല ക്രിക്കറ്റ് താരം വിരാട് കോലിയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം വഴി പ്രേമോഷൻ നൽകുന്നത് താരങ്ങൾക്ക് ലഭിക്കുന്നത് കോടികളാണത്രേ. ഇൻസ്റ്റഗ്രാമിൽ പ്രിയങ്കയെ 43 കോടി ആളുകൾ പിന്തുടരുന്നുണ്ട്. ഏകദേശം 2 കോടി രൂപയാണ് താരത്തിന് ലഭിക്കുന്നത്. കോലിയ്ക്ക് ലഭിക്കുന്നത് 1.35 കോടി രൂപ.
അമേരിക്കൻ മോഡലായ കെയ്ലി ആണ് പട്ടികയിൽ ആദ്യ സ്ഥാനത്ത്. 8.74 കോടി രൂപയാണ് ഇവർക്ക് ലഭിക്കുന്ന വരുമാനം. ഗായിക അരിയാന ഗ്രാന്‍ഡെ, ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കെയ്‌ലിയുടെ അര്‍ധസഹോദരിയും ടെലിവിഷന്‍ അവതാരകയുമായ കിം കര്‍ദാഷ്യാന്‍, ഗായിക സെലീന ഗോമസ് എന്നിവരാണ് പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ളത്. 19ാം സ്ഥാനത്താണ് പ്രിയങ്ക.


Click it and Unblock the Notifications