»   » പ്രണയ പരാജയത്തിന് ശേഷം ആ താരജോഡികള്‍ വീണ്ടും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിച്ചു, സെറ്റില്‍ സംഭവിച്ചത്?

പ്രണയ പരാജയത്തിന് ശേഷം ആ താരജോഡികള്‍ വീണ്ടും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിച്ചു, സെറ്റില്‍ സംഭവിച്ചത്?

Written By:
Subscribe to Filmibeat Malayalam

പ്രണയവും ബ്രേക്കപ്പുമൊക്കെ ഇത്രയും നിസ്സാരമായിരുന്നോ എന്ന് തോന്നുന്നത് സിനിമാ ലോകത്തെ പ്രണയ പരാജയങ്ങള്‍ കാണുമ്പോഴാണ്. പലപ്പോഴും അഭിനയിക്കുന്ന സിനിമയിലെ പ്രണയ പരാജയങ്ങളെക്കാള്‍ നാടകീയമായിരിയ്ക്കും യഥാര്‍ത്ഥ ജീവിതത്തില്‍ താരങ്ങളുടെ പ്രണയവും പരാജയവും.

വിഷാദരോഗം, മദ്യപിച്ച് ജീവിതം തകര്‍ത്തു, ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഹാസ്യ നടന്റെ വെളിപ്പെടുത്തല്‍!!

ബോളിവുഡില്‍ പരസ്യമായ പ്രണയ കഥയായിരുന്നു കരീന കപൂറും ഷാഹിദ് കപൂറും തമ്മില്‍. ആ പ്രണയം പക്ഷെ അധിക ദൂരം പോയില്ല. ഇരുവരും വേര്‍പിരിഞ്ഞു രണ്ട് വഴിക്കായി. എന്നാല്‍ ആ ബ്രേക്കപ്പ് കാലം ഇരുവരും ഏറെ വേദനിച്ചിരുന്നു. അതിന് ചില സാക്ഷികളുണ്ട്!!

വികെ പ്രകാശിന്റെ സെറ്റില്‍ നിത്യ മേനോന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് ലൈംഗിക പീഡനം, മറച്ചുവയ്ക്കാന്‍

ജബ് വി മെറ്റ് ചിത്രം

ഇംതിയാസ് അലി സംവിധാനം ചെയ്ത ജബ് വി മെറ്റ് എന്ന ചിത്രം റിലീസ് ചെയ്തിട്ട് പത്ത് വര്‍ഷം പൂര്‍ത്തിയാകുന്നു. ഷാഹിദും കരീനയും പ്രണയ തകര്‍ച്ചയില്‍ നില്‍ക്കുന്ന സമയത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

തരുണ്‍ രാജ് അറോറ പറയുന്നു

ജബ് വി മെറ്റ് എന്ന ചിത്രത്തില്‍ അന്‍ഷുമാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് തരുണ്‍ രാജ് അറോറ. ഷൂട്ടിങ് സെറ്റില്‍ അന്ന് കരീനയും ഷാഹിദും എങ്ങിനെയായിരുന്നു എന്ന് ഒരു അഭിമുഖത്തില്‍ തരുണ്‍ സംസാരിക്കുകയുണ്ടായി.

ഷൂട്ടിങിനെ ബാധിച്ചില്ല, പക്ഷെ..

ഇരുവരുടെയും പ്രണയം തകര്‍ന്ന് ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയില്‍ നില്‍ക്കുന്ന സമയമായിരുന്നു അത്. എന്നാല്‍ അതൊന്നും സിനിമയെ ബാധിച്ചിട്ടില്ല. പക്ഷെ ഇരുവരും കുടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു.

ഒട്ടും കംഫര്‍ട്ട് ആയിരുന്നില്ല

പൊതുവെ ഒരു ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ ചെന്നാല്‍ നായികയും നായകനും ക്യാമറയ്ക്ക് പിന്നിലും നല്ല സ്‌നേഹത്തോടെ പെരുമാറുന്നത് കാണാം. ചിരിയും കളിയും തമാശയുമൊക്കെ ഉണ്ടാവും. അത് പലപ്പോഴും ഓണ്‍സ്‌ക്രീനില്‍ സഹായിക്കും. എന്നാല്‍ ജബ് വി മെറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഷാഹിദും കരീനയും ഒട്ടും കംഫര്‍ട്ട് ആയിരുന്നില്ല

പ്രൊഫഷണലാണ്

കരീന കപൂറും ഷാഹിദ് കപൂറും തീര്‍ത്തും പ്രൊഫഷണല്‍ ആണെന്ന് തരുണ്‍ രാജ് അറോറ പറയുന്നു. അഭിനയത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. അതുകൊണ്ടാണ് ജോലിയും വ്യക്തി ജീവിതവും കൂട്ടി കുഴയ്ക്കാതെ അവര്‍ക്ക് ഒന്നിച്ച് ആ ചിത്രത്തില്‍ സഹകരിക്കാന്‍ കഴിഞ്ഞത്- തരുണ്‍ പറഞ്ഞു.

English summary
They Were Uncomfortable! How Shahid Kapoor & Kareena Kapoor Khan Shot Jab We Met Post Their Break-Up

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam