സൂപ്പര്‍ താരമാകേണ്ടവന്‍, വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ അകത്ത്; ഷൈനി അഹൂജയ്ക്ക് സംഭവിച്ചത് ചതിയോ?

By Desk

ഒരുകാലത്ത് ബോളിവുഡിലെ മുന്‍നിര താരമായിരുന്നു ഷൈനി അഹൂജ. ഭാവിയിലെ സൂപ്പര്‍ താരമാകുമെന്നു വരെ കരുതപ്പെട്ട താരം. എന്നാല്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നും ഒരുനാള്‍ ഷൈനി അഹൂജ വിവാദത്തിന്റെ ആഴക്കയത്തിലേക്ക് വീണുപോയി. പിന്നീടൊരിക്കലും തിരിച്ചുവരാന്‍ സാധിക്കാത്ത അത്ര വലിയ പതനമായിരുന്നു ഷൈനി അഹൂജയുടേത്. ഒരുകാലത്ത് ആരാധകരാല്‍ വലയം ചെയ്യപ്പെട്ടിരുന്ന താരം ഇന്ന് എവിടെയോ രഹസ്യ ജീവിതം നയിക്കുകയാണ്.

ഡല്‍ഹി സ്വദേശിയാണ് ഷൈനി അഹൂജ. അച്ഛന്‍ ഇന്ത്യന്‍ ആര്‍മിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഷൈനി അഹൂജ മോഡലിംഗിലേക്ക് ചുവടുവെക്കുന്നത്. പിന്നാലെ പെപ്‌സിയുടെ പരസ്യത്തിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തി. പരസ്യം ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ഷൈനിയെ കൂടുതല്‍ പരസ്യ ചിത്രങ്ങള്‍ എത്താന്‍ തുടങ്ങി. പിന്നാലെ മ്യൂസിക് വീഡിയോയിലും അഭിനയിച്ചതോടെ ബോളിവുഡിന്റേയും ശ്രദ്ധ പിടിച്ചുപറ്റാന്‍ ഷൈനിയ്ക്ക് സാധിച്ചു.

Shiney Ahuja

2005ല്‍ സുധീര്‍ മിശ്ര സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഹസാരോം ഖ്വയിഷേന്‍ ഐസിയിലൂടെയായിരുന്നു ഷൈനിയുടെ തുടക്കം. ചിത്രത്തിലെ മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയറും ഷൈനിയെ തേടിയെത്തി. 2006 ല്‍ പുറത്തിറങ്ങിയ ഗ്യാങ്സ്റ്ററില്‍ ഇമ്രാന്‍ ഹാഷ്മിയ്‌ക്കൊപ്പം രണ്ടാം നായകനായി എത്തി. ചിത്രം വലിയ വിജയമായി മാറിയതോടെ ഷൈനിയും താരമായി മാറി. തടുര്‍ന്ന് വോ ലംഹേ, ലൈഫ് ഇന്‍ എ മെട്രോ, ഭൂല്‍ ഭുലയ്യ ുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ 2006-2007 കാലഘട്ടത്തില്‍ ഷൈനിയുടേതായി തീയേറ്ററിലേക്കെത്തി.

ഷൈനിയെ അടുത്ത സൂപ്പര്‍ താരമെന്ന് പലരും കരുതിയിരുന്ന കാലമായിരുന്നു അത്. എന്നാല്‍ തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെ, 2009 ല്‍ ഷൈനിയ്‌ക്കെതിരെ പീഡന ആരോപണവുമായി വീട്ടുജോലിക്കാരിയായ പെണ്‍കുട്ടി രംഗത്തെത്തി. 19 വയസുകാരിയായ പെണ്‍കുട്ടിയെ ഷൈനി പീഡിപ്പിച്ചുവെന്ന വാര്‍ത്ത ബോളിവുഡിനെയാകെ പിടിച്ചുലച്ചു. ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായി മാറുകയായിരുന്നു ഷൈനിയ്‌ക്കെതിരായ കേസും അതിന്റെ വിചാരണമയുമൊക്കെ.

Shiney Ahuja

കേസിന്റെ വിചാരണ വലിയ വാര്‍ത്തയായി മാറിയിരുന്നു. ഡിഎന്‍എ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു താരത്തെ അറസ്റ്റ് ചെയ്യുന്നത്. ഒടുവില്‍ 2011 ല്‍ മുംബൈ കോടതി താരത്തിന് ഏഴര വര്‍ഷത്തെ കഠിനതടവ് വിധിച്ചു. താന്‍ നിരപരാധിയാണെന്നും തന്നെ പെടുത്തിയതാണെന്നുമായിരുന്നു ഷൈനിയുടെ വാദം. പക്ഷെ ഷൈനിയ്‌ക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി തന്റെ മൊഴി മാറ്റുകയുണ്ടായി. എന്നാല്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി മൊഴി മാറ്റിയതെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. പിന്നീട് ഹൈക്കോടതിയെ സമീപിച്ച ഷൈനി ഇടക്കാല ജാമ്യം നേടുകയായിരുന്നു.

ഈ കേസോടുകൂടി ബോളിവുഡ് ഷൈനി അഹൂജയെ പൂര്‍ണമായും മറന്നു. ഇനിയൊരിക്കലും തിരിച്ചുവരാന്‍ സാധിക്കാത്ത വിധം ഷൈനിയുടെ കരിയര്‍ നശിച്ചു. 2015ല്‍ വെല്‍ക്കം ബാക്ക് എന്ന സിനിമയിലൂടെ തിരിച്ചുവരാന്‍ ശ്രമിച്ചുവെങ്കിലും സിനിമയുടെ പ്രൊമോഷന്‍ പരിപാടികളിലൊന്നിലും ഷൈനി എത്തിയിരുന്നില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം കേസിന് ശേഷമുള്ള ഷൈനിയുടെ ജീവിതത്തെക്കുറിച്ച് ആര്‍ക്കും ഒന്നുമറിയില്ല. ഇടക്കാലത്ത് താരം ഫിലിപ്പീന്‍സിലേക്ക് പോയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.

More from Filmibeat

Read more about: shiney ahuja
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X