'പത്ത് ലക്ഷം ചോദിച്ചപ്പോൾ പതിനൊന്ന് ലക്ഷം കൊടുത്തു...'; ശ്രീദേവിയുടെ പേരിൽ വഴക്കിട്ട ബോണി കപൂറും അനിൽ കപൂറും

കുടുംബാം​ഗങ്ങൾ തമ്മിലുള്ള പരസ്പര സ്നേഹവും സാഹോദര്യവും കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ മുന്നിലാണ് ബോളിവുഡിലെ പ്രശസ്തമായ സിനിമാ കുടുംബമായ കപൂർ ഫാമിലി. എന്നിരുന്നാലും ഇടയ്ക്കൊക്കെ കപൂർ കുടുംബത്തിലും പൊട്ടിത്തെറികൾ ഉണ്ടാകാറുണ്ട്. സഞ്ജയ് കപൂർ, ബോണി കപൂർ, റീന കപൂർ എന്നിവരാണ് അനിൽ കപൂറിന്റെ സഹോദരങ്ങൾ. എല്ലാവരുമായും നല്ല ആത്മബന്ധം അനിൽ കപൂറിനുണ്ട്.

എന്നാൽ ഒരിടയ്ക്ക് അനിൽ കപൂറും ബോണി കപൂറും തമ്മിൽ വലിയൊരു വഴക്കുണ്ടായി. അനിൽ കപൂറും ബോണി കപൂറും തമ്മിൽ രൂക്ഷമായ വഴക്കുണ്ടായ ഒരു കാലമുണ്ടായിരുന്നുവെന്നും അതിന് കാരണം ബോണി കപൂറിന്റെ രണ്ടാം ഭാര്യയായിരുന്ന ബോളിവുഡ് സുന്ദരി ശ്രീദേവിയാണെന്ന കാര്യം പലർക്കും അറിയില്ല.

Sridevi  Anil Kapoor  Boney Kapoor

അധികം ആർക്കും അറിയാത്ത ഈ വഴക്ക് നടന്നത് മിസ്റ്റർ ഇന്ത്യയുടെ സെറ്റിലാണ്. നടി ശ്രീദേവി മിഥുൻ ചക്രവർത്തിയുമായി ആ സമയത്ത് പ്രണയത്തിലായിരുന്നു. ബോണി കപൂറായിരുന്നു മിസ്റ്റർ ഇന്ത്യയുടെ നിർമ്മാതാക്കളിൽ ഒരാൾ. ശ്രീദേവിയെ ചിത്രത്തിലെ നായികയായി തെരഞ്ഞെടുത്തതിന് പിന്നിലും ബോണി കപൂറായിരുന്നു. തുടക്കത്തിൽ മിസ്റ്റർ ഇന്ത്യയിൽ അഭിനയിക്കാൻ ശ്രീദേവിക്ക് താൽപര്യമില്ലായിരുന്നു.

ശേഷം ആ കഥാപാത്രം ചെയ്യണമെങ്കിൽ പത്ത് ലക്ഷം രൂപ പ്രതിഫലമായി നൽകണമെന്ന് നടി ആവശ്യപ്പെട്ടു. പത്ത് ലക്ഷം ചോദിച്ച ശ്രീദേവിക്ക് പതിനൊന്ന് ലക്ഷം തരാമെന്ന് ബോണി കപൂർ വാ​ഗ്ദാനം ചെയ്തു. കാര്യങ്ങൾ അറിഞ്ഞതോടെ സിനിമയ്ക്ക് വേണ്ടി ഇത്രയും വലിയ പണം മുടക്കിയതിന് ബോണി കപൂറിനോട് അനിൽ കപൂറിന് ദേഷ്യം തോന്നി.

മാത്രമല്ല പിന്നീട് സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീദേവിയെ അവരുടെ അമ്മയുടെ ചികിത്സയ്ക്ക് പണമില്ലാതെ വിഷമിച്ചപ്പോൾ ബോണി കപൂർ വീണ്ടും വലിയ തുക നൽകി സഹായിച്ചു. ശ്രീദേവിയുടെ അമ്മയുടെ ചികിത്സ ചിലവുകൾ വരെ ബോണി കപൂർ ഏറ്റെടുത്തു. ഇത് അനിൽ കപൂറിന് ഒട്ടും യോജിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല. അതുകൊണ്ട് തന്നെ മിസ്റ്റർ ഇന്ത്യയുടെ സെറ്റിൽ വെച്ച് അദ്ദേഹം ഈ വിഷയത്തിൽ ബോണി കപൂറുമായി വഴക്കുണ്ടാക്കി.

ശേഷം അനിൽ കപൂർ മിസ്റ്റർ ഇന്ത്യയുടെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയി. സംവിധായകൻ ശേഖർ കപൂർ നിർബന്ധിച്ചിട്ടാണ് പിന്നീട് അനിൽ സെറ്റിൽ തിരിച്ചെത്തിയത്. അതിന് മുമ്പ് സംവിധായകന് മുന്നിൽ ഒരു നിബന്ധന അനിൽ വെച്ചു. സിനിമയുടെ നിർമ്മാണ ജോലികൾ താൻ തന്നെ ഏറ്റെടുക്കും എന്നതായിരുന്നു ആ നിബന്ധന.

Sridevi  Anil Kapoor  Boney Kapoor

പിന്നീട് കാലം കടന്നുപോയപ്പോൾ ബോണി കപൂറും അനിൽ കപൂറും ശ്രീദേവിയും തമ്മിലുള്ള വഴക്കുകൾ പരിഹരിക്കപ്പെടുകയും മൂവരും തമ്മിലുള്ള മുമ്പത്തേതിനേക്കാൾ കൂടുതൽ ദൃഢമാകുകയും ചെയ്തു. ശ്രീദേവിയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നാണ് നടിയുടെ മരണശേഷം അനിൽ കപൂർ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ശ്രീദേവിയെ കണ്ടുമുട്ടുമ്പോഴെല്ലാം പാദങ്ങളിൽ തൊട്ട് അനു​ഗ്രഹം വാങ്ങാറുണ്ടായിരുന്നുവെന്നും ഒരിക്കൽ അനിൽ കപൂർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ താൻ കാലിൽ വീണ് അനു​ഗ്രഹം വാങ്ങുന്നത് ശ്രീദേവിക്ക് താൽപര്യമില്ലായിരുന്നുവെന്നും അനിൽ കപൂർ പറഞ്ഞു.

ഒരു അഭിമുഖത്തിനിടെ ഭാര്യ സുനിത കപൂറുമായുള്ള ശ്രീദേവിയുടെ ബന്ധത്തെക്കുറിച്ചും അനിൽ കപൂർ പങ്കുവച്ചു. സുനിതയും ശ്രീദേവിയും തമ്മിൽ വലിയ ആത്മബന്ധമായിരുന്നുവെന്നാണ് നടൻ‌ പറഞ്ഞത്. സുനിത ഇപ്പോൾ ശ്രീദേവിയെ ശരിക്കും മിസ് ചെയ്യുന്നുണ്ട്.

അവർ ഇരുവരും പരസ്പരം ഒരുപാട് സംസാരിക്കാറുണ്ടായിരുന്നു. ശ്രീദേവി അന്തരിച്ച ദിവസം സുനിത രണ്ടുതവണ ശ്രീദേവിയോട് സംസാരിച്ചിരുന്നു. ശ്രീദേവി ഞങ്ങളുടെ കുടുംബത്തിൻ്റെ വലിയൊരു ഭാഗമായിരുന്നു. ശ്രീദേവിയുമായി എനിക്ക് നല്ലൊരു സൗഹൃദവുമുണ്ടായിരുന്നുവെന്നുമാണ് ഒരിക്കൽ ഒരു അഭിമുഖത്തിൽ അനിൽ കപൂർ പറഞ്ഞത്. 1996ൽ ലംഹെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ശ്രീദേവിയും ബോണി കപൂറും വിവാഹിതരായത്.

More from Filmibeat

Read more about: sridevi anil kapoor boney kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X