40ാം പിറന്നാൾ ആഘോഷം നിക്ക് തീരുമാനിക്കും; ആകാംഷയോടെ പ്രിയങ്ക

ജൂലൈയിൽ 40ാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുകയാണ് ബോളിവുഡിന്റെ താരസുന്ദരി പ്രിയങ്ക ചോപ്ര. 40ാം പിറന്നാൾ എന്നതിലുപരി
പ്രിയങ്കയ്ക്ക് കുഞ്ഞ് പിറന്നിട്ട് ആദ്യമായി ആഘോഷിക്കുന്ന പിറന്നാൾ എന്ന പ്രത്യേകതയും ഉണ്ട്. ജൂലൈ 18നാണ് പ്രിയങ്കയുടെ പിറന്നാൾ

Priyanka,Nick

കുഞ്ഞ് ജനിച്ചത് കൊണ്ട്തന്നെ 2022 തന്റെ ജീവിതം മാറ്റിമറിക്കുന്ന വർഷമാണെന്ന് പ്രിയങ്ക വ്യക്തമാക്കി. ഭാവിയെക്കുറിച്ച് താൻ ആവേശഭരിതയാണെന്നും തന്റെ കരിയർ തന്നെ എവിടേക്ക് കൊണ്ടുപോകുമെന്ന് അറിയാൻ ആകാംക്ഷയുണ്ടെന്നും നടി വെളിപ്പെടുത്തി.

മാറ്റത്തിന്റെ കൊടുമുടിയിലാണ് താനെന്നും അത് സ്വീകരിക്കാൻ താൻ തയ്യാറാണെന്നും നടി കൂട്ടിച്ചേർത്തു.

ജൂലൈയിലെ തന്റെ ജന്മദിനത്തെക്കുറിച്ച് സംസാരിച്ച പ്രിയങ്ക, അതെല്ലാം ഭർത്താവ് നിക്കും താനും പരസ്പരം ആസൂത്രണം ചെയ്യുന്നതിനാൽ അത് എങ്ങനെ ആഘോഷിക്കുമെന്ന് ഇപ്പോൾ തനിക്കറിയില്ലെന്നും എന്നാൽ 40 വയസ്സ് തികയുമ്പോൾ തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു എന്നും പ്രിയങ്ക ചോപ്ര ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Priyanka Jonas

ഈ വർഷം ജനുവരി 15 നാണ് വാടക ഗർഭധാരണത്തിലൂടെ പ്രിയങ്ക ഒരു പെൺകുഞ്ഞിന് ജന്മം നലകിയത്.

പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും മകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് വിട്ടുനിന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കുഞ്ഞിന്റെ പേര് പുറത്ത് വന്നു. മകള്‍ക്ക് മാല്‍തി മേരി ചോപ്ര എന്നാണ് പ്രിയങ്ക ചോപ്ര- നിക് ജൊനാസ് ദമ്പതികള്‍ പേരിട്ടത്.

സംസ്‍കൃതത്തില്‍ നിന്ന് ഉത്സഭവിച്ച വാക്കാണ് മാല്‍തി. സുഗന്ധമുള്ള പുഷ്‍പം അല്ലെങ്കില്‍ ചന്ദ്രപ്രകാശം എന്നാണ് ഈ വാക്കിന്റെ അർത്ഥം. കടലിലെ നക്ഷത്രം എന്ന അര്‍ഥമുള്ള സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തില്‍ നിന്നുള്ള വാക്കും കുഞ്ഞിന് പേരായി സ്വീകരിച്ചു. ക്രിസ്‍തുവിന്റെ മാതാവായ മേരി എന്ന അർത്ഥവും പ്രിയങ്കയുടെ കുഞ്ഞിന്റെ പേരിനുണ്ട്.

എന്തായാലും നാല്പതാം പിറന്നാൾ ആഘോഷിക്കാൻ ഇരിക്കുന്ന പ്രിയങ്ക ചോപ്രയുടെ കുഞ്ഞിന്റെ പേരും ഇപ്പോൾ ചർച്ചയാവുകയാണ്.

Priyanka nick

പ്രിയങ്ക ചോപ്രയും ഗായകനായ നിക്ക് ജൊനാസും 2018ൽ ആണ് വിവാഹിതരായത്. ഡിസംബര്‍ ഒന്നിനാണ് ഇരുവരും വിവാഹിതരായത്. ആറ് മാസത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ഭർത്താവിനൊപ്പം യുഎസിലാണ് നിലവില്‍ പ്രിയങ്ക ചോപ്രയുടെ താമസം.

കുഞ്ഞ് ജനിച്ച കാര്യം പ്രിയങ്ക ചോപ്ര തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്ത്.

വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്‌തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുകയാണ്. ഈ പ്രത്യേക സമയത്ത് കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ് എന്നുമായിരുന്നു പ്രിയങ്ക ചോപ്ര എഴുതിയത്.

വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞ് ജനിച്ചപ്പോള്‍ പ്രിയങ്ക ചോപ്രയെ അഭിനന്ദിച്ചും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിരുന്നു. എന്നാൽ കുഞ്ഞിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. ടി എം എസ്സിന് ലഭിച്ച പ്രിയങ്കയുടെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിലൂടെയാണ് പേര് വിവരങ്ങൾ പുറത്ത് വന്നത്.

ഫറാൻ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്ര നായികയായി എത്തും എന്ന് അടുത്തിടെ പ്രഖ്യാപിക്കുകയുണ്ടായി. കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരും ചിത്രത്തില്‍ നായികമാരായി എത്തുന്നുണ്ട്. ഒരു റോഡ് ട്രിപ്പ് ചിത്രം ആണ് ഇതെന്നും സൂചന ഉണ്ട്.

Recommended Video

Priyanka chopra's natural hair mask

'ജീ ലെ സാറ' എന്നാണ് സിനിമയുടെ പേര്. സോയ അക്തർ, ഫർഹാൻ അക്തർ, റീമ കഗ്തി എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ ചിത്രം 2023ൽ പുറത്തിറങ്ങും. 2021ൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ചിത്രീകരണം കോവിഡ് പ്രതിസന്ധിയിൽ മടങ്ങുകയായിരുന്നു.

More from Filmibeat

Read more about: priyanka chopra nick joans
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X