»   » ഹൃത്വിക്കിനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് മുന്‍ ഭാര്യ സൂസൈന്‍...ആരാധകര്‍ പറയുന്നതോ?

ഹൃത്വിക്കിനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് മുന്‍ ഭാര്യ സൂസൈന്‍...ആരാധകര്‍ പറയുന്നതോ?

Posted By: Pratheeksha
Subscribe to Filmibeat Malayalam

റിലീസിങ് വിവാദങ്ങള്‍ക്കു ശേഷം ഹൃത്വിക് നായകനായെത്തുന്ന കാബിലിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ജനുവരി 25 നു തിയേറ്ററുകളിലെത്തുന്ന കാബിലിന്റെ പ്രത്യേക പ്രദര്‍ശനം കഴിഞ്ഞ ദിവസം മുംബൈയില്‍ വച്ചു നടന്നു.

പ്രദര്‍ശനം കണ്ട ഹൃത്വിക്കിന്റെ മുന്‍ ഭാര്യ സൂസൈന്റെ പ്രതികരണം എന്തെന്നോ? സൂസൈന്റെ പോസ്റ്റിനു മറുപടിയായി ആരാധകര്‍ക്കും പറയാനുണ്ട്.

ബോളിവുഡിനെ ഞെട്ടിച്ച വിവാഹ മോചനം

ബോളിവുഡിനെ ഞെട്ടിച്ച വിവാഹ മോചനങ്ങളിലൊന്നായിരുന്നു നടന്‍ ഹൃത്വിക് റോഷന്‍-സൂസൈന്‍ ദമ്പതികളൂടേത്. 17 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്.

ഇരുവരും സൗഹൃദത്തില്‍

വിവാഹമോചനത്തിനു ശേഷവും ഇരുവരും നല്ല സൗഹൃദത്തിലായിരുന്നു. ഇടയ്ക്ക് കുട്ടികള്‍ക്കു വേണ്ടി ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തകളുമുണ്ടായിരുന്നു.

കാബിലിന്റെ ആദ്യ പ്രദര്‍ശനം

കാബിലിന്റെ പ്രത്യേക പ്രദര്‍ശനം കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരടക്കമുളളവര്‍ ചിത്രം കണ്ടതിനുശേഷം ഹൃത്വിക്കിനെ അഭിനന്ദനങ്ങള്‍കൊണ്ടു മൂടുകയാണ്. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത കാബിലില്‍ ഹൃത്വിക് അന്ധ കഥാപാത്രമായാണ് എത്തുന്നത്. യാമി ഗൗതമാണ് ചിത്രത്തിലെ നായിക

സൂസൈന്‍ പറഞ്ഞത്

ഹൃത്വിക്കിന്റെ മുന്‍ ഭാര്യ സൂസൈനെയും ഹൃത്വിക് പ്രദര്‍ശനം കാണാന്‍ ക്ഷണിച്ചിരുന്നു. ഹൃത്വിക്കിനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നാണ് ചിത്രം കണ്ടതിനു ശേഷം സൂസൈന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്

സോഷ്യല്‍ മീഡിയ പറയുന്നത്

നിങ്ങള്‍ ഏറ്റവും നല്ല ജോടിയാണെന്നും പ്രശ്‌നങ്ങളെല്ലാം മറന്ന് ഇരുവരും ഒന്നിക്കണമെന്നുമാണ് സൂസൈന്റെ ട്വീറ്റിനു ഒട്ടേറെ പേര്‍ റീ ട്വീറ്റു ചെയ്തിരിക്കുന്നത്.

English summary
Hrithik, ex-wife Sussanne and kids Hrehaan-Hridhaan at Kaabil premiere

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam