ഹൃത്തിക്കും കത്രീനയും തമ്മിലെന്താണ്?
സിനിമാ ലോകത്ത് ഗോസിപ്പുകള്‍, പ്രത്യേകിച്ചും പ്രണയഗോസിപ്പുകള്‍ പരക്കാന്‍ സമയം അധികമൊന്നും വേണ്ടി, രണ്ട് താരങ്ങള്‍ ഒന്നിലേറെ തവണ ഒരുമിച്ച് എവിടെയെങ്കിലുമൊന്ന് പോയാല്‍ അടുത്തിരുന്ന് സംസാരിച്ചാല്‍ അതുമതി അവര്‍ തമ്മില്‍ പ്രണയമാണെന്ന വാര്‍ത്ത പരക്കാന്‍ .ഇപ്പോഴിതാ ഇത്തരത്തിലൊരു പുതിയ ഗോസിപ്പ് കേട്ട് അന്ധാളിച്ചിരിക്കുകയാണ് ബോളിവുഡ്. പുത്തന്‍ ഗോസിപ്പിലെ താരങ്ങള്‍ മറ്റാരുമല്ല ഹൃത്തിക് റോഷനും കത്രീന കെയ്ഫും തന്നെ.
ബാങ് ബാങ് എന്ന ചിത്രത്തില്‍ ഇവര്‍ ഒന്നിച്ചഭിനയിക്കുന്നുണ്ട്. സെറ്റില്‍ വച്ച ഇവര്‍ പരസ്പരം അല്‍പനേരം കൂടതല്‍ സംസാരിച്ചുവെന്നതാണ് പ്രശ്‌നമായത്. ഇതിന് പിന്നാലെ ഹൃത്തിക്ക്-സൂസൈന്‍ ബന്ധം പൊളിഞ്ഞതിന് പിന്നില്‍ കത്രീനയാണെന്നുള്ള വാര്‍ത്തയാണ് പരന്നിരിക്കുന്നത്.

ഹൃത്തിക്കും കത്രീനയും തമ്മിലുള്ള കണക്ഷന്‍ ഇന്നോ ഇന്നലേയോ തുടങ്ങിയതല്ലെന്നാണ് ചിലരെല്ലാം പറയുന്നത്. 2011 ഇറങ്ങിയ സിന്ദഗി ന മിലേഗി ദൊബാര എന്ന ചിത്രത്തിന്റെ സമയത്തുതന്നെ ഇവര്‍ തമ്മില്‍ അതിരുവിട്ട അടുപ്പം ഉണ്ടായിരുന്നുപോലും. അന്ന് സുസൈന്‍ രണ്ടുപേര്‍ക്കും താക്കീത് നല്‍കുകയും ചെയ്തിരുന്നുവത്രേ. ബാങ് ബാങ് ചിത്രീകരണത്തിനിടെ പരുക്കേറ്റ് ഹൃത്തിക് ആശുപത്രിയില്‍ കിടന്നപ്പോള്‍ സ്‌പെയിന്‍ വെക്കേഷന്‍ കഴിഞ്ഞെത്തിയ കത്രീന അവിടെ താരത്തെ കാണാനെത്തുകയും ചെയ്തു.
പിന്നീട് സ്ഥിരമായി ഫോണ്‍ സംസാരങ്ങളും സന്ദേശമയ്ക്കലുകളുമെല്ലാമായതോടെ സഹികെട്ട് സൂസൈന്‍ ഹൃത്തിക്കിന്റെ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോവുകയാണുണ്ടായതെന്നാണ് കേള്‍ക്കുന്നത്.
മുമ്പ് സല്‍മാന്‍ ഖാനുമായി പ്രണയത്തിലായിരുന്ന കത്രീന ഇടക്ക് കാലുമാറി രണ്‍ബീറിനൊപ്പം കൂടിയിരുന്നു. എന്നാല്‍ അടുത്തിടെ രണ്‍ബീറിനെ വിട്ട് ഹൃത്തിക്കുമായി കൂടുതല്‍ സമയം ചെലവിടാന്‍ തുടങ്ങിയെന്നാണ് കേള്‍ക്കുന്നത്. രണ്‍ബീര്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ കത്രീന അത് നിരസിച്ചതിന് പിന്നിലും ഹൃത്തിക്കുമായുള്ള ബന്ധമാണെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. സൂസൈന്‍ വിട്ടുപോയതോടെ ആകെ തകര്‍ന്ന ഹൃത്തിക്കിനെ ഇപ്പോള്‍ ഹാപ്പിയാക്കി നിര്‍ത്തുന്നത് കത്രീനയാണെന്നാണ് ചിലരെല്ലാം അടക്കം പറയുന്നത്.
ബാങ് ബാങ് എന്ന ചിത്രം പുറത്തിറങ്ങിക്കഴിയുന്നതോടെ ഇവര്‍ തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും മനസിലാകുമെന്നും, ചിത്രത്തിലെ പല രംഗങ്ങളിലും അവര്‍ അഭിനയിക്കുകയല്ല ജീവിയ്ക്കുകയാണ് ചെയ്തതെന്നുമാണ് ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള ചിലരെല്ലാം പറയുന്നത്.


Click it and Unblock the Notifications











