»   » ഐശ്വര്യ റായ്‌ക്കൊപ്പം അഭിനയിക്കാന്‍ ബോളിവുഡ് താരങ്ങള്‍ മടിക്കുന്നു, എന്തുക്കൊണ്ട്?

ഐശ്വര്യ റായ്‌ക്കൊപ്പം അഭിനയിക്കാന്‍ ബോളിവുഡ് താരങ്ങള്‍ മടിക്കുന്നു, എന്തുക്കൊണ്ട്?

Posted By:
Subscribe to Filmibeat Malayalam


അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐശ്വര്യ റായ് ബോളിവുഡിലേക്ക് തിരിച്ചു വരുന്നത്. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ജസ്ഭയാണ് ഐശ്വര്യയുടെ പുതിയ ചിത്രം. എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ച് വന്ന ഐശ്വര്യയ്ക്ക് ഇപ്പോള്‍ ബോളിവുഡില്‍ അവസരങ്ങള്‍ കുറയുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അതിനുള്ള കാരണം മറ്റൊന്നുമല്ല. പുതുമുഖ താരങ്ങള്‍ ബോളിവുഡില്‍ തിളങ്ങി തുടങ്ങി. അതുക്കൊണ്ട് തന്നെ പേരെടുത്ത പഴയ നടിമാരെ ബോളിവുഡില്‍ നിന്നും മാറ്റി നിര്‍ത്തുന്ന അവസ്ഥയാണ്. ബോളിവുഡ് താരം ഹൃത്വിക് റോഷനാണ് ഇപ്പോള്‍ ഐശ്വര്യയുടെ നായികയായി അഭിനയിക്കാന്‍ താല്പര്യമില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുന്നത്.

aiswarya-rai

ഇനി തന്റെ മുന്നോട്ടുള്ള ചിത്രങ്ങളിലെല്ലാം പുതുമുഖങ്ങളെ നായികമാരാക്കിയാല്‍ മതിയെന്ന തീരുമാനത്തിലാണ് താനെന്നും ഹൃത്വിക് റോഷന്‍ പറഞ്ഞു. മോഹന്‍ജോ ദാരോയാണ് ഹൃദികിന്റെ പുതിയ ചിത്രം. പൂജ ഹെഡ്ജാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

ബോളിവുഡില്‍ ഇപ്പോള്‍ അവസരം കുറയുന്നത് ഐശ്വര്യ റായിയ്ക്ക് മാത്രമല്ല. മറ്റ് നടിമാരുമുണ്ട്. സിനിമയില്‍ നിന്ന് അഞ്ച് വര്‍ഷത്തെ ഇടവേളയെടുത്തത് മകള്‍ ആരാധ്യയ്ക്ക് വേണ്ടിയാണെന്നും ഐശ്വര്യ നേരത്തെ പറഞ്ഞിരുന്നു.

English summary
Even though she returned to films after a gap of five years Aishwarya Rai Bachchan doesn’t like to use the word ‘comeback’ vis-à-vis her latest film, Jazbaa.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam