ബോളിവുഡിന്റെ ഹോട്ടസ്റ്റ് താരങ്ങൾ ഒന്നിക്കുന്നു, ഫൈറ്ററുമായി ദീപികയും ഹൃത്വിക്കും
ബോളിവുഡിലും തെന്നിന്ത്യയിലും കൈനിറയെ ആരാധകരുള്ള താരങ്ങളാണ് ഹൃത്വിക് റോഷനും ദീപിക പദുകോണും. ബോളിവുഡിലാണ് ഇരുവരും സജീവമെങ്കിലും താരങ്ങളുടെ ചിത്രങ്ങൾ തെന്നിന്ത്യയിലും മികച്ച കാഴ്ചക്കാരെ നേടാറുണ്ട് ഇന്ത്യൻ സിനിമയിലെ കൂൾ ആൻഡ് ഹോട്ട് താരങ്ങളാണിവർ. ഇപ്പോഴിത ഇതാദ്യമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ഒന്നിക്കുകയാണ്.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദീപികയും ഹൃത്വിക്കും ആദ്യമായി ഒന്നിക്കുന്നത്. ഫൈറ്റർ എന്നാണ് ചിത്രത്തിന്റെ പേര്. 2022 സെപ്റ്റംബർ 30 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഫൈറ്ററിന്റെ ആദ്യ ടീസർ പങ്കുവെച്ച് കൊണ്ടാണ് ചിത്രത്തിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. പ്രിയപ്പെട്ട ജോഡികളെ ഒരുമിച്ച് കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഹൃത്വികിന്റെ സൂപ്പര്‍ഹിറ്റായ ബാങ് ബാങ്, വാര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സിദ്ധാര്‍ഥ് ആനന്ദ്. ഹൃത്വികിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചായിരുന്നു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. താരത്തിന്റെ 46-ാം ജന്മദിനമാണിന്ന്.
നടി ദീപിക പദുകോണു നടൻ ഹൃത്വിക് റോഷനും ഈ ടീസർ പങ്കുവെച്ചിട്ടുണ്ട്. ഛാപക്കാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ദീപിക ചിത്രം. നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. 83 ആണ് പുറത്തു വരാനുള്ള ദീപികയുടെ ചിത്രം. വിവാഹത്തിന് ശേഷം ഭർത്താവ് രൺവീർ സിങ്ങിനോടൊപ്പം അഭിനയിക്കുന്ന ചിത്രമാണിത്. തിയേറ്റർ റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ലോക്ക് ഡൗണിന് ശേഷം ദീപിക സിനിമയിൽ സജീവമായിട്ടുണ്ട്.


Click it and Unblock the Notifications