ഹൃത്വിക് റോഷന്റെ രണ്ടാം വിവാഹം ഉടനുണ്ടാവും; നടി സബ ആസാദുമായിട്ടുള്ള പ്രണയകഥകള്‍ വീണ്ടും വൈറലാവുന്നു

ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ദിനംപ്രതി വന്ന് കൊണ്ടേ ഇരിക്കുകയാണ്. സുസന്നെ ഖാനുമായി വര്‍ഷങ്ങളോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച താരം കഴിഞ്ഞ കുറേ കാലമായി മക്കളുടെ കൂടെ താമസിച്ച് വരികയായിരുന്നു. ഇതിനിടെ ആദ്യ ഭാര്യയുമായി വീണ്ടും ഒന്നിക്കുകയാണ് എന്ന ഗോസിപ്പുകളും പ്രചരിച്ചു. പക്ഷേ താരം മറ്റൊരു നടിയുമായി പ്രണയത്തിലാണെന്നും ഉടന്‍ തന്നെ വിവാഹമുണ്ടാവും എന്നുമാണ് പുതിയ വിവരങ്ങള്‍.

നടിയും സംഗീതഞ്ജയുമായ സബ ആസാദിന്റെയും ഹൃത്വികിന്റെയും സൗഹൃദമാണ് ഇപ്പോള്‍ വാര്‍ത്തകള്‍ക്കെല്ലാം കാരണം. കുറച്ച് കാലങ്ങളായി ഇരുവരെയും ഒരുമിച്ച് കാണുന്നത് പതിവാണ്. റസ്റ്റോറന്റിലും മറ്റ് പൊതുസ്ഥലത്തുമൊക്കെ രണ്ടാളും ഒരുമിച്ച് വരികയും ഹൃത്വികിന്റെ കാറില്‍ തന്നെ യാത്രകള്‍ നടത്തുകയും ചെയ്തതോടെയാണ് ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് താരവിവാഹം വൈകാതെ തന്നെ ഉണ്ടായേക്കും എന്നാണ് പറയുന്നത്. വിശദമായി വായിക്കാം..

hrithik-roshan-and-saba-azad

കാലങ്ങളായി ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രണയത്തിലാണെന്ന കാര്യം സബയോ ഹൃത്വിക് റോഷനോ പുറംലോകത്തോട് പറഞ്ഞിട്ടില്ല. ഔദ്യോഗികമായ സ്ഥീരികരണങ്ങള്‍ ഒന്നുമില്ലെങ്കിലും താരങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ എന്നും എത്താറുണ്ട്. പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ തമ്മിലുള്ള സംഭാഷമാണ് ഇതിനൊക്കെ അടിസ്ഥാനം. അടുത്തിടെ സബ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ പ്രിയതമയുടെ സൗന്ദര്യം വര്‍ണ്ണിച്ച് കൊണ്ടുള്ള കമന്റാണ് ഹൃത്വിക് ഇട്ടത്. നടന്റെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ പോവുന്നതുമൊക്കെ പതിവാണ്.

hrithik-susanne-

സബയും ഹൃത്വികും വൈകാതെ തന്നെ വിവാഹിതരാവാന്‍ പോവുന്നതിന്റെ സൂചനകളാണ് ഈ കാണുന്നതൊക്കെ എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാവുന്നത്. ഹൃത്വിക്കിന്റെയും സബയുടെയും ഒരു കോമണ്‍ ഫ്രണ്ട് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഏകദേശമൊരു സൂചന കൊടുത്തു. 'ഹൃത്വിക് റോഷനും സബ ആസാദും വല്ലാതെ ഇഷ്ടപ്പെടുന്നു. ഹൃത്വിക്കിന്റെ കുടുംബം സബയെ നല്ല രീതിയില്‍ ഏറ്റെടുത്തു. എല്ലാവര്‍ക്കും സബയുടെ സംഗീത സൃഷ്ടികളും ഇഷ്ടപ്പെട്ടു. അടുത്തിടെ നടന്റെ കുടുംബത്തിലേക്ക് വന്നപ്പോള്‍ ഒരു പാട്ട് പാടി ബന്ധുക്കളെ എല്ലാം കൈയ്യിലെടുക്കാനും നടിയ്ക്ക് സാധിച്ചു. ഇപ്പോള്‍ താരങ്ങള്‍ രണ്ട് പേരും ഒരുമിച്ചാണെങ്കിലും ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ തിരക്ക് കൂട്ടുന്നില്ലെന്നാണ് അറിയുന്നത്.

രസകരമായ കാര്യം ഹൃത്വിക് റോഷന്റെ ആദ്യ ഭാര്യ സുസന്നെ ഖാനുമായി അടുത്ത സൗഹൃദം സബയ്ക്ക് ഉണ്ട് എന്നതാണ്. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയുമൊക്കെ സംസാരിക്കാറുണ്ട്. ഒരുമിച്ചുള്ള കണ്ടുമുട്ടലുകള്‍ പതിവാണ്. വിവാഹമോചിതര്‍ ആണെങ്കിലും ഹൃത്വികും സുസന്നെയും നല്ല സുഹൃത്തുക്കളായി കഴിയുകയാണ്. മക്കളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി താരങ്ങള്‍ എത്തുന്നതും ശ്രദ്ധേയമായിട്ടുണ്ട്. 2000 ത്തിലാണ് ഹൃത്വിക്കും സുസന്നെയും തമ്മില്‍ വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ ജനിക്കുകയും ചെയ്തു.

പതിനാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തിനിടയില്‍ പൊരുത്തക്കേടുകള്‍ വന്നതോടെ വേര്‍പിരിയാന്‍ തീരുമാനിച്ചു. ഭാര്യ-ഭര്‍ത്താവ് എന്നീ റോളുകളില്‍ നിന്ന് മാറിയെങ്കിലും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഓടിയൊളിക്കാന്‍ താരങ്ങള്‍ തയ്യാറായില്ല. കൊവിഡ് കാലത്ത് ഹൃത്വികിൻ്റെ ഫ്ളാറ്റിൽ ഒരുമിച്ച് താമസിച്ച് മക്കളെ നോക്കാനും താരങ്ങൾ തയ്യാറായിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിൽ വീണ്ടും വിവാഹം കഴിക്കാൻ പോവുകയാണോ എന്ന സംശയങ്ങൾ ഉയർന്ന് വന്നത്. നിലവിൽ സുസന്നെയും മറ്റൊരു പ്രണയത്തിലാണെന്നാണ് അഭ്യൂഹങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X