റോഡിൽ വെച്ച് കണ്ട സുന്ദരി, ഭാര്യയായി വീട്ടിലെത്തിയപ്പോൾ; ഹൃതികിന്റെ വിവാഹമോചനത്തിന് കാരണമായത്

ബോളിവുഡിലെ സ്റ്റെെലിഷ് താരമായ ഹൃതിക് റോഷന്റെ വ്യക്തി ജീവിതം എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. ​ഗായികയും നടിയുമായ സബ അസദുമായി പ്രണയത്തിലാണ് ഹൃതിക് ഇപ്പോൾ. 50 കാരനായ ഹൃതിക് രണ്ടാം വിവാഹത്തിന് തയ്യാറായേക്കുമെന്ന സൂചനയുമുണ്ട്. സൂസൻ ഖാനാണ് ഹൃതിക്കിന്റെ ആദ്യ ഭാര്യ. 2000 ൽ വിവാഹിതരായ ഇരുവരും 2014 ൽ വിവാഹമോചനം നേടുകയായിരുന്നു. ഹൃഷാൻ, ഹൃദാൻ എന്നീ രണ്ട് മക്കളും ഇവർക്കുണ്ട്. മക്കളുടെ കാര്യങ്ങളിൽ രണ്ട് പേരും ഒരുപോലെ ശ്രദ്ധ നൽകുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് മനസിലായതോടെ രമ്യമായി പിരിയുകയായിരുന്നു ഇവർ.

വിവാഹമോചനസമയത്ത് ഹൃതികോ സൂസനോ പരസ്യമായി ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. നല്ല സുഹൃത്തുക്കളായി തുടരുകയാണിവർ. ഹൃതിക്കിന്റെയും സൂസന്റെയും പ്രണയവും വിവാ​ഹവും വേർപിരിയലും ബോളിവുഡ് മാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടുകയാണ്. ഹൃതിക് കരിയറിൽ തുടക്കം കുറിച്ച നാളുകളിലാണ് യാദൃശ്ചികമായി സൂസനെ കാണുന്നത്. റോഡിൽ ട്രാഫിക് സി​ഗ്നലിൽ വെച്ചാണ് സൂസൻ നടന്റെ കണ്ണിൽ പെട്ടത്.

Hrithik Roshan

ആത്മവിശ്വാസത്തോടെ വണ്ടിയോടിച്ച് പോകുന്ന സൂസൻ ഹൃതികിന്റെ ശ്രദ്ധയാകർഷിച്ചു. സൂസനോട് തോന്നിയ ഇഷ്ടത്തെക്കുറിച്ച് സുഹൃത്തായ നടൻ കുണാൽ കപൂറിനോട് ഹൃതിക് സംസാരിച്ചു. കുണാൽ കപൂറാണ് സൂസനെയും ഹൃതിക്കിനെയും പരിചയപ്പെടുത്തുന്നത്. എൺപതുകളിലെ പ്രമുഖ നടനായിരുന്നു സഞ്ജയ് ഖാന്റെ മകളാണ് സൂസൻ.

അഭിനയത്തോട് താൽപര്യമില്ലാതിരുന്ന സൂസൻ വിദേശ പഠനം കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് ഹൃതിക്കിനെ പരിചയപ്പെടുന്നത്. ഇരുവരും പ്രണയത്തിലാവുകയും ഇക്കാര്യം വീട്ടിൽ പറയുകയും ചെയ്തു. രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം നടന്നു. വിവാഹ ജീവിതം സന്തോഷകരമായി മുന്നോട്ട് നീങ്ങി.

Hrithik Roshan

എന്നാൽ പിന്നീട് രണ്ട് പേർക്കുമിടയിൽ അസ്വാരസ്യങ്ങൾ വന്നു. ഇതോടെയാണ് ഇരുവരും പിരിയുന്നത്. വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ച് മുമ്പൊരിക്കൽ സൂസൻ സംസാരിച്ചിട്ടുണ്ട്. ഒരുമിച്ച് ജീവിക്കാത്തതാണ് നല്ലതെന്ന ഘട്ടത്തിലേക്ക് ജീവിതത്തിൽ ഞങ്ങൾ എത്തി. പരാജയപ്പെ‌‌ട്ട ഒരു ബന്ധത്തിൽ തുടരാതിരിക്കേണ്ടതുണ്ടെന്നും അതേക്കുറിച്ച് ബോധവാൻമാരാകുന്നത് പ്രധാനമാണെന്നും സൂസൻ ഖാൻ വ്യക്തമാക്കി.

വിവാഹമോചനത്തിന് പിന്നാലെ പല ​ഗോസിപ്പുകളും വന്നു. ഹൃതിക് നടിമാരുമായുള്ള വിവാഹേതരബന്ധങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നായിരുന്നു ചില റിപ്പോർട്ടുകൾ. എന്നാൽ ഈ വാദം ഹൃതിക് നിഷേധിച്ചു. സൂസൻ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടുമില്ല.

ജീവാനാംശമായി സൂസൻ 400 കോടി രൂപ ആവശ്യപ്പെട്ടെന്നും എന്നാൽ ഹൃതിക് 380 കോടി രൂപ നൽകിയെന്നുമായിരുന്നു മറ്റൊരു ​ഗോസിപ്പ്. എന്നാൽ ഈ അഭ്യൂഹങ്ങൾ രണ്ട് പേരുടെയും അഭിഭാഷകരും ഹൃതിക്കും നിഷേധിച്ചു. പരസ്പര സമ്മതത്തോടെ രമ്യമായാണ് ഇരുവരും വിവാഹ മോചിതരായത്. കുട്ടികളുടെ കാര്യത്തിലും തർക്കമുണ്ടായില്ല.

ഹൃതികിനെ പോലെ സൂസനും മറ്റൊരു ബന്ധത്തിലേക്ക് കടന്നു. നടൻ അർസല്ൻ ​ഗോണിയാണ് സൂസന്റെ കാമുകൻ. അർസ്ലനും ഹൃതിക്കും സൂസനും സബ അസദുമെല്ലാം ചില ഇവന്റുകളിൽ ഒത്ത് ചേരാറുണ്ട്. ഫൈറ്റർ ആണ് ഹൃതിക് റോഷന്റെ പുതിയ സിനിമ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിൽ ദീപിക പദുകോണാണ് നായിക. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രമാണിത്. സിദ്ധാർത്ഥ് ആനന്ദ് ആണ് ഫൈറ്ററിന്റെ സംവിധായകൻ.

Read more about: hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X