വിവാഹ മോചനത്തിന് ശേഷവും ആദ്യ ഭാര്യയ്ക്കൊപ്പം ഋത്വിക് റോഷൻ, താരത്തിന്റെ ഗണേശ ചതുർത്ഥി ആഘോഷം
ബോളിവുഡ് സിനിമ ലോകം ആഘോഷമാക്കുകയാണ് ഗണേശ ചതുർത്ഥി. കൊവിഡ് പ്രതിസന്ധികൾക്കിടയിലും വളരെ സുരക്ഷയോടെ വിനായക ചതുർത്ഥി ആഘോഷിക്കുകയാണ് താരങ്ങൾ. ബോളിവുഡിലെ ഏറ്റവും വലിയ ആഘോഷങ്ങളില്ലൊന്നാണിത്. സാധാരണ വലിയ രീതിയിലുളള ആഘോഷ പരിപാടികളാണ് ഗണേശ ചതുർത്ഥിയോട് അനുബന്ധിച്ച് നടക്കാറുളളത്. എന്നാൽ ഈ വർഷം താരങ്ങൾ ഉൾപ്പടെ എല്ലാവരും സ്വന്തം വീടുകളിൽ ലളിതമായി ആഘോഷിക്കുകയാണ്.
ലളിതമായിട്ടാണ് ഗണേശ ചതുർത്ഥി ആഘോഷമാണെങ്കിലും ചിത്രങ്ങളും മറ്റ് ആഘോഷങ്ങളും താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ ഋത്വിക് റോഷന്റേയും കുടുംബത്തിന്റേയും വിനായക ചതുർഥി ആഘോഷമാണ്. മാതാവ് പിങ്കി റോഷനാണ് തങ്ങളുടെ ചെറിയ ആഘോഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന താരകുടുബംമാണ് ഹൃത്വിക് റോഷന്റേത്. ഋത്വിക് മാത്രമല്ല കുടുംബാംഗങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്. അമ്മ പിങ്കി റോഷനാണ് വിനയാക ചുതുർത്ഥി ദിനസ്പെഷൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ ഹൃത്വിക്കിനും കുടുംബാംഗങ്ങൾക്കൊപ്പം മുൻഭാര്യ സുസൈൻ ഖാനുമുണ്ട്. മക്കളോടൊപ്പമുള്ള സുസെൈന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഋത്വിക് റോഷന്റെ കുടുംബ ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിരിക്കുകയാണ്. കറുത്ത ക്യാഷ്വൽ വസ്ത്രം ധരിച്ചാണ് ഹൃത്വിക് പൂജയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സുസൈൻ വെളുത്ത നിറത്തിലുള്ള സൽവാറാണ് അണിഞ്ഞിരിക്കുന്നത്. മക്കളോടൊപ്പമായിരുന്നു സുസൈൻ ചിത്രത്തിന് പോസ് ചെയ്തത്. പാരമ്പര്യ എന്ന ഹാഷ്ടാഗോട് കൂടിയാണ് പിങ്ക് ചിത്രം പങ്കുവെച്ചത്. തിന്മയിൽ നിന്ന് ഞങ്ങളെ സംരക്ഷിക്കുന്നതിന് ഗണേശ ഭഗവാന് നന്ദി എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിനും കുടുംബത്തിനും ആശംസ നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുമുണ്ട്. .
Recommended Video

ആറ് വർഷം മുമ്പാണ് ഋത്വിക് റോഷനും ഭാര്യ സുസെയ്നും വിവാഹ മോചനം നേടിയിരുന്നു.14 വ വർഷത്തെ ദാമ്പത്യ ജീവിതമായിരകുന്നു ഇരുവരും അവസാനിപ്പിച്ചത്.വിവാഹ മോചിതരായെങ്കിലും മക്കളുടെ സന്തോഷത്തിന് വേണ്ടി ഇവർ ഒന്നിച്ച് എത്താറുണ്ടായിരുന്നു. ലോക്ക് ഡൗൺ കാലത്ത് ഇരുവരും ഒന്നിച്ചായിരുന്നു താമസം. മക്കൾക്ക് വേണ്ടിയാണ് സുസൈൻ വീണ്ടും ഋത്വിക്കിന്റെ വീട്ടിലെത്തിയത്. ഇതിന് കുറിച്ച് അന്ന് താരം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് മുമ്പ് കുടുംബം ഒന്നിച്ച് ഉല്ലാസ യാത്രകൾ നടത്താറുമുണ്ടായിരുന്നു.

ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് വിനായക ചുതുർത്ഥി. എല്ലാവർഷം വലിയ ആഘോഷത്തോടെയാണ് ഉത്സവം കൊണ്ടാടുന്നത്. ബോളിവുഡ് താരങ്ങൾ സ്വന്തം വീടുകളിൽ തന്നെയാണ് ഇക്കുറി ഗണേശ ചതുർത്ഥി ആഘോഷിച്ചത്. കരീന കപൂർ, റിതേഷ ദേശ്മുഖ്, ആയുഷ്മാൻ, സഞ്ജയ് ദത്ത് , സൽമാൻഖാൻ, ശ്രദ്ധ കപൂർ, ശിൽപ ഷെട്ടി എന്നിവർ വീടുകളിൽ ഉത്സവം ആഘോഷമാക്കുകയായിരുന്നു. ശിൽപക്ക് മകൾ സമിഷ ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ ഗണേശ ഉത്സവമായിരുന്നു ഇത്. ചികിത്സയിൽ കഴിയുന്ന സഞ്ജയ് ദത്തും ഗണോശോത്സവത്തിന്റെ ആഘോഷ ചിത്രം പങ്കുവെച്ചിട്ടുണ്ട്. താരങ്ങളെ കുടുംബ സമേതം കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.


Click it and Unblock the Notifications