»   » ബന്ധം വേര്‍പെടുത്തിയാലും മറക്കാന്‍ കഴിയുമോ?ഹൃത്വിക് റോഷനും ഭാര്യയും അവധി ആഘോഷിക്കുന്ന ചിത്രം വൈറല്‍!

ബന്ധം വേര്‍പെടുത്തിയാലും മറക്കാന്‍ കഴിയുമോ?ഹൃത്വിക് റോഷനും ഭാര്യയും അവധി ആഘോഷിക്കുന്ന ചിത്രം വൈറല്‍!

Posted By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡിലെ സൂപ്പര്‍ ഡാന്‍സറും നടനുമെക്കെയായി അറിയപ്പെടുന്ന നടനാണ് ഹൃത്വിക് റോഷന്‍. താരത്തിന്റെ കുടുംബബന്ധത്തിന് ആയുസ് കുറഞ്ഞ് പോയിരുന്നതിനെ തുടര്‍ന്ന് ഹൃത്വിക്കും ഭാര്യ സൂസൈനും ബന്ധം വേര്‍പെടുത്തിയിരുന്നു. എന്നാല്‍ അതിനപ്പുറം ഇരുവരും വലിയൊരു ബന്ധം ഉള്ളില്‍ സൂക്ഷിക്കുകയും മക്കള്‍ക്ക് വേണ്ടി ജീവിക്കുന്നതും മറ്റുള്ളവര്‍ക്ക് വേണമെങ്കില്‍ മാതൃകയാക്കാവുന്നതാണ്.

കാവ്യയുടെ പ്രശ്‌നങ്ങള്‍ക്ക് കാരണം വീടിന്റെ വാസ്തുദോഷമായിരുന്നോ?

ഒറ്റമുറിയില്‍ 15 വര്‍ഷം ജീവിക്കേണ്ടി വന്ന അനുഭവം വെളിപ്പെടുത്തി പാഷാണം ഷാജി!

വിവാഹമോചിതരാണെങ്കിലും മക്കള്‍ക്ക് വേണ്ടി ഇപ്പോഴും ഒന്നിക്കുന്നതാണ് ഹൃത്വിക്കിനെയും ഭാര്യയായിരുന്ന സൂസന്നെയും വ്യത്യസ്തമാക്കുന്ന കാര്യം. അതിനിടെ ഹോളിഡേ ആഘോഷിക്കുന്നതിന് വേണ്ടി താരവും കുടുംബവും അമേരിക്കയിലേക്കാണ് പോയിരിക്കുന്നത്. അവിടുന്ന് എടുത്ത ചിത്രങ്ങളെല്ലാം വൈറലായി മാറിയിരിക്കുകയാണ്.

ഹൃത്വിക് റോഷന്റെ കുടുംബം

ബോളിവുഡിലെ പ്രമുഖ നടനായ ഹൃത്വിക് റോഷനും ഭാര്യ സുസൈന്ന ഖാനും 2000 ലായിരുന്നു വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് ആണ്‍കുട്ടികളാണുള്ളത്.

വിവാഹമോചനം

നീണ്ട പതിനാല് വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ച ഇരുവരും 2014 ലായിരുന്നു വിവാഹബന്ധം മോചിപ്പിച്ചത്. പിന്നീട് സുഹൃത്തുക്കളെ പോലെ തന്നെയാണ് ഇരുവരും ജീവിച്ചത്.

മക്കള്‍ക്ക് വേണ്ടിയായിരുന്നു..

ഇരുവരും ഇപ്പോള്‍ ജീവിക്കുന്നത് മക്കള്‍ക്ക് വേണ്ടിയാണെന്നാണ് തെളിയിക്കപ്പെടുകയാണ്. അതിനിടെ അവധിക്കാലം ആഘോഷിക്കുന്നതിന് വേണ്ടി ഹൃത്വിക് സുസൈന്നയ്ക്കും മക്കള്‍ക്കുമൊപ്പം അമേരിക്കയിലേക്കാണ് പോയത്.

മനോഹരമായ ദിവസങ്ങള്‍

കുടുംബത്തിന്റെ അവധി വളരെ മനോഹരമായി തന്നെ ആഘോഷിച്ചിരിക്കുകയാണ്. അവര്‍ക്കൊപ്പം സുഹൃത്ത് സോണാലി ബെന്‍ഡ്രയും ചേര്‍ന്നിരിക്കുകയാണ്. ആഘോഷങ്ങളുടെ ചിത്രം സോഷ്യല്‍ മീഡിയയിലുടെ പ്രചരിക്കുകയാണ്.

വിവാഹം

ഹൃത്വികും സുസൈന്നയും രണ്ട് മതവിഭാഗങ്ങളില്‍ പെട്ടവരായിരുന്നു. ഹൃത്വിക് ഹിന്ദുവും സുസൈന്ന മുസ്ലിമുമായിരുന്നു. അതിനാല്‍ ബാംഗ്ലൂരില്‍ നിന്നും സ്വകാര്യ ചടങ്ങായിട്ടായിരുന്നു ഇരുവരുടെയും വിവാഹം.

എല്ലാവരെയും ഞെട്ടിച്ച തീരുമാനം

ബോളിവുഡിനെ ഞെട്ടിച്ച തീരുമാനമായിരുന്നു ഹൃത്വികിന്റെയും സുസന്നെയുടെയും വിവാഹമോചന വാര്‍ത്ത. എന്നാല്‍ പിന്നീട് ആ സൗഹൃദം നിലനിര്‍ത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞിരുന്നു.

പൊതുപരിപാടികളില്‍

ഇരുവരുമൊന്നിച്ച് പൊതു പരിപാടികളിലും പാര്‍ട്ടികളിലും പങ്കെടുക്കുന്നത് പതിവായിരുന്നു. ഇപ്പോഴും തങ്ങള്‍ മക്കള്‍ക്ക് വേണ്ടി ജീവിക്കാന്‍ വേണ്ടി ഒന്നിക്കുമെന്നും താരങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

English summary
Did Alia Bhatt Take A Dig At Katrina By Saying, 'I Don't Need Superstars To Lean On'?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam