കാമുകന്റെ പിറന്നാൾ പുതിയ വീട്ടിൽ ആഘോഷമാക്കി ഹൃത്വിക് റോഷന്‌റെ മുന്‍ ഭാര്യ, ഇരുവരും പ്രണയത്തിൽ തന്നെ
ബോളിവുഡിനെ ഞെട്ടിച്ച ഒരു വിവാഹമോചനമായിരുന്നു നടൻ ഹൃത്വിക് റോഷന്‌റേയും സൂസൈന്ന ഖാന്റേയും. 2000 വിവാഹിതരായ ഇവർ 14 വർഷത്തിന് ശേഷംവേർപിരിയുകയായിരുന്നു. ബന്ധം വേർപിരിഞ്ഞതിന് ശേഷം നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. വിവാഹ മോചിതരായതിന് ശേഷവും മക്കൾക്ക് വേണ്ടി ഇരുവരും ഒന്നിച്ച് സമയം ചെലവഴിക്കാറുണ്ട്. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും യാത്രകള്‍ പോവുന്നതുമെല്ലാം ഒരുമിച്ചാണ്. ലോക്ക് ഡൗണൻ കാലം മക്കൾക്ക് വേണ്ടി ഒന്നിച്ചായിരുന്നു താമസിച്ചിരുന്നു.
നടനുമായുള്ള വിവാഹമോചനത്തിന് ശേഷം സൂസൈന്ന ഖാൻ ബിഗ് ബോസ് താരം അലി ഗോണിയുടെ സഹോദരൻ അർസ്ലൻ ഗോണിയുമായി പ്രണയത്തിലാണെന്ന് താരത്തിലുളള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെ കുറിച്ച് വ്യക്തമായി പ്രതികരിച്ചിട്ടില്ല. എന്നാൽ താരങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റും സോഷ്യൽ മീഡിയ കമന്റുമൊക്കെ പ്രണയത്തിലാണെന്നുളള സൂചനയാണ് നൽകുന്നത്.

കഴിഞ്ഞ ദിവസം അർസ്ലൻ ഗോണിയുടെ പിറന്നാൾ ആയിരുന്നു. സുഹൃത്തുക്കൾ ചേർന്ന് പിറന്നാൾ ആഘോഷമാക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ബോളിവഡ് കോളങ്ങളിൽ വൈറലാണ്. അർസ്ലൻ ഗോണിയുടെ സുഹൃത്താണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഇതിൽ സൂസൈന്ന ഖാനുമുണ്ട്. ആഘോഷങ്ങൾക്ക് മുൻ കൈ എടുത്തിരിക്കുന്നത് സൂസൈന്നയാണ്. കൂടാതെ താരത്തിന്റെ വീട്ടിൽ വെച്ചാണ് പിറന്നാൾ ആഘോഷം നടന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നുണ്ട് .

പ്രണയ ഗോസിപ്പുകൾ ബോളിവുഡ് കോളങ്ങളിൽ നിറയുമ്പോൾ സൂസൈന്നയുമായുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തി കൊണ്ട് അർസ്ലൻ ഗോണി രംഗത്ത് എത്തിയിരുന്നു. ഗോവയിൽ വെച്ച് നടന്ന സൂസൈന്നയുടെ പിറന്നാൾ ആഘോഷത്തിന് അർസ്ലൻ എത്തിയിരുന്നു. ഇതോടെയാണ് ഇവരുടെ പ്രണയ വാർത്ത ബോളിവുഡ് കോളങ്ങളിൽ വ്യാപകമാവാൻ തുടങ്ങിയത്. ഇതിന് പിന്നാലെയാണ് റിലേഷനെ കുറിച്ച് വെളിപ്പെടുത്തി കൊണ്ട് താരം രംഗത്ത് എത്തിയത്. എടുത്ത സുഹൃത്താണെന്നും അതുകൊണ്ടാണ് ബെർത്ത് ഡേ ആഘോഷത്തിന് എത്തിയതെന്നുമാണ് അർസ്ലൻ ഗോണി പറഞ്ഞത്.

''സോഷ്യല്‍ മീഡിയയിലെ ചാറ്റ് സാധാരണ കാര്യം മാത്രമാണ്. സുഹൃത്തുക്കള്‍ക്കായുള്ള ബര്‍ത്ത് ഡേ പാര്‍ട്ടിയായിരുന്നു അത്. എല്ലാവര്‍ക്കും അവരുടെ സുഹൃത്തുക്കളുടെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കാമല്ലോ? ആളുകള്‍ എപ്പോഴും എന്തെങ്കിലും ഊഹിച്ചെടുക്കും. പക്ഷെ അതിനെ എങ്ങനെ നേരിടണമെന്ന് ഞങ്ങള്‍ക്ക് അറിയാം. അതൊന്നും ശ്രദ്ധിക്കാതെ ഇരുന്നാല്‍ മതി'' എന്നായിരുന്നു പറഞ്ഞത്.

ഇത് കൂടാതെ ഇരുവരുടേും സഹൃദം ആരംഭിച്ചതിനെ കുറിച്ചും ഗോണി പറയുന്നുണ്ട്. പൊതു സുഹൃത്തിലൂടെയാണ് പരിചയപ്പെടുന്നത്. സുഹൃത്തിന്റെ വീട്ടിൽ വെച്ചാണ് ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ സുഹൃത്തുക്കളായി മാറുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം എപ്പോഴും സമയം ചെലവിടുന്നവരാണ് ഞങ്ങൾ . അവള്‍ വളരെ നല്ലൊരു വ്യക്തിയാണ്'' എന്നായിരുന്നു അര്‍സ്ലന്‍ പറഞ്ഞത്.
Recommended Video

എന്നാൽ ഈ പറഞ്ഞത് പൂർണ്ണമായി വിശ്വസിക്കാൻ ആരാധകർ തയ്യാറായിട്ടില്ല. ഇതിന് കാരണം അന്ന് അര്‍സ്ലന്‍ ഗോണി പങ്കുവെച്ച കുറിപ്പായിരുന്നു. 'ജന്മദിനാശംസകൾ പ്രിയേ... നിങ്ങൾക്ക് ഒരു മികച്ച വർഷവും അതിശയകരമായ ജീവിതവും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.... എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല ഹൃദയം അത് നിന്റേതാണ്. ഈ ഫോട്ടോ വളരെ നല്ലതും സുന്ദരവുമാണ്. നീ ആഗ്രഹിക്കുന്നതെല്ലാം ദൈവം നിനക്ക് നൽകട്ടെ. ഒത്തിരി.... ഒത്തിരി..... സ്നേഹം' എന്നായിരുന്നു. ഇതിന് മറുപടിയുമായി സൂസൈന്ന ഖാനും രംഗത്ത് എത്തിയിരുന്നു. 'നന്ദി.... നന്ദി...എന്റെ എല്ലാമായവന് ഒരുപാട് നന്ദി' എന്നായിരുന്നു. ഇതിന് പിന്നാലലെയാണ് സൂസൈന്നയുടെ വീട്ടിൽ വെച്ച് ആർസ്ലൻ ഗോണിയുടെ പിറന്നാൾ ആഘോഷം


Click it and Unblock the Notifications











