ഹൃത്വിക് റോഷനും സബയും പ്രണയത്തില്‍ തന്നെ; കാര്യങ്ങള്‍ ഉറപ്പായി, താരങ്ങളുടെ വീഡിയോ ചര്‍ച്ചയാവുന്നു...

ബോളിവുഡ് കോളങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന പ്രണയമാണ് നടന്‍ ഹൃത്വിക് റോഷന്റേയും ഗായിക സാബ ആസാദിന്റേയും. ഇരുവരും ഒന്നിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെയാണ് താരങ്ങളുടെ പ്രണയ കഥ പുറത്ത് വരാന്‍ തുടങ്ങിയത് തുടങ്ങിയത്. ആദ്യം നടനോടൊപ്പം എത്തിയ പെണ്‍കുട്ടിയെ തിരച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞില്ല. പിന്നീടാണ് സാബയെ പ്രേക്ഷകര്‍ കണ്ടെത്തുന്നത്. അതേസമയം പ്രണയത്തെ കുറിച്ച് താരങ്ങള്‍ പ്രതികരിച്ചിട്ടില്ല.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ഹൃത്വിക്കിന്റേയും സബയുടേയും ഏറ്റവും പുതിയ വീഡിയോയാണ്. മുംബൈ വിമാനത്താവളത്തില്‍ നിന്നു ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ഇതോടെ താരങ്ങളുടെ പ്രണയം കേവലം ഗോസിപ്പ് വാര്‍ത്തയല്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. ഹൃത്വിക്കിന്റേയും സാബയുടേയും പുതിയ വീഡിയോ സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.

 ഹൃത്വിക് റോഷന്‍-  സബ

പ്രണയത്തെ കുറിച്ചുള്ള ഔദ്യോഗിക വെളിപ്പെടുത്തലിന്റെ ഭാഗമായിട്ടാണ് ഇരുവരും പൊതുവേദിയില്‍ ഒന്നിച്ചെത്തിയതെന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍. അധികം വൈകാതെ തന്നെ താരങ്ങള്‍ പ്രണയത്തെ കുറിച്ച് തുറന്ന് പറയുമെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്. മാസ്‌ക്ക് ധരിച്ച് സിമ്പിള്‍ ലുക്കിലാണ് മുംബൈ വിമാനത്താവളത്തില്‍ എത്തിയത്. കൈ കോര്‍ത്ത് നടക്കുന്ന ഇരുവരുടേയും ചിത്രങ്ങളും വീഡിയോയും വൈറല്‍ ആയിട്ടുണ്ട്. ഇവരുടെ ബന്ധത്തിന് വീട്ടുകാരും പച്ചക്കൊടി കാണിച്ചിട്ടുണ്ട്.

 സബയെ കുറിച്ച് ബിഗ്  ഹൃത്വിക്‌

പ്രണയം തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സംശയം ജനിപ്പിക്കുന്ന ചാറ്റുമായി ഇരുവരും പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ സാബ പങ്കുവെച്ച ഒരു പാട്ട് വീഡിയോയ്ക്ക് കമന്റുമായി ഹൃത്വിക് റോഷന്‍ എത്തിയിരുന്നു. നടന്റെ കമന്റ് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
''വീട്ടില്‍ അസുഖം ബാധിച്ചിരിക്കുമ്പോള്‍ പാടുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ സത്യജിത് റേയുടെ ക്ലാസിക് ചിത്രം 'ഗൂപ്പി ഗൈന്‍ ബാഗ ബൈനി'ലെ പാട്ടുകളടങ്ങിയ? ഒരു കാസറ്റ് എന്റെ മാതാപിതാക്കള്‍ എനിക്കു തന്നു. ആ സമയത്ത് എനിക്ക് ബംഗ്ലാ ഭാഷ ഒട്ടും മനസ്സിലായില്ല, എന്നിരിക്കിലും അധികം വൈകാതെ അതെന്റെ പ്രിയപ്പെട്ട കാസറ്റായി. ആല്‍ബത്തിലെ ഓരോ പാട്ടുകളുടെയും വരികള്‍ ഞാന്‍ പഠിച്ചു, ഒരു വാക്കിന്റെ പോലും അര്‍ത്ഥം മനസ്സിലാവാതെ തന്നെ... ( ഉച്ചാരണത്തില്‍ തെറ്റുണ്ടാവും ക്ഷമിക്കുക),'' പാടുന്ന വീഡിയോ പങ്കുവച്ച് കൊണ്ട് സബാ കുറിച്ചു. ''ഇതിന് നീയൊരു അസാധാരണ മനുഷ്യനാണ്.'' എന്നായിരുന്നു നടന്റെ കമന്റ്. സാബയുടെ കുറിപ്പിനൊപ്പം നടന്റെ കമന്റും ശ്രദ്ധിക്കപ്പെട്ടിരുന്നു. നിങ്ങളുമതെ, ഏറ്റവും ദയയുള്ളയാള്‍ എന്ന് മറുപടി നല്‍കുകയും ചെയ്തു

 വിവാഹമോചനത്തിന് ശേഷം

സൂസെയ്ന്‍ ഖാനുമായുള്ള വിവാഹമോചനത്തിനുശേഷം ഇതാദ്യമായാണ് ഹൃത്വിക് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. 2000 ലാണ് ഹൃത്വിക്കും സൂസെയ്‌നും വിവാഹിതരാവുന്നത്. 2014 ല്‍ ഇരുവരും വിവാഹമോചിതരായി. ഇവര്‍ക്ക് ഹൃതാന്‍, ഹൃഹാന്‍ എന്നീ രണ്ടു മക്കളുണ്ട്. ബന്ധം വേര്‍പിരിഞ്ഞുവെങ്കിലും മക്കളുടെ കാര്യങ്ങളില്‍ ഇവര്‍ ഒന്നിച്ച് എത്താറുണ്ട്. ബോളിവുഡ് ലോകത്തെ ഞെട്ടിപ്പിച്ച വിവാഹമോചനമായിരുന്നു ഇവരുടേത്. ലോക്ക് ഡൗണ്‍കാലത്ത് ഇരുവരു ഒന്നിച്ചായിരുന്നു. മക്കള്‍ക്ക് വേണ്ടിയായിരുന്നു ഇത്.

ബോളിവുഡ് അരങ്ങേറ്റം

2008 ല്‍ പുറത്തിറങ്ങിയ ദില്‍ കബാഡി സിനിമയിലൂടെയാണ് സബ ബോളിവുഡിലേക്കെത്തുന്നത്. 2011 ല്‍ പുറത്തിറങ്ങിയ 'മുച്ഛേ ഫ്രണ്ട്ഷിപ് കരോംഗേ' സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി 'ഫീല്‍സ് ലൈക്ക് ഇഷ്‌കി'ല്‍ സബ അഭിനയിച്ചിരുന്നു. സോണിലൈവില്‍ സ്ട്രീമിങ് ചെയ്യുന്ന 'റോക്കറ്റ് ബോയ്‌സ്' എന്ന വെബ് സീരീസിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഫൈറ്ററാണ് നടന്റെ പുതിയ ചിത്രം. ദീപിക പദുകോണ്‍ ആണ് നായിക. ഇതാദ്യമായിട്ടാണ് ദീപികയും ഹൃത്വിക്ക് റോഷനും ഒന്നിച്ച് എത്തുന്നത്.

Read more about: hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X