അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഹൃത്വിക്ക് വിവാഹിതനാകുമെന്ന് പ്രവചനം
സൂസന്നുമായുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞതുമുതല്‍ ഹൃത്വിക് റോഷന്റെ പുതിയ കാമുകിമാരെ കുറിച്ച് ബോളിവുഡ് പാപ്പരസികള്‍ ചര്‍ച്ച തുടങ്ങിയിരുന്നു. പേരുപോലും അറിയാത്ത ഒരു പെണ്‍കുട്ടി ഹൃത്വിക്കിനൊപ്പം കറങ്ങുന്നത് പല അര്‍ത്ഥത്തിലും വ്യാഖ്യാനിക്കപ്പെട്ടു.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ബോളിവുഡ് 'ക്വീന്‍' കങ്കണ റാണത്തിന്റെ പേര് അടുത്തിടെ ഹൃത്വിക്കിനൊപ്പം പറഞ്ഞു കേട്ടിരുന്നു. ഹൃത്വിക്കും കങ്കണയും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമൊക്കെ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകളിത്തിരിയായി. പക്ഷെ ഇതൊന്നും ആരും വിശ്വസിച്ചിരുന്നില്ല.

വിശ്വസിച്ചാലും ഇല്ലെങ്കിലും അടുത്ത രണ്ട് വര്‍ഷത്തിനുള്ളല്‍ ഹൃത്വിക് റോഷന്‍ വിവാഹം നടക്കും. ഇത് പാപ്പരസികള്‍ പറഞ്ഞുണ്ടാക്കിയതല്ല. ബോളിവുഡിലെ ഒരു പ്രകത്ഭ ജോത്സ്യന്റെ പ്രവചനമാണ്. പക്ഷെ അതാരാണെന്ന് പ്രവചനത്തിലില്ല. പേരറിയാത്ത ആ പെണ്‍കുട്ടിയോ കങ്കണയോ ചിലപ്പോള്‍ സൂസന്നുമായുള്ള പുനര്‍ വിവാഹം തന്നെ ആയാലും മതി.
മാസങ്ങള്‍ക്ക് മുമ്പാണ് ഹൃത്വിക്കും സൂസന്നും 17 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്. വിവാഹ ബന്ധം വേര്‍പിരിഞ്ഞെങ്കിലും മക്കളുടെ കാര്യത്തില്‍ ഒരു കുറവും വരുത്തില്ലെന്നും അവര്‍ക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അന്ന് സൂസന്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











