വിസ്മയിപ്പിക്കുന്ന മനുഷ്യന്‍! ഹൃത്വിക് റോഷന് മുന്‍ഭാര്യയുടെ പിറന്നാളാശംസ ഇങ്ങനെ!
പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംസ നേരുന്ന പതിവ് സെലിബ്രിറ്റികള്‍ക്കുമുണ്ട്. അത്തരത്തിലുള്ള പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. വേര്‍പിരിഞ്ഞുവെങ്കിലും പ്രിയപ്പെട്ടവന് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് സൂസന്‍ ഖാന്‍ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സൂസന്‍ ആശംസ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിനകം തന്നെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മക്കള്‍ക്കൊപ്പമുള്ള ഹൃത്വിക്കിന്റെ മനോഹരമായ ചിത്രങ്ങളും വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
തനിക്കറിയാവുന്ന ഏറ്റവും വിസ്മയിപ്പിക്കുന്ന മനുഷ്യന്‍ ഹൃത്വിക്കാണെന്നും സൂസന്‍ കുറിച്ചിട്ടുണ്ട്. ഏറ്റവും നല്ല അച്ഛനാണ് ഹൃത്വിക്കെന്നും സൂസന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബെസ്റ്റ് ഡാഡി അവാര്‍ഡ് അദ്ദേഹത്തിനാണ് താന്‍ നല്‍കുക. അദ്ദേഹത്തിന് മികച്ച ജീവിതവും ആശംസിച്ചിട്ടുണ്ട് സൂസന്‍. 20 വര്‍ഷം മുന്‍പായിരുന്നു ഹൃത്വിക്കിന്റെ ജീവിതത്തിലേക്ക് സൂസന്‍ എത്തിയത്. 13 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്.

വിവാഹജീവിതം അവസാനിപ്പിച്ചുവെങ്കിലും അടുത്ത സുഹൃത്തുക്കളായി തുടരുകയാണ് ഇരുവരും. അടുത്ത സുഹൃത്തുക്കളായിത്തന്നെയാണ് ഇരുവരും കഴിയുന്നത്. മക്കളുടെ കാര്യങ്ങള്‍ക്കായും വിശേഷാവസരങ്ങളിലും മറ്റുമൊക്കെയായി ഇവര്‍ ഇരുവരും ഒത്തുചേരാറുണ്ട്. അന്യോന്യം ശക്തമായ പിന്തുണയാണ് ഇരുവരും നല്‍കുന്നത്. പിറന്നാള്‍ ദിനത്തില്‍ ഹൃത്വികിന് ലഭിച്ച മികച്ച ആശംസകളിലൊന്ന് കൂടിയാണ് സൂസന്‍ ഖാന്റേത്.


Click it and Unblock the Notifications