വിവാഹ മോചനം നേടിയിട്ടും സൂസൈന്‍ ഹൃത്വികിനെ ഇങ്ങനെ സ്‌നേഹിക്കുന്നല്ലോ? ചിത്രം വൈറലാവുന്നു! കാണൂ!
വേര്‍പിരിഞ്ഞതിന് ശേഷവും സുഹൃത്തുക്കളായി തുടരുന്ന താരദമ്പതികളേറെയാണ്. പരസ്പരം പഴി ചാരാതെയാണ് പലരും വേര്‍പിരിഞ്ഞത്. മക്കളുടെ കാര്യത്തിനായി ഒന്നിക്കാറുണ്ട് പലരും. വേര്‍പിരിഞ്ഞതിന് ശേഷവും മുന്‍ഭര്‍ത്താവിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട് സൂസൈന്‍. പറഞ്ഞുവന്നത് ഹൃത്വിക് റോഷന്റെ മുന്‍ഭാര്യയെക്കുറിച്ചാണ്. ഇടയ്ക്കിടയ്ക്ക് മക്കളോടൊപ്പം യാത്ര പോവാനും പൊതുചടങ്ങുകളില്‍ പങ്കെടുക്കാനുമൊക്കെയായി ഇവര്‍ ഒന്നിക്കാറുണ്ട്. ഇവരുടെ കൂടിക്കാഴ്ചയിലെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ ഇടപടെലുകള്‍ നടത്തുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് സൂസൈന്‍.
ഹൃത്വികിന്‍രെ 45ാം പിറന്നാള്‍ ദിനത്തില്‍ സൂസൈന്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ഇന്‍സ്റ്റഗ്രാമിലെ ചിത്രവും കുറിപ്പും ഇതിനോടകം തന്നെ തരംഗമായി മാറിയിട്ടുണ്ട്. എന്റെ ആത്മാര്‍ത്ഥ സുഹൃത്തിന് പിറന്നാള്‍ എന്ന് ആശംസിച്ച കുറിപ്പില്‍ സോള്‍മേറ്റെന്നാണ് ഹൃത്വികിന് നല്‍കിയ വിശേഷണം. നിരവധി പേരാണ് ഹൃത്വികിന് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്. താരത്തെ ഇത്രയധികം സ്‌നേഹിക്കുന്നുവെങ്കില്‍ എന്തിനാണ് നിങ്ങള്‍ വേര്‍പിരിഞ്ഞതെന്നായിരുന്നു പലരുടെയും ചോദ്യം.

നിങ്ങള്‍ക്ക് വീണ്ടും ഒന്നിച്ചൂടേയെന്ന ചോദ്യവുമായും ആരാധകര്‍ എത്തിയിട്ടുണ്ട്. അച്ഛന്റെ അസുഖത്തെക്കുറിച്ചുള്ള ആധിയിലാണ് ഹൃത്വിക്. രാകേഷ് റോഷന് ക്യാന്‍സറാണെന്നും തൊണ്ടയിലാണ് അസുഖം ബാധിച്ചതെന്നും ചികിത്സയിലൂടെ സുഖം പ്രാപിച്ച് വരികയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റ് കാണാം.


Click it and Unblock the Notifications











