മോഹിച്ച വീട് സ്വന്തമാക്കി ഹൃത്വിക് റോഷൻ, സ്വപ്ന വീടിന്റെ വില കേട്ട് ഞെട്ടി ആരാധകർ

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഹൃത്വിക് റോഷൻ. താരത്തിന്റെ സിനിമ വിശേഷങ്ങളക്കാളും പ്രേക്ഷകർക്ക് അറിയാൻ താൽപര്യ നടന്റ സ്വകാര്യ വിശേഷങ്ങളാണ്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത് ഹൃത്വിക്കിന്റെ പുതിയ വിശേഷങ്ങളാണ്. പുതിയ വീട് വാങ്ങിയിരിക്കുകയാണ് താരം. 100 കോടി രൂപ മുതൽ മുടക്കിയാണ് പ്രിയതാരം സ്വപ്ന ഭവനം ഒരുക്കിയിരിക്കുന്നത്. മുംബൈയിലെ ജുഹു - വെർസോവ ലിങ്ക് റോഡിലെ ഒരു കെട്ടിടത്തിലെ 14, 15, 16 നിലകളിലാണ് അപ്പാർട്ട്മെന്റുകൾ സ്വന്തമാക്കിയിരിക്കുന്നത്.

hrithik roshan

ഏറെ പ്രത്യേകതയുളള വസതിയാണിത്. കടലിലേയ്ക്ക് അഭിമുഖമായിട്ടാണ് ഈ അപ്പാർട്ടുമെന്റുകൾ സ്ഥിതി ചെയ്യുന്നത്. ദേശീയ മാധ്യമമായ മുംബൈയ് മിററാണ് അതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.38000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ്. 6500 ചതുരശ്ര അടി ടെറസുണ്ട്.27534 ചതുരശ്ര അടി വിസ്തീർണമുള്ള ഡ്യുപ്ലെക്‌സിന് 67.5 കോടി രൂപയും 11165 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പതിനാലാം നിലയിലെ അപ്പാർട്ട്മെന്റിന് 30 കോടി രൂപയുമാണ് വില- മിറർ റിപ്പോർട്ടിൽ പറയുന്നു.

ലോക്ക് ഡൗൺകാലത്ത് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ഹൃത്വിക്. വീടിൽ നിന്നുള്ള അതിമനോഹരമായ ചിത്രങ്ങൾ നട പങ്കുവെച്ചിരുന്നു. ഏകദേശം 3,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ വീട് യഥാർത്ഥത്തിൽ 4 ബെഡ് റൂമുള്ള വീടായിരുന്നു. ഇന്റീരിയർ ഡിസൈനർ ആഷിഷ് ഷാ ഇതിനെ രണ്ട് കിടപ്പുമുറികളുള്ള വീടാക്കി. ഈ വീട്ടിൽ ഒരു ഫൂസ്‌ബോൾ ടേബിൾ, ബില്യാർഡ്സ് ടേബിൾ, ചോക്ലേറ്റുകൾ നൽകുന്ന ഒരു വെൻഡിംഗ് മെഷീൻ എന്നിവയുണ്ടായിരുന്നു .മക്കള്‍ക്കും മുന്‍ ഭാര്യ സൂസന്നെ ഖാനിനൊപ്പവുമാണ് ഹൃത്വിക് ലോക്ഡൗണ്‍ കാലം ചെലവഴിച്ചത്.

സൂസന്നെ ഖാനും പുതിയ വീട് വാങ്ങിയിരുന്നു. ചിത്രങ്ങളും വീഡിയോയും പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. നടി തത്തനെയായിരുന്നു തന്റെ പുതിയ വീട് പരിചയപ്പെടുത്തിയത്. ഫ്ലാറ്റ് തന്നെയാണ് അപ്പാർട്ട്മെന്റാക്കി മാറ്റിയിരിക്കുന്നത് . വാര്‍, സൂപ്പര്‍ 30 എന്നിവയാണ് ഹൃത്വിക്കിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍. താരത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ക്രിഷ് സീരിസിന്റെ നാലാമത്തെ ഭാഗം ഒരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് ഹൃത്വിക് റോഷന്‍.

Read more about: hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X