»   » ഷൂട്ടിങിനിടെ ഹൃത്വിക് റോഷന് പരിക്ക്

ഷൂട്ടിങിനിടെ ഹൃത്വിക് റോഷന് പരിക്ക്

Posted By:
Subscribe to Filmibeat Malayalam

പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടെ ഹൃത്വിക് റോഷന് പരിക്കേറ്റു. അശുദോഷ് ഗവാരിക്കര്‍ സംവിധാനം ചെയ്യുന്ന മോഹന്‍ജദാരോ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ഹൃത്വികിന് വീണ് പരിക്കേറ്റത്. ഹൃത്വിക് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്ത് വിടുന്നത്.

ജോധോ അക്ബറിന് ശേഷം അശുധോഷ് ഗവാരിക്കറും ഹൃത്വികും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോഹന്‍ജദാരോ. സിന്ധു നദീതട സംസ്‌കാരത്തിന്റെ കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ പൂജ ഹെഡ്ജയാണ് നായിക വേഷം അവതരിപ്പിക്കുന്നത്.

hrithik-roshan

എ ആര്‍ റഹമാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആക്ഷനും പ്രണയവും കലര്‍ത്തി ഒരുക്കുന്ന മോഹന്‍ജദാരോ ഈ വര്‍ഷത്തെ ഏറ്റവും ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ്.

English summary
Hrithik Roshan injured on ‘Mohenjo Daro’ sets.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam