»   » ശ്രീശാന്തിന്റെ പുതിയ അംഗംവെട്ട് ഇനി സിനിമയില്‍!ശ്രീയുടെ സിനിമയെക്കുറിച്ച് ഹൃത്വിക് റോഷനും പറയാനുണ്ട്

ശ്രീശാന്തിന്റെ പുതിയ അംഗംവെട്ട് ഇനി സിനിമയില്‍!ശ്രീയുടെ സിനിമയെക്കുറിച്ച് ഹൃത്വിക് റോഷനും പറയാനുണ്ട്

Posted By: Teresa John
Subscribe to Filmibeat Malayalam

ഒരു കാലത്ത് കേരളത്തിന്റെ അഭിമാനമായി മാറിയ ക്രിക്കറ്റ് താരമായിരുന്നു ശ്രീശാന്ത്. എന്നാല്‍ ഐപിഎല്‍ ഒത്തുകളിയുടെ പേരില്‍ വിവാദങ്ങളില്‍ കുടുങ്ങിയ ശ്രീശാന്തിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിട്ടിരുന്നു. ശേഷം ക്രിക്കറ്റില്‍ നിന്നും മാറി രാഷ്ട്രീയത്തിലും സിനിമയിലും പരീക്ഷണം നടത്തിയിരിക്കുകയാണ് ശ്രീശാന്ത്. 'ടീം ഫൈവ'് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ശ്രീശാന്ത് നായകനായി അഭിനയിക്കുന്നത്.

കാവ്യയുടെ പ്രശ്‌നങ്ങള്‍ക്ക് കാരണം വീടിന്റെ വാസ്തുദോഷമായിരുന്നോ?

ബൈക്ക് റേസറുടെ വേഷത്തിലാണ് ശ്രീശാന്ത് ചിത്രത്തിലഭിനയിക്കുന്നത്. ജൂലൈ പതിനാലിന് റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന് ആശംസകളുമായി ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍ രംഗത്തെത്തിയിരിക്കുകയാണ്. ശ്രീശാന്തിനൊപ്പം എത്തിയ താരം ഒരു വീഡിയോയിലാണ് ശ്രീശാന്തിന്റെ സിനിമയ്ക്ക് ആശംസകളറിയിച്ചത്. മാത്രമല്ല എല്ലാവരും സിനിമ കാണാണമെന്നും താരം പറയുന്നു.

sreeshanth

മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി എന്നിങ്ങനെ നിരവധി ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. നിക്കി ഗില്‍റാണിയാണ് ശ്രീശാന്തിന്റെ നായികയായി അഭിനയിക്കുന്നത്. നിക്കിയ്ക്ക് പുറമെ പേളി മാണി, മകരന്ദ് ദേശ്പാണ്ഡെ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ചെയ്യുന്നത് ശ്രീശാന്തിന്റെ പിതാവ് ശാന്തകുമാരന്‍ നായരാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്ന ശ്രീശാന്ത് അതിനിടെ സിനിമയുടെ ചിത്രീകരണം മാറ്റിവെച്ചിരുന്നു.

English summary
Hrithik Roshan is all support for Sreesanth’s Mollywood debut

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam