തീവ്രവാദി ഗെറ്റപ്പിൽ സിഗരറ്റ് വാങ്ങാനെത്തി താരങ്ങൾ!! പോലീസ് കയ്യോടെ പൊക്കി, ഒടുവിൽ ട്വിസ്റ്റ്
സിനിമയിലെ ഭീകര വേഷം ജൂനിയർ ആർട്ടിസ്റ്റുമാർക്ക് കൊടുത്തത് എട്ടിന്റെ പണി. സിനിമ ചിത്രീകരണത്തിനിടെ സിഗിരറ്റ് വാങ്ങാൻ പുറത്തിറങ്ങിയ ബൽറാം, അർബ്ബാസിനുമാണ് ഒന്നാന്തപരം പണി കിട്ടിയത്. ബോളിവുഡ് താരം ഹൃത്വിക് റോഷനും ടൈഗർ ഷെഫറും കേന്ദ്രകാഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ഭീകര വേഷം ചെയ്യാനെത്തിയതായിരുന്നു ഇവർ. ഇവരേയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സിഗിററ്റ് വലിക്കാനായി മേക്കപ്പ് പോലും അഴിക്കാതെയായിരുന്നു ഇരുവരും പുറത്തു പോയത്. ഇവരുടെ സിനിമയിലെ തീവ്രവാദി ലുക്കായിരുന്നു അറസ്റ്റ് കാരണമായത്. ഇരുവരേയും ചെറിയ ഓപ്പറേഷനിലൂടെയായിരുന്നില്ല അറസ്റ്റ് ചെയ്തത്. ഒരു വലിയ സന്നാഹത്തോടെയായിരുന്നു താരങ്ങളെ പൊക്കിയത്.

സിഗിരറ്റ് കൊടുത്ത പണി
യഷ് രാജ് ഫിലിംസിന്റെ സിനിമ ലോക്കേഷനിലായിരുന്നു സിനിമയെ വെല്ലുന്ന സംഭവം നടന്നത്. ഹൃത്വിക്കും ടൈഗർ ഷെറഫും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഭീകര വേഷം അഭിനയിക്കുകയായിരുന്നു ബൽറാം ഗിൻവാലയും അർബാസ് ഖാനും. . കോംബാറ്റ് വെസ്റ്റുകളും ഡമ്മി വെടിയു നിറച്ച ജാക്കറ്റും ധരിച്ചായിരുന്നു ഇവർ പുറത്തു പോയത്,. ഈ തീവ്രവാദി ഗെറ്റപ്പിൽ ഒരു വാനിലായിരുന്നു ലൊക്കേഷനിൽ നിന്ന് ഇവർ പുറത്തെത്തിയത്.

താരങ്ങളെ പിടിക്കാൻ വലിയ ഓപ്പറേഷൻ
പഞ്ചവടി നാക പ്രദേശത്ത് വച്ച് അനിൽ മഹാജൻ എന്ന വിമുക്തഭടനായ എടിഎം സെക്യൂരിറ്റി ഗാർഡാണ് ഇവരെ ആദ്യം കണ്ടത്. അനിൽ മഹാജന്‍റെ സഹോദരൻ ഉടൻ തന്നെ ഇക്കാര്യം പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചു. ഒരു വലിയ ഓപ്പറേഷനിലൂടെയായിരുന്നു താരങ്ങളെ പോലീസ പിടിച്ചത്. ഭീകരർ ഇറങ്ങിയിട്ടുളള വിവരം അറിഞ്ഞപ്പോൾ തന്നെ പോലീസ് സ്ഥലത്ത് റെഡ് അലാർട്ട് പ്രഖ്യാപിച്ചു. 7 പോലീസ് സ്റ്റേഷനിലെ പോലീസും തീരസംഘടനയു ചേർന്നാണ് താരങ്ങളെ കുരിക്കിയത്. ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് ഇവരെ പിടിച്ചു കഴിഞ്ഞതിനു ശേഷമാണ് ഇവർ ആരാണെന്നുള്ള കാര്യം തിരിച്ചറിഞ്ഞത്.

പോലീസ് വിശ്വസിച്ചില്ല
സംഭവം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് പോലീസ് ഇരുവരേയും പിടി കൂടിയത്. എന്നാൽ ആദ്യം ചെറുപ്പക്കാറ്‍ പറയുന്നത് വിശ്വസിക്കാൻ പോലീസ് തയ്യാറായില്ലായിരുന്നു. എന്നാൽ സിനിമ ലൊക്കേഷനിൽ എത്തി സത്യാവസ്ഥ മനസ്സിലാക്കിയതിനെ തുടർന്നായിരുന്നു. ഇരുവരേയും പോലീസ് വെറുതെ വിട്ടത്. എന്നാൽ ജനങ്ങളുടെ ഇടയിൽ ആശങ്ക സൃഷ്ടിച്ചതിന് ബൽറാമിനും അർബാസിനുമെതിരെ മുംബൈ പോലീസ് കേസെടുത്തിട്ടുണ്ട്. ഭീകരവേഷമിട്ട നടന്‍മാർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയത് ജനങ്ങൾക്കിടയിൽ വലിയ ആശങ്ക ജനിപ്പിച്ചിരുന്നുവെന്നും പോലീസ് പറയുന്നുണ്ട്.

പോലീസിന് വിവരം ലഭിച്ചത് ഇങ്ങനെ
പഞ്ചവടി നാക പ്രദേശത്ത് വച്ച് അനിൽ മഹാജൻ എന്ന എടിഎം സെക്യൂരിറ്റി ജീവനക്കാരനാണ് ഇരുവരേയും ആദ്യം കാണുന്നത്. അനിൽ മഹാജന്‍റെ സഹോദരൻ ഉടൻ തന്നെ ഇക്കാര്യം പോലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയായിരുന്നു. ഒരു ഭീകരൻ സിഗരറ്റ് വാങ്ങുന്നതും വേറൊരു ഭീകരൻ കാത്തുനിൽക്കുന്നതും കണ്ടെന്നായിരുന്നു വിവരം. ഇവർ വന്ന വാനിന്‍റെ നമ്പർ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിലെല്ലാം വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ ഇരുവരേയും പോലീസ് കണ്ടെത്തുകയായിരുന്നു.


Click it and Unblock the Notifications