2018ല്‍ ഷാരൂഖിനോട് ഏറ്റുമുട്ടും, ഹൃത്വികിന്റെ ക്രിഷ് 4 വരുന്നു
കോയി മില്‍ ഗയ, ക്രിഷ്, ക്രിഷ് 3 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ക്രിഷിന്റെ നാലാം ഭാഗം വരുന്നു. 2018 ഡിസംബറിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രവും ഇതേ സമയത്താണ് പുറത്തിറങ്ങുന്നത്.
ഇതോടെ 2018ല്‍ ബോക്‌സോഫീസില്‍ ഒരു ഏറ്റുമുട്ടല്‍ നടക്കുമെന്ന് ഉറപ്പ്. റോഹിത് മേഹ്‌റയുടെയും മകന്‍ ക്രിഷിന്റെയും കഥയാണ് പുതിയ ചിത്രം. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

2017ലും ഹൃത്വികിന്റെയും ഷാരൂഖിന്റെയും ചിത്രങ്ങള്‍ ഏറ്റുമുട്ടുന്നുണ്ട്. ഹൃത്വികിന്റെ കാബിലും ഷാരൂഖ് നായകനാകുന്ന റായീസും അടുത്ത വര്‍ഷം ഒരേ സമയത്താണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.


Click it and Unblock the Notifications











