അമ്മായിയമ്മപ്പോര്; സുസെന്‍ ഹൃത്വിക്കിനെ പിരിയുന്നു
അമ്മായിയമ്മപ്പോര് ബച്ചന്‍ കുടുംബത്തിലും തുടങ്ങി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വീട് മാറുകയാണെന്ന വാര്‍ത്തകള്‍ വന്നിട്ട് അധികമായില്ല. ഇപ്പോഴിതാ ആഷിനും അഭിയ്ക്കും പിന്നാലെ ബോളിവുഡിലെ ഏറ്റവും സന്തോഷകരമായ കുടുംബമെന്ന് അറിയപ്പെടുന്ന ഹൃത്വിക് റോഷനും ഭാര്യ സുസെനും. പക്ഷെ ഇത് വീടുമാറലല്ല, ഇരുവരും തമ്മില്‍ വിവാഹ ബന്ധം തന്നെ വേര്‍പിരിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹൃത്വിക് റോഷന്റെ മാതാപിതാക്കളുമായി ഒത്തുപോകാന്‍ സുസെനയ്ക്ക് കഴിയാത്തതുകൊണ്ടാണത്രെ വിവാഹ മോചനം എന്ന തീരുമാനത്തില്‍ ഇരുവരും എത്തിയത്. മാത്രമല്ല, ഹൃത്വിക്കില്‍ നിന്ന് തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നിലെന്നും സുസെനയ്ക്ക് പരാതിയുണ്ട്. മറ്റെന്തിനെക്കാളും തന്നെ വേദനിപ്പിചത് ഇതാണെന്നും സുസെന്‍ പറയുന്നത്രെ. മകളെ അനുനയിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും സുസെനിന്റെ കടുംപിടുത്തതിന് മുന്നില്‍ അത് വിഫലമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെക്‌സിക്കണ്‍ മോഡലായ ബാര്‍ബറ മോറിയുമായുള്ള ഹൃത്വിക്കിന്റെ പുതിയ ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്നും ഗോസിപ്പുകളുണ്ട്. എതായാലും ഔദ്യോഗിക സ്ഥിരീകരണമൊന്നുമായിട്ടില്ലെങ്കിലും വിവാഹ മോചനത്തിന് വേണ്ട നിയമപരമായ കാര്യങ്ങളെല്ലാം പൂര്‍ത്തിയായെന്നാണ് മുംബൈയില്‍ നിന്ന് ലഭിക്കുന്ന വിവരം.
രണ്ടായിരത്തിലാണ് ഹൃത്വിക്കും സുസെനും വിവാഹിതരായത്. 13 വര്‍ഷത്തെ ദാമ്പത്യത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.


Click it and Unblock the Notifications