വിശ്വാസമില്ലായ്മ ചെറിയ കാര്യം, 14 വർഷത്തെ കുടുംബ ജീവിതം അവസാനിപ്പിച്ചതിന്റെ കാരണം വെളിപ്പെടുത്തി നടൻ

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഹൃത്വിക് റോഷൻ. താരങ്ങൾക്ക് ഇടയിൽ പോലും ഹൃത്വിക്കിന് ഏറെ ആരാധകരുണ്ട്. സിനിമയിൽ വിജയങ്ങൾ സ്വന്തമാക്കുമ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിത്യസാന്നിധ്യമായിരുന്നു ഹൃത്വിക്. നടി കങ്കണ റാണവത്തുമായുള്ള പ്രശ്നം ഇപ്പോഴും സിനിമാ കോളങ്ങളിൽ ചർച്ച വിഷയമാണ്.

ബോളിവുഡ് കോളങ്ങളിലും ഏറെ ചർച്ചയായ ഒരു വേർപിരിയലായിരുന്നു ഹൃത്വിക് റോഷന്റേയും സുസന്നൈ ഖാന്റേയും. ബാല്യകാല സുഹൃത്തുക്കളായിരുന്ന താരങ്ങൾ ഏറെ നാളത്ത സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലായിരുന്നു വിവാഹിതരായത്. ഹാപ്പി ഫാമിലി എന്ന് വിധി എഴുതിയ ദാമ്പത്യജീവിതമായിരുന്നു ഇവരുടേത്. എന്നാൽ എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് 2014 ൽ ഇരുവരും നിയമപരമായി വേർപിരിയുകയായിരുന്നു. ഇന്നും ഇവരുടെ വിവാഹ മോചനത്തിന്റെ കാരണം വ്യക്തമല്ല. ബന്ധം വേർപിരിഞ്ഞതിന് ശേഷവും നടന്റെ സന്തോഷത്തിൽ സുസന്നൈ കൂടെ തന്നെ ഉണ്ടായിരുന്നു. ഇപ്പോഴിത ഹൃത്വിക് റോഷന്റെ വിവാഹ മോചനം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. സിഎൻഎൻഐബിഎന്നിന് നൽകിയ അഭിമുഖത്തിലാണ് വിവാഹ മോചനത്തിനെ കുറിച്ച് വെളിപ്പെടുത്തിയത്.

വിവാഹമോചനത്തിന് കാരണം

നടന്റെ വിവാഹ മോചന വാർത്ത പുറത്തു വന്നതിന് പിന്നാലെ തന്നെ നിരവധി കഥകൾ പ്രചരിച്ചിരുന്നു. അതിൽ വലിയ ചർച്ചയ്ക്ക് ഇടം പിടിച്ചത് നടി കങ്കണ റാണവത്തുമായുള്ള ബന്ധമായിരുന്നു. ഇതിന് പിന്നാലെ നടനും സുസന്നൈയും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ചുള്ള കഥകളും പ്രചരിച്ചിരുന്നു. ഇപ്പോഴിത അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ഹൃത്വിക് രംഗത്തെത്തുകയാണ്.

വിശ്വാസക്കുറവ്

പ്രചരിക്കുന്നത് പോലെ പരസ്പരം വിശ്വാസമില്ലാത്തത് കൊണ്ടേല്ല തങ്ങൾ വേർപിരിഞ്ഞതെന്നാണ് നടൻ പറയുന്നത്. സുസന്നൈ തനിക്ക് വേണ്ടി പല അവസരങ്ങളിൽ ശബ്ദം ഉയർത്തിയിട്ടുണ്ട്. കൂടാതെ ആളുകൾ വിവാഹ മോചനം നേടുന്നതിന്റെ ഏറ്റവും ചെറിയ കാര്യമാത്രമാണ് വിശ്വസമില്ലായ്മ. ഒരു വിവാഹമോചനത്തിന് പിന്നിൽ നിരവധി കാരണങ്ങൾ ഉണ്ടാകും. അവയിൽ ഏറ്റവും ചെറിയ കാര്യം മാത്രമായിരിക്കും ബന്ധങ്ങളിലെ വിശ്വാസക്കുറവ്.

അടുത്ത സുഹൃത്തുക്കൾ

ഇപ്പേഴത്തെ ജനങ്ങളുടെ ഒരു പൊതുധാരണയാണ് അവൻ സൂപ്പറാണ്. അവളുടെ കയ്യിലാണ് തെറ്റെന്ന്. എന്നാൽ തങ്ങൾക്കിടയിൽ അത്തരത്തിലുളള പ്രശ്നങ്ങളൊന്നുമില്ല. ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങളുടെ വേർപിരിയന്റെ പിന്നിൽ മികച്ചൊരു കാരണമുണ്ടാകും. അത് നിങ്ങൾക്ക് എങ്ങനെ അറിയാൻ കഴിയുമെന്നും വിവാഹമോചന വാർത്തയെ കുറിച്ച് പ്രതികരിച്ച് നടൻ പറയുന്നത്.

Recommended Video

Hrithik roshan's fan named his son Hrithik because of his six fingers
ഇപ്പോഴും  ഒരുമിച്ച്

വിവാഹ മോചന വാർത്തയെ കുറിച്ച് പ്രതികരിച്ച് സുസന്നൈ ഖാനും രംഗത്തെത്തിയിരുന്നു. ഫെമിനയുമായുള്ള അഭിമുഖത്തിലാണ് വേർപിരിയലിനെ കുറിച്ച് വെളിപ്പെടുത്തിയത്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ വേർപിരിയുന്നതാണ് നല്ലെതെന്ന് തോന്നിയെന്നാണ് നടനുമായുള്ള ഡിവേഴ്സിനെ കുറിച്ച് ഇൻഡീരിയർ ഡിസൈനറായ സുസെന്ന ഖാൻ പറഞ്ഞത്. ഹൃത്വിക് - സുസെന്ന ദമ്പതികൾക്ക് രണ്ട് ആൺ മക്കളുണ്ട്. അച്ഛന്‍ ഹൃത്വിക് റോഷന്റെ സംരക്ഷണയിലാണ് ഇവർ കഴിയുന്നത്. വിവാഹ മോചനത്തിന് ശേഷവും മക്കൾക്ക് വേണ്ടി ഹൃത്വിക്കും സുസന്നൈയും ഒത്ത് കൂടാറുണ്ട്. യാത്രകളിലും ഒന്നിച്ച് എത്താറുണ്ട്. ലോക്ക് ഡൗൺ കാലത്ത് നടനും മക്കൾക്കുമൊപ്പമായിരുന്നു സുസന്നൈ. മക്കൾക്ക് വേണ്ടിയായിരുന്നു ഇരുവരും ഒരുമിച്ച് താമസിച്ചത്.

നടി അമല പോളിന്റെ ഏറ്റവും പുതിയ ചിത്രം

Read more about: hrithik roshan bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X