പ്രിയങ്കയ്ക്ക് ഇഷ്ടപ്പെടാത്തത് അത് മാത്രം! താരത്തിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ഹൃത്വിക്
കഠിനമായ തണുപ്പിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.
ബോളിവുഡിലെ ബോൾഡ് ലേഡി എന്നറിയപ്പെടുന്ന താരമാണ് പ്രിയങ്ക ചേപ്ര. സിനിമയിൽ തിരഞ്ഞെടുക്കുന്ന കഥാപാത്രം മാത്രമല്ല വ്യക്തി ജീവിതത്തിലും താരത്തിന്റെ ബോൾഡ്നസ് മുഴച്ചു നിൽക്കുന്നുണ്ട്. താരത്തിന്റെ പല നിലപാടുകളും ഇതു തുറന്നു കാട്ടുന്ന രീതിയിലുളളത്. കൂടെയുള്ള താരങ്ങൾക്കും പ്രിയങ്കയെ കുറിച്ച് ചോദിക്കുമ്പോൾ ആദ്യം പറയുന്നത് താരത്തിന്റെ കരുത്തുറ്റ സ്വഭാവത്തെ കുറിച്ചാണ്. ബോളിവുഡ് താരം ഹൃത്വിക് റോഷൻ പ്രിയങ്കയെ കുറിച്ച് ചിലത് പറയാനുണ്ട്.

2005 ൽ നടന്ന സംഭവമാണ് ഹൃത്വിക് വെളിപ്പെടുത്തിയത്. പ്രിയങ്ക ഹൃത്വിക് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു കൃഷ്. കഠിനമായ തണുപ്പിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. അന്തരീക്ഷത്തിൽ ഓക്സിജൻ അഭാവമുണ്ട്. കാലവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം കൊണ്ട് അണിയറ പ്രവർത്തകർ തളർന്ന് വീഴുന്നുണ്ട്. ഒടുവിൽ പ്രിയങ്കയും തളർന്ന് വീഴുന്ന ഒരു ഘട്ടമെത്തിയിരുന്നു. അ നിമിഷം അണിയറ പ്രവർത്തകർ ചിലർ താരത്തിനെ താങ്ങിയെടുത്ത് ഹോട്ടൽ മുറിയിൽ എത്തിക്കുകയായിരുന്നു.
പ്രിയങ്കയെ കാണാൻ ഹോട്ടൽ മുറിയിൽ ഓടിയെത്തിയ ഞങ്ങൾ ആകെ ഞെട്ടി പോയി. തന്നെ താങ്ങിയെടുത്ത് ഹോട്ടൽ മുറിയിൽ എത്തിച്ചവരോട് പ്രിയങ്ക ചൂടാവുകയായിരുന്നു. അതു അബോധാവസ്ഥയിൽ. പ്രിയങ്കയുടെ ശകാരത്തിനെ തുടർന്ന് അവർ പ്രിയങ്കയെ താഴെ നിർത്തി. ആരേയും ആശ്രയിക്കാതെ ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് പ്രിയങ്കയെന്നും ഹൃത്വിക് പറഞ്ഞു.


Click it and Unblock the Notifications