മുൻ ഭാര്യയുടെ കാമുകന് പിറന്നാൾ; ആശംസകൾ അറിയിച്ച് ഹൃതിക്; ഇവർക്കിതെങ്ങനെ സാധിക്കുന്നെന്ന് ആരാധകർ
ബോളിവുഡിലെ മുൻനിര നായക നടൻ ആണ് ഹൃതിക് റോഷൻ. ഇന്ത്യൻ സിനിമയിലെ ഗ്രീക്ക് ദേവൻ എന്നും ഹൃതിക്കിനെ ആരാധകർ വിളിക്കുന്നു. സിനിമകളേക്കാൾ കൂടുതൽ ഹൃതിക്കിന്റെ ഫിറ്റ്നസും സ്റ്റെെലുമാണ് ആരാധകരെ പലപ്പോഴും ആകർഷിക്കാറ്. സിനിമകളിൽ വിജയ പരാജയങ്ങൾ ഒരുപോലെ ഹൃതിക്കിനെ തേടി വന്നിട്ടുണ്ട്.
പക്ഷെ താരമൂല്യം കാത്തു സൂക്ഷിക്കാൻ ഹൃതിക്കിന് കഴിഞ്ഞു. ഫിലിം മേക്കർ രാകേഷ് റോഷന്റെ മകൻ ആയതിനാൽ തന്നെ ബോളിവുഡിലേക്കുള്ള കടന്ന് വരവ് ഹൃതിക്കിന് ബുദ്ധിമുട്ട് ആയിരുന്നില്ല.
കരിയറിലെ ഹിറ്റ് സിനിമകളിൽ പലതും നിർമ്മിച്ചതും ഇദ്ദേഹം തന്നെയാണ്. ഗുസാരിഷ്, ധൂം 2, കൃഷ് തുടങ്ങിയവ ആണ് ഹൃതിക്കിന്റെ കരിയറിൽ ശ്രദ്ധിക്കപ്പെട്ട സിനിമകൾ.

കരിയറിനപ്പുറത്ത് വ്യക്തി ജീവിതത്തിലും ഹൃതിക് വാർത്തകളിൽ നിറയാറുണ്ട്. സൂസൻ ഖാൻ ആണ് നടന്റെ ആദ്യ ഭാര്യ. 2000 ൽ വിവാഹം കഴിച്ച ഇരുവരും 2014 ൽ വേർപിരിഞ്ഞു.
ഇരുവർക്കും രണ്ട് മക്കളുമുണ്ട്. വിവാഹ ശേഷവും സൂസനും ഹൃതിക്കും സുഹൃത്തുക്കൾ ആണ്. മക്കളുടെ കാര്യങ്ങൾക്ക് ഇരുവരും ഒരുമിച്ച് എത്താറുണ്ട്. വേർപിരിയലിന് ശേഷം രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു.
യുവനടി സബ അസദ് ആണ് ഹൃതിക്കിന്റെ കാമുകി. നടൻ അർസ്ലൻ ഗോണി ആണ് സൂസന്റെ കാമുകൻ. നാല് പേരും ആഘോഷങ്ങളിൽ ഒത്തു ചേരാറും ഉണ്ട്. ഇപ്പോഴിതാ അർസ്ലന്റെ പിറന്നാൾ ദിനത്തിൽ ഹൃതിക്കിന്റെ പിറന്നാൾ ആശംസയാണ് ശ്രദ്ധ നേടുന്നത്.

മുൻ ഭാര്യ സൂസനും കാമുകൻ അർസ്ലനും ഒപ്പം നിൽക്കുന്ന ഫോട്ടോ പങ്കു വെച്ച് കൊണ്ടാണ് ഹൃതിക്ക് പിറന്നാൾ ആശംസ അറിയിച്ചിരിക്കുന്നത്. ഇതിനകം ഹൃതികിന്റെ സ്റ്റോറി ചർച്ചയായിട്ടുണ്ട്. പുതിയ കാലത്തെ കുടുംബത്തിന്റെ പ്രതിനിധികളാണ് ഹൃതിക്കും സൂസനും എന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.

വിവാഹ മോചനത്തെക്കുറിച്ച് മുമ്പൊരിക്കൽ സൂസൻ സംസാരിച്ചിരുന്നു. ഒരുമിച്ച് ജീവിതം മുന്നോട്ട് പോവുന്നതിൽ കാര്യമില്ലെന്ന് വ്യക്തമായതോടെ ആണ് ഹൃതിക്കുമായി വേർപിരിയുന്നതെന്ന്. ജീവിതത്തിൽ അങ്ങനെ ഒരു ഘട്ടത്തിലേക്ക് തങ്ങൾ എത്തിയെന്നും അതായിരുന്നു ശരിയായ തീരുമാനമെന്നും സൂസൻ അന്ന് വ്യക്തമാക്കി.

രണ്ട് പേരുടെയും കുടുംബം പരമാവധി ഇവരെ വീണ്ടും ഒന്നിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരസ്പര സമ്മതത്തോടെ വേർപിരിയാം എന്ന് ഹൃതിക്കും സൂസനും തീരുമാനിക്കുകയായിരുന്നു. കടുത്ത പ്രണയത്തിനൊടുവിലാണ് ഹൃതിക് സൂസനെ വിവാഹം കഴിക്കുന്നത്.
ഇപ്പോഴത്തെ കാമുകി സബ അസദിനൊപ്പമുള്ള ചിത്രങ്ങൾ ഹൃതിക് പങ്കുവെക്കാറുണ്ട്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം മൂലം ഹൃതിക് പലപ്പോഴും ട്രോളുകൾക്ക് ഇരയാവാറുമുണ്ട്. നേരത്തെ നടി കങ്കണയുമായി ബന്ധപ്പെട്ട് ഹൃതിക് വിവാദത്തിൽ അകപ്പെട്ടിരുന്നു.

ഹൃതിക് താനുമായി വിവാഹേതര ബന്ധത്തിൽ ആയിരുന്നെന്നാണ് കങ്കണ പറഞ്ഞത്. എന്നാൽ ഇതിനെതിരെ ഹൃതിക് രംഗത്തെത്തി. കങ്കണ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ ഹൃതിക് നടിക്കെതിരെ പരാതിയും കൊടുത്തു.
പിന്നീട് ഇരുവരും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങളും നടന്നു. ഈ വിവാദ സമയത്തും മുൻ ഭാര്യ സൂസൻ ഹൃതിക്കിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. നടന്റെ പിതാവും കങ്കണയ്ക്കെതിരെ രംഗത്ത് വന്നു. ഇപ്പോഴും പരോക്ഷമായി ഹൃതിക്കിനെതിരെ കങ്കണ സംസാരിക്കാറുണ്ട്.


Click it and Unblock the Notifications