'നിനക്കെന്തൊരു കഴിവാണെന്ന് സബയോട് സൂസാന്ന'; ഹൃത്വിക്ക് റോഷന്റെ മുൻ ഭാര്യയും ഇപ്പോഴത്തെ കാമുകിയും കട്ട ചങ്ക്സ്!

വെള്ളാരംകണ്ണുകളും മനോഹരമായ പുഞ്ചിരിയും ചടുലമായ നൃത്തച്ചുവടുകളും കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ നടനാണ് ഹൃത്വിക് റോഷൻ. നെപ്പോട്ടിസം ഇന്ത്യൻ സിനിമയ്ക്ക് നൽകിയ ഏറ്റവും വലിയ മുതൽക്കൂട്ട് എന്നാണ് ഹൃത്വിക്കിനെ ട്രോളന്മാർ വിശേഷിപ്പിക്കാറുള്ളത്. കഹോനാ പ്യാർ ഹെ എന്ന ചിത്രത്തിലൂടെ സിനിമയിൽ നായകനായിട്ടായിരുന്നു ഹൃത്വിക്കിന്റെ അരങ്ങേറ്റം. കോയി മിൽ ഗയ, ക്രിഷ്, ധൂം 2 എന്നീ ചിത്രങ്ങളിലെ അഭിനയം ബോളിവുഡിലെ മുൻനിര നായകന്മാരുടെ പട്ടികയിൽ ഹൃത്വിക്കിനെ ഉൾപ്പെടുത്തി. വേൾഡ്‌സ് ടോപ്പ് മോസ്റ്റ് ഡോട്ട്‌കോം എന്ന അന്താരാഷ്ട്ര വെബ്‌സൈറ്റ് നടത്തിയ ഓൺലൈൻ വോട്ടെടുപ്പിൽ ലോക സുന്ദരൻമാരുടെ പട്ടികയിൽ മൂന്നാമതായി ഇടംപിടിച്ചിട്ടുള്ള താരം കൂടിയാണ് ഹൃത്വിക്ക്.

ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പ്, ബ്രാഡ് പിറ്റ് എന്നിവരെ പിന്തള്ളിയാണ് ഹൃത്വിക് മുൻനിരയിലെത്തിയത്. 2011-2012 വർഷങ്ങളിൽ ഏഷ്യയിലെ ഏറ്റവും സെക്‌സിയായ പുരുഷനായി ഹൃത്വികിനെ തെരഞ്ഞെടുത്തിരുന്നു. ബാലതാരമായി ആറാം വയസിലാണ് ഹൃത്വിക്ക് സിനിമയിൽ അരങ്ങേറിയത്. മുത്തച്ഛൻ ജെ ഓം പ്രകാശിൻറെ ആഷാ എന്ന ചിത്രത്തിലായിരുന്നു അരങ്ങേറ്റം. പഠനകാലത്ത് വിക്കും കൈവിരലുകളുടെ എണ്ണക്കൂടുതലും ഹൃത്വിക്കിനെ മറ്റുള്ളവർക്ക് മുമ്പിൽ പരിഹാസ്യനാക്കിയിരുന്നു. നട്ടെല്ലിനുണ്ടായ ഒരു രോഗത്തെ തുടർന്ന് കുട്ടിക്കാലത്തെ കടുത്ത വേദന അനുഭവിച്ചു. എങ്കിലും അവയെല്ലാം മറികടന്ന് താരം നൃത്തം പഠിച്ചു. പിന്നീട് മുതിർന്നപ്പോൾ പിതാവ് രാകേഷ് റോഷൻറെ സഹായിയായി സിനിമയിൽ എത്തുകയായിരുന്നു. പുകവലിയുടെ ദൂഷ്യഫലങ്ങൾ യുവാക്കളിലേക്കെത്തിക്കാനുള്ള പരിപാടികളിൽ ഹൃത്വിക് സജീവമാണ്.

ബോളിവുഡിലെ യവന സുന്ദരൻ

പിതാവ് രാകേഷ് റോഷന് നേരെ ഒരിക്കൽ ഗുണ്ടാസംഘം വെടിയുതിർത്തപ്പോൾ സിനിമ ഉപേക്ഷിക്കാൻ ഹൃത്വിക്ക് തീരുമാനിച്ചിരുന്നു. സിനിമയിൽ എത്തിയിട്ട് ഇരുപത് വർഷം പിന്നിടുമ്പോൾ കഥാമൂല്യം ഉള്ളതും ആക്ഷന് പ്രാധാന്യമുള്ളതുമായ ഒട്ടനവധി ചിത്രങ്ങളിൽ നായകനായി അഭിനയിച്ച് കഴിഞ്ഞു ഹൃത്വിക്ക്. അടുത്തിടെയായി നിരന്തരം ഹൃത്വിക്കിനൊപ്പം എപ്പോഴും ഒരു പെൺകുട്ടിയുള്ളത് വലിയ വൈറലായിരുന്നു. ഹൃത്വിക് റോഷനൊപ്പം അഞ്‍ജാത യുവതിയെന്ന തരത്തിൽ അടുത്തിടെ സിനിമ മാധ്യമങ്ങളിൽ വാർത്ത വരികയും തുടർന്ന് അത് നടി സബ ആസാദാണെന്ന് തിരിച്ചറിയുകയും ചെയ്‍തിരുന്നു. ഇരുവരും ഒന്നിച്ചുള്ള വീഡിയോ ആണ് ഓൺലൈനിൽ തരംഗമായത്. സബയ്‍ക്കൊപ്പമുള്ള ഹൃത്വിക്കിന്റെ ഫോട്ടോകൾ വൈറലായിരുന്നു.

ഹൃത്വിക് റോഷനും കാമുകിയും

ഹൃത്വിക് റോഷൻ ഒരു ഡിന്നർ ഡേറ്റിനായി സബയ്‍ക്കൊപ്പം എത്തിയപ്പോൾ എടുത്ത ഫോട്ടോകളാണ് പ്രചരിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഹൃത്വിക് റോഷൻ ഇതിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സൂസാന്ന ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷം ഹൃത്വിക് റോഷൻ ആദ്യമായാണ് ​ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. സുശാന്ത് സിംഗ് ചിത്രമായ ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷിയിലൂടെ ശ്രദ്ധേയായ നടിയാണ് സബ ആസാദ്. ദിൽ കബഡിയെന്ന ചിത്രത്തിലും സബ വേഷമിട്ടിട്ടുണ്ട്. ഹൃത്വിക്ക് സബയും സുഹൃത്തുക്കളാണെന്നും ഇരുവരും ഒന്നിച്ച് സമയം ചെലവിടാറുണ്ടെന്നും സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്. ഹൃത്വിക്കും സൂസനുമായുള്ള വിവാഹമോചനം 2014ലായിരുന്നു. ഇരുവർക്കും രണ്ട് മക്കളാണ് ഉള്ളത്. ഹൃതാൻ, ഹൃഹാൻ എന്നിവരാണ് മക്കൾ. ഫൈറ്റർ എന്ന സിനിമയാണ് ഹൃത്വിക് റോഷന്റേതായി ഇനി റീലീസ് ചെയ്യാനുള്ളത്.

സബയുമായി സൂസാന്നയ്ക്ക് അടുത്ത സൗഹൃദം

എന്നാൽ ഇപ്പോൾ സബയെ കുറിച്ച് സൂസാന്ന പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. അടുത്തിടെ സബാ ആസാദിന്റെ ഒരു പരിപാടിയിൽ സൂസാന്ന പങ്കെടുത്തിരുന്നു. ശേഷം സബയെ കുറിച്ച് സോഷ്യൽമീഡിയയിൽ സൂസാന്ന ഇങ്ങനെ എഴുതി. 'എന്തൊരു അത്ഭുതകരമായ ഈവ്നിങ്... നീ സൂപ്പർ കൂൾ ആണ് സബാ... അത്യധികം കഴിവുള്ള കുട്ടി' സൂസന്നയുടെ അഭിനന്ദനങ്ങൾക്ക് മറുപടിയായി സബാ ആസാദ് സൂസാന്നയെ 'സൂസി' എന്ന് വിളിക്കുകയും തന്റെ പരിപാടി ആസ്വദിച്ചതിന് നന്ദി അറിയിക്കുകയും ചെയ്തു. ഹൃത്വിക്കിന്റെ മുൻ ഭാര്യയുടേയും ഇപ്പോഴത്തെ കാമുകിയുടേയും സൗഹൃദം പാപ്പരാസികളെപോലും അത്ഭുതപ്പെടുത്തിയിരക്കുകയാണ്.

Read more about: hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X