തങ്ങളുടെ ഓമനപ്പേരുകൾ വെളിപ്പെടുത്തി ഹൃതിക് റോഷന്റെ മുൻ ഭാര്യയും കാമുകിയും
ഹൃതിക് റോഷനും സാബ ആസാദുമായുള്ള ബന്ധം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ച് നാളുകളായി നിറഞ്ഞു നിൽക്കുകയാണ്. ഇരുവരെയും പൊതു സ്ഥലങ്ങളിൽ ഒരുമിച്ച് കാണുന്നത് എപ്പൊഴും വാർത്തയാവാറുണ്ട് . ഹൃതിക്കിന്റെ മുൻ ഭാര്യ സൂസെയ്ൻ ഖാനുമായി സാബ വളരെ അടുത്ത ബന്ധമാണ് നിലനിർത്തുന്നത്.
ഇപ്പോൾ ഇരുവരും അന്യോന്യം വിളിക്കുന്ന ഓമനപ്പേരുകൾ പുറത്ത് വന്നിരിക്കുകയാണ്. മെയ് 25 തിയതി ബോളിവുഡിന്റെ ഹിറ്റ് മേക്കർ ആയ സംവിധായകൻ കരൺ ജോഹറിന്റെ അൻപതാം ജന്മദിനമായിരുന്നു. മുംബയിലെ യാഷ് രാജ് സ്റ്റുഡിയോസിൽ ആയിരുന്നു ജന്മദിന ആഘോഷം.

ഈ അവസരത്തിൽ നിരവധി ബോളിവുഡ് താരങ്ങളാണ് ജന്മദിന ആഘോഷത്തിനായി എത്തിയത്. ഹൃതിക് റോഷൻ തന്റെ കാമുകി സഭയുമായി തന്നെയാണ് പാർട്ടിക്ക് എത്തിയത് ഒപ്പം താരത്തിന്റെ മുൻ ഭാര്യ സുസന്നെ ഖാനും അവരുടെ കാമുകനും ഉണ്ടായിരുന്നു.
29 ആം തിയതി സാബ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ മനോഹരമായ ഒരു സെൽഫി പങ്കുവക്കുകയുണ്ടായി. തവിട്ട് നിറത്തിലുള്ള ശരീരവുമായി ഇഴുകി നിൽക്കുന്ന വസ്ത്രമാണ് താരം അണിഞ്ഞിരുന്നത്. നിരവധി സെലിബ്രിറ്റികളും ആരാധകരും ചിത്രത്തിന് താഴേ കമന്റുകളുടെ എത്തി.
ഇതിൽ ഇപ്പോൾ ചർച്ചയാവുന്നത് ഹൃതിക്കിന്റെ മൂന്ന് ഭാര്യ സൂസെയ്ൻ ഖാൻ നൽകിയ കമന്റ് ആണ്. കമന്റിൽ സബൂ.. എന്നാണ് സബയെ സൂസെയ്ൻ വിളിച്ചത്. സബയെ താരം വിളിക്കുന്ന ഓമനപേരാവാം സബൂ എന്നാണ് ആരാധകർ പറയുന്നത്. കമന്റിന് മറുപടിയായി സബ തിരിച്ച് സൂസെയ്ൻ ഖാന്റെയും ഓമനപ്പേര് വിളിച്ചു.
"താങ്ക്സ് മൈ സൂസ്‌ലോ" എന്നാണ് സബ ആസാദ് മറുപടി നൽകിയത്. പിരിഞ്ഞുവെങ്കിലും ഹൃതിക്കുമായും ഹൃതിക്കിന്റെ കാമുകിയായ സഭയുമായും നല്ല രീതിയിലാണ് സൂസെയ്ൻ ബന്ധം നിലനിർത്തുന്നത്.


Click it and Unblock the Notifications











