മുന്‍ഭര്‍ത്താവിന്റെ വീട് ഓഫീസാക്കി സുസന്നെ! ഹൃത്വികിന്റെ ഫ്‌ളാറ്റില്‍ നിന്നുള്ള ചിത്രവുമായി സുസന്നെ

എല്ലാ കാലത്തും ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനും അദ്ദേഹത്തിന്റെ മുന്‍ഭാര്യ സുസന്നെയും എല്ലാവര്‍ക്കും മാതൃകയാണ്. വിവാഹമോചിതര്‍ ആണെങ്കിലും മക്കള്‍ക്ക് വേണ്ടി എല്ലാ വിട്ടു വീഴ്ചകള്‍ക്കും ഇരുവരും തയ്യാറാണ്. പലപ്പോഴും ഇത് വ്യക്തമാക്കുന്ന തരം ഫോട്ടോസും വീഡിയോസുമെല്ലാം താരങ്ങള്‍ പങ്കുവെക്കാറുണ്ട്.

ഇതോടെ താരങ്ങള്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന ഗോസിപ്പുകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും ഇരുവരും ഒന്നിച്ചിരിക്കുകയാണ്. കൊറോണ കാലം ആയത് കൊണ്ടാണ് സുസന്നെ വീട്ടിലേക്ക് വന്നതെന്ന് ഹൃത്വിക് പറഞ്ഞിരുന്നു. മുന്‍ഭര്‍ത്താവിന്റെ വീട്ടിലെത്തിയതിന് ശേഷമുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് സുസന്നെ ഇപ്പോള്‍.

സുസന്നെയുടെ പോസ്റ്റ്

തന്റെ മുന്‍ഭാര്യയായ സുസന്നെ വീട്ടിലേക്ക് വന്ന കാര്യം സോഷ്യല്‍ മീഡിയ പേജിലൂടെ ഹൃത്വിക് തന്നെയാണ് പുറത്ത് വിട്ടത്. തന്റെ വീടിനുള്ളില്‍ ഇരിക്കുന്ന സുസന്നെയുടെ ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്. പിന്നാലെ ഹൃത്വികിന്റെ ഫ്‌ളാറ്റിനുള്ളിലെ ജീവിതത്തെ കുറിച്ച് പറയുകയാണ് സുസന്നെ. ലോക് ഡൗണ്‍ ആയതിനാല്‍ മുംബൈ ബീച്ചിന്റെ ചിത്രവും താല്‍കാലികമായി വീട്ടില്‍ നിന്ന തന്നെ ജോലി ചെയ്യുന്ന ചിത്രങ്ങളുമായിരുന്നു സുസന്നെ പങ്കുവെച്ചത്.

 സുസന്നെയുടെ പോസ്റ്റ്

ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും നോക്കിയാല്‍ മുംബൈ ബീച്ച് വ്യക്തമായി കാണാം. ഓഫീസിന്റെ സെറ്റപ്പ് ഒന്നുമില്ലെങ്കിലും ഫ്‌ളാറ്റ് എങ്ങനെയാണ് ഓഫീസാക്കിയതെന്ന കാര്യവും സുസന്നെ പറഞ്ഞിരിക്കുകയാണ്. സോഫയ്ക്ക് മുകളില്‍ കുഷ്യന്‍ സീറ്റുകള്‍ വച്ച് അതിന് മുകളില്‍ കോഫി ടെബിള്‍ വച്ച് ഡെസ്‌ക് സജ്ജീകരിച്ചിരിക്കുകയാണ്. അറബിക്കടലും ഒറ്റപ്പെട്ട ജുഹു ബീച്ചും തനിക്ക് കാണാനാവുമെന്നും സൂസന്നെ പറയുന്നു.

 സുസന്നെയുടെ പോസ്റ്റ്

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യപിച്ചതോടെയാണ് മക്കള്‍ക്ക് വേണ്ടി സുസന്നെ ഹൃത്വികിന്റെ വീട്ടിലേക്ക് വന്നത്. ലോകം മുഴുവന്‍ മനുഷ്യത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മള്‍ കുട്ടികളുടെ കാര്യം കൂടി ആലോചിക്കണം. അവരെ ചേര്‍ത്ത് നിര്‍ത്തണം. അച്ഛനും അമ്മയ്ക്കും തുല്യ അവകാശമാണ് ഇക്കാര്യത്തില്‍. അത് ലംഘിക്കാതെ അവരെ അടുപ്പിച്ച് നിര്‍ത്താം. ഇതെന്റെ മുന്‍ഭാര്യ സുസന്നെ, ഞങ്ങളുടെ കുഞ്ഞുങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ സ്വമേധയാ അവളുടെ വീട്ടില്‍ നിന്നും എനിക്കൊപ്പം വന്നു. സുസന്നെയ്ക്ക് നന്ദി പറഞ്ഞ് കൊണ്ട് ഹൃത്വിക് പങ്കുവെച്ച പോസ്റ്റ് അതിവേഗം വൈറലായി.

സുസന്നെയുടെ പോസ്റ്റ്

ഏറെ കാലത്തെ പ്രണയത്തിനും സൗഹൃദത്തിനുമൊടുവില്‍ 2000 ലായിരുന്നു ഹൃത്വിക് റോഷനും സൂസൈന്ന ഖാനും വിവാഹിതരാവുന്നത്. ബാല്യകാല സുഹൃത്തുക്കളായിരുന്നു ഇരുവരും. പതിനാല് വര്‍ഷങ്ങളോളം നീണ്ട ദാമ്പത്യബന്ധം 2014 ല്‍ ഇരുവരും ചേര്‍ന്ന് അവസാനിച്ചു. പിന്നീട് മക്കളുടെ പിറന്നാളും അവധിക്കാലവുമെല്ലാം ഇരുവരും ഒന്നിച്ചായിരുന്നു ആഘോഷിക്കാറുള്ളത്. ഹൃത്വികിന്റെ വീട്ടില്‍ എന്ത് പരിപാടി നടത്തിയാലും സുസന്നെയുടെ സാന്നിധ്യവും ഉണ്ടാവാറുണ്ട്.

 സുസന്നെയുടെ പോസ്റ്റ്

ഇത് മാത്രമല്ല ഹൃത്വികിന്റെയും സുസന്നെയുടെയും മകന്‍ ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. മകനൊപ്പമുള്ള നല്ല നിമിഷങ്ങളെല്ലാം ചേര്‍ത്തൊരു വീഡിയോ ആയിരുന്നു സുസന്നെ പങ്കുവെച്ചത്. മാര്‍ച്ച് 28 ന് മകന്‍ പതിനാലം പിറന്നാള്‍ ആഘോഷിക്കുകയാണെന്നും സൂചിപ്പിച്ചിട്ടുണ്ട്. സഞ്ജയ് കപൂര്‍, സോണാലി ബിന്ദ്ര, ഫറ ഖാന്‍, തുടങ്ങിയ താരങ്ങളെല്ലാം ആശംസകളുമായി എത്തിയിരിക്കുകയാണ്.

സുസന്നെയുടെ പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X