വയസ്സൊക്കെ എന്ത്, 65ാം വയസ്സിൽ മരം കയറി താരമാതാവ്, അഭിനന്ദനവുമായി മകൻ
ഫിറ്റ്നസ്സിന്റെ കാര്യത്തിൽ ബോളിവുഡ് താരങ്ങൾ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറാവുകയില്ല. എത്ര കഠിന പ്രയത്നം ചെയ്യാനും ഇവർ ഒരു മടിയും കാണിക്കുകയില്ല. . ബോളിവുഡ് താരങ്ങളുടെ ഇടയിൽ പോലും ഹൃത്വിക് റോഷന്റെ വർക്കൗട്ട് ചർച്ച വിഷയമാണ് ഫിറ്റ്നസ്സിന്റെ കാര്യത്തിൽ മകൻ പുലിയാണെങ്കിൽ അമ്മ പുപ്പുലിയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ ഹൃത്വിക് റോഷന്റെ അമ്മ പിങ്കി റോഷന്റെ ചിത്രങ്ങളാണ്. പിങ്കി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. താരമാതാവിന്റെ ചിത്രങ്ങൾ കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ.ഒരു വലിയ മരത്തിൽ കയറി ഇരിക്കുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ താരമാതാവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിക്കുന്നതാണ് താരത്തിന്റെ പോസ്റ്റ്.

65 വയസ് പ്രായമുണ്ട് പിങ്കിയ്ക്ക്. അമ്മയുടെ ചിത്രത്തിന് കമന്റുമായി ഹൃത്വിക് റോഷൻ രംഗത്തെത്തിയിരുന്നു. അത്ഭുതം എന്നായിരുന്നു ചിത്രത്തിന് കമന്റ് . അതുപോലെ ബോളിവുഡ് താരങ്ങളും പിങ്കി റോഷന് ആശംസ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്. നിമിഷ നേരംകൊണ്ടായിരുന്നു പിങ്കിയുടെ മരത്തിൽ കയറ്റം വൈറലായത്. മികച്ച പ്രേക്ഷകാഭിപ്രയാമാണ് ചിത്രത്തിന് ലഭിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് പിങ്കി.വാട്ടർ വർക്കൗണ്ട് ചിത്രങ്ങളും ജിമ്മിൽ വർക്കൗണ്ട് ചെയ്യുന്ന ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഫിറ്റനസ്സിന് അതീവ പ്രധാന്യം കൊടുക്കുന്ന ഫാമിലിയാണ് ഹൃത്വിക്കിന്റേത്. പിതാവ് രാകേഷ് റോഷനും തൻഡറെ വർക്കൗട്ട് വീഡിയോയും ചിത്രങ്ങളും പങ്കുവെയ്ക്കറുണ്ട്.
പിങ്കിയുടെ വർക്കൗട്ട് ചിത്രങ്ങൾ ഇതിനു മുൻപ ഋത്വിക് റോഷൻ പങ്കുവെച്ചിരുന്നു.
പ്രായംപോലും വകവെക്കാതെ വെയ്റ്റ് ലിഫ്റ്റിങ് ചെയ്യുന്ന അമ്മയുടെ വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചത്. ഇതൊരു പ്രചോദനമാണോ ആവേശമായാണോ മൽസരമായാണോ കാണേണ്ടതെന്ന് അറിയുന്നില്ല, നിങ്ങളെയോർത്തു ഞാന്‍ അഭിമാനിക്കുന്നു മോം എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്.
അമ്മയും അച്ഛനും ഹൃത്വിക്കും മാത്രമല്ല സഹോദരി സുനൈന റോഷനും ഫിറ്റ്നെസ്സിന്റെ കാര്യത്തിൽ ഒട്ടും പിന്നോട്ടല്ല. അമിത വണ്ണം കുറച്ച് മെലിഞ്ഞ് സുന്ദരിയായ ചിത്ര സോഷ്യൽ മീഡിയയിൽ പ ങ്കുവെച്ചിരുന്നു. അന്നും സഹോദരിയെ അഭിനന്ദിച്ച് ഹൃത്വിക് രംഗത്തെത്തിയിരുന്നു.സുനൈനയുടെ മേക്കോവർ പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരുന്നു.


Click it and Unblock the Notifications