നിന്നിൽ അഭിമാനിക്കുന്നു! ഹൃത്വികിന്റെ മസ്തിഷ്‌ക ശസ്ത്രക്രിയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് അമ്മ
ബോളിവുഡ് താരം ഹൃത്വിക് റോഷനെ കുറിച്ചുളള അമ്മ പിങ്കി റോഷന്റെ ഹൃദയസ്പർശിയായ വാക്കുകൾ ബോളിവുഡ് കോളങ്ങളിൽ വൈറലാവുകയാണ്. താരത്തിന്റെ പിറന്നാൾ ദിനത്തിലായിരുന്നു മകനെ കുറിച്ച് ഏറെ അഭിമാനം തോന്നുന്ന സംഭവം വെളിപ്പെടുത്തിയത്. താരത്തിന്റെ ഹോസ്പിറ്റൽ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു അമ്മയുടെ കുറിപ്പ്. ഒരിക്കലും പുറത്ത് വിടാത്ത ഈ ചിത്രങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ് ആരംഭിച്ചത്.

2013 ൽ ഷൂട്ടിങ്ങിനിടെ തലയിൽ പരിക്കേറ്റത്തിനെ തുടർന്ന് ഒരു മസ്തിഷ്ക ശസ്ത്രക്രീയയ്ക്ക് വിധേയമാക്കിരുന്നു. ആ ദിവസം താൻ മാനസികമായും ശരീരികമായും തളർന്നു പോയ ദിവസമായിരുന്നു. പ്രാർഥനയോടെയായിരുന്നു ഓരോ നിമിഷവും ചെലവഴിച്ചത്.മകനോടുള്ള സ്‌നേഹവും കരുതലും മനസ്സിനെ വല്ലാതെ തളര്‍ത്തിയിരുന്നു. മനേഹര കണ്ണുകളുമായി ജനിച്ച അവനെ നിസ്സഹായനായി കിടക്കുന്നത് കാണാൻ തനിയ്ക്ക് കഴിഞ്ഞില്ല. എന്നാൽ ഒരിക്കൽ പോലും അവന് ഭയമില്ലായിരുന്നു.
എന്റെ ദുഃഖം മനസ്സിലാക്കിയ ദഗ്ഗു(ഹൃത്വിക് റോഷൻ) ശുഭാപ്തി വിശ്വാസത്തോടെ കണ്ണിറുക്കി കാണിച്ചു. ഇതോടെ എന്റെ ദുഃഖം കുറയുകയായിരുന്നു.ഈ ചിത്രങ്ങള്‍ നോക്കിയാല്‍ മസ്തിഷ്‌ക ശസ്ത്രക്രിയക്ക് പോകുന്ന ഒരാളെ കാണുന്ന പോലെ നിങ്ങള്‍ക്ക് തോന്നുമോ? ഇല്ല.. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കീഴടക്കിയ പോരാളിയെ പോലെ തോന്നും.ഒന്‍പത് മാസം ഞാന്‍ ഉദരത്തില്‍ ചുമന്ന് പ്രസവിച്ച കുഞ്ഞ്, ഇന്നെനിക്ക് സ്‌നേഹവും കരുതലും ധൈര്യവും പകരുമ്പോള്‍ ഒരു അമ്മ എന്ന നിലയില്‍ അഭിമാനിക്കാന്‍ എന്ത് വേണം- പിങ്കി റോഷൻ കുറിച്ചു


Click it and Unblock the Notifications