ഒരു തകര്‍പ്പന്‍ പ്രണയവുമായി ഹൃതിക് റോഷന്‍
ബാങ് ബാങ്, കൃഷ് 3 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒരു ഗംഭീര പ്രണയക്കഥയുമായി ഹൃതിക് എത്തുന്നു. സജ്ഞയ് ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല.
അടുത്ത ജൂലൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. മൂന്ന് മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. ഒരു ഗംഭീര പ്രണയ കഥ പറയുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഹൃതികിന്റെ അച്ഛന്‍ രാകേഷ് റോഷാണ്.

അപ്രതീക്ഷിതമായ ഒരു പ്രമേയമാണ് ചിത്രത്തിലേത്. തിരക്കഥ വായിച്ച് ഉടനെ തന്നെ ചിത്രത്തില്‍ അഭിനയിക്കാമെന്ന് താരം സമ്മതിക്കുകയായിരുന്നു. മോഹന്‍ജദാരോ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ഹൃതിക് അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.
അഷുദോഷ് സംവിധാനം ചെയ്യുന്ന മോഹന്‍ജദാരോ ഓഗ്‌സറ്റിലാണ് റിലീസ് ചെയ്യുന്നത്. പൂജ ഹെഡ്ജാണ് ചിത്രത്തില്‍ ഹൃതികിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications