മുസ്ലീമിനെ പ്രണയിച്ചതിന് പോലീസിനെ വിട്ട് മർദ്ദിച്ചു! സൂപ്പർ താരത്തിന്റെ കുടുംബത്തിനെതിരെ താരസഹോദരി
ഹൃത്വിക് റോഷനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണവുമായി നടി കങ്കണ റാവാത്തിന്റെ സഹോദരി രംഗോലി. സ്വന്തം കുടുംബത്തിൽ നിന്നും സുനൈന കടുത്ത പീഡനമാണ് അനുഭവിച്ചിരുന്നതെന്നും കങ്കണയെ വിളിച്ച് സഹായം അഭ്യർത്തിച്ചതായും രംഗോലി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം കങ്കണയ്ക്ക് പിന്തുണയുമായുമായി സുനൈന രംഗത്തെത്തിയിരുന്നു.

സുനൈനയും മുസ്ലീം യുവാവും തമ്മിലുള്ള പ്രണയം കുടുംബത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. വനിത പോലീസിനെ വിട്ട് സുനൈനയെ മർദ്ദിച്ചതായും രംഗോലി പറയുന്നു. ദില്ലി സ്വദേശിയായ യുവാവുമായി ഇവർ പ്രണയത്തിലായതിനെ തുടർന്ന് കുടുംബത്തിൽ നിന്നു വരെ മർദനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു പോലീസിനെ കൊണ്ട് മർദ്ദിച്ചത് കൂടാതെ അച്ഛനും ഇവരെ അടിച്ചിരുന്നു. സഹോദരൻ പുറത്തു വിടാനും അനുവദിച്ചിരുന്നില്ല.
സുനൈനയെ കുറിച്ചോർത്ത് തങ്ങൾ നല്ല ഭയമുണ്ട്. അതു കൊണ്ടാണ് ഇക്കാര്യം പുറത്തു വിടുന്നത്. ഇഷ്ടമുളള ആളെ പ്രണയിക്കാനും വിവാഹം കഴിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്. സുനൈനയുടെ കാര്യത്തിൽ കങ്കണയും ഭയത്തിലാണ്. എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും രംഗോലി ട്വീറ്ററിൽ കുറിച്ചു.


Click it and Unblock the Notifications











