എനിക്ക് ഒരു അസുഖവുമില്ല!! പ്രചരിക്കുന്ന വാർത്തകൾ വ്യാജം.... രൂക്ഷ വിമർശനവുമായി സൂപ്പർതാര സഹോദരി
ബോളിവുഡ് താരം ഹൃത്വിക് റോഷൻ സഹോദരി സുനൈന റോഷൻ ബൈപോളർ ഡിസോഡറിന്റെ ചികിത്സയിലാണെന്നുളള വാർത്തകൾ പ്രചരിച്ചിരുന്നു. പുറത്തു വന്ന വാർത്തയിൽ പ്രതികരിച്ച സുനൈനയും കുടുംബവും രംഗത്ത്. പുറത്തു വന്ന വാർത്ത വ്യാജമാണെന്നും ഞാൻ ഒരു ആശുപത്രയിലും ചികിത്സയിൽ അല്ലെന്ന് സുനൈന പറഞ്ഞു.

ഈ വാർത്ത പ്രചരിക്കുമ്പോൾ താൻ സുഹൃത്തുക്കളുടെ കൂടെയായിരുന്നു. അച്ഛന്റെ വീട്ടിൽ എത്തിയപ്പോഴാണ് അസുഖ വാർത്തയെ കുറിച്ച് കേൾക്കുന്നതെന്നും ഇവർ പറഞ്ഞു. മദ്യപാനത്തിൽ നിന്ന് മുക്തി നേടാൻ ഞാൻ നേരത്തെ ചികിത്സ നേടിയിരുന്നു. ലണ്ടനിൽ ആയിരുന്നു ചികിത്സ.ഇപ്പോൾ അതെല്ലാം ശരിയായി. അപ്പോഴാണ് അച്ഛന്റെ അർബുദത്തെ കുറിച്ച് അറിയുന്നത്. പിന്നെ അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കുകയായിരുന്നു.
മാതപിതാക്കളോടൊപ്പം താമസിക്കുന്നത് നരക തുല്യമാണെന്ന് പറഞ്ഞ് സുനൈന വർത്തകളിൽ ഇടം പിടിച്ചികുന്നു. എന്നാൽ വാർത്തകൾ പ്രചരിച്ചതിനു ശേഷം തന്നെ ആരും തിരിഞ്ഞ് നോക്കിയിരുന്നില്ല. തനിക്ക് കുറച്ച് പ്രശ്നങ്ങളുണ്ട. എന്നാൽ അതൊന്നും തനികക് തുറന്നു പറയാൻ സാധിക്കില്ല. പ്രശ്നങ്ങൾ തന്റെ കുടുംബത്തെ ബാധിക്കരുതെന്ന് നിർബന്ധമുണ്ട്. ഹോട്ടൽ മുറിയിൽ റൂം വാടകയ്ക്ക് എടുത്താണ് താമസിക്കുന്നതെന്നും ഇവർ വ്യക്തമാക്കി. വീട്ടുകാർ പിന്തുണക്കാത്തത് ദുഃഖകരമായ കാര്യമാണെന്നും സുനൈന പറഞ്ഞു.


Click it and Unblock the Notifications