ഹൃത്വിക് റോഷന് അല്ലാതെ മറ്റാര്‍ക്ക് അതിന് കഴിയും! പാഠപുസ്തകത്തില്‍ ഹൃത്വികിന്റെ ജീവിതകഥയും
ബോളിവുഡിന്റെ സൂപ്പര്‍ നായകനായ ഹൃത്വിക് റോഷന്‍ എല്ലാ കാലത്തും മാതൃകയാണ്. ഇപ്പോഴിതാ തമിഴ്‌നാട്ടിലെ പാഠപുസ്തകത്തില്‍ ഹൃത്വികിന്റെ ജീവിതകഥ ഉള്‍പ്പെടുത്തിയതിനെ കുറിച്ചുള്ള വാര്‍ത്തകളാണ് വരുന്നത്. ലോക് ഡൗണ്‍ സമയത്ത് മക്കളുടെ പാഠപുസ്തകം വായിച്ച് നോക്കിയ ഒരു ആരാധകനാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്.
'വീട്ടില്‍ വെറുതേ ഇരിക്കുമ്പോള്‍ ഞാന്‍ എന്റെ മരുമക്കളുടെ ഒരു പാഠപുസ്തകം വായിക്കുകയായിരുന്നു. അതിലെ ഒരു ഭാഗം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ ജീവിതകഥ. കുട്ടികള്‍ക്ക് മികച്ച ആത്മവിശ്വാസം നല്‍കാന്‍ അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. എന്നുമായിരുന്നു ഹൃത്വികിന്റെ ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ചെറുപ്പകാലത്ത് സംസാര വൈകല്യമുണ്ടായിരുന്ന ഹൃത്വിക് റോഷന്‍ അതിനെ എങ്ങനെ മറികടന്നു എന്നതാണ് തമിഴ്‌നാട്ടിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആത്മവിശ്വാസം എന്ന അധ്യായത്തിലാണ് ഇത് കൊടുത്തിരിക്കുന്നത്. സംസാരിക്കുമ്പോള്‍ ഇടറി പോയതിന്റെ പേരില്‍ സ്‌കൂളില്‍ വെച്ച് ഭീഷണിപ്പെടുത്തിയെന്നും അന്ന് കരഞ്ഞ് കൊണ്ടാണ് വീട്ടില്‍ എത്തിയതെന്നും പാഠഭാഗത്തില്‍ പറഞ്ഞിരിക്കുകയാണ്.
പിന്നീട് സ്പീച്ച് തെറാപ്പി ക്ലാസുകളില്‍ ചേര്‍ന്നു. സംസാര വൈകല്യം മറി കടക്കാന്‍ കണ്ണാടിയ്ക്ക് മുന്നില്‍ നിന്നും മണിക്കൂറുകളോളം വ്യത്യസ്ത വാക്കുകള്‍ സംസാരിക്കുന്നത് പരിശീലിച്ചു. തേരെ മേരെ ബീച്ച് മെന്‍ ഷോ യില്‍ നിന്നുമാണ് തനിക്കുണ്ടായിരുന്ന സംസാര വൈകല്യത്തെ കുറിച്ച് ഹൃത്വിക് ആദ്യമായി പറഞ്ഞത്. നിങ്ങള്‍ സംസാരിക്കാന്‍ തുടങ്ങുന്നത് വരെ എല്ലാം സാധാരണമാണെന്ന് തോന്നും. അപ്പോള്‍ നിങ്ങളുടെ ഹൃദയം മിടിക്കും. സംസാരിക്കാന്‍ കഴിയാത്തതിന്റെ വേദന നിങ്ങള്‍ക്ക് മനസിലാകില്ലെന്നും ഹൃത്വിക് പറഞ്ഞിരുന്നു.

രണ്ട് വര്‍ഷം മുന്‍പ് ഹൃത്വികിന്റെ സഹോദരി എഴുതിയ ബ്ലോഗ് വലിയ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. അവന്‍ ജീവിതത്തിലെ വലിയൊരു തടസ്സത്തെ പരാജയപ്പെടുത്തി. അതിനെ മറികടക്കുക അല്ലാതെ അവന്റെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. ജീവിക്കാനുള്ള വഴി കണ്ടെത്തുക എന്ന യുദ്ധത്തില്‍ അവന്‍ വിജയിച്ചു. പതിമൂന്നാം വയസില്‍ അവന്‍ മണിക്കൂറുകളോളം ഉറക്കെ വായിക്കുമായിരുന്നു.
ചിലപ്പോള്‍ എല്ലാ ദിവസവും രാവിലെയും രാത്രിയും ഒറ്റയ്ക്ക് ബാത്ത് റൂമില്‍ ഇരുന്ന് സംസാരിക്കുന്നത് കാണാം. 22 വര്‍ഷവും അവന്‍ അത് ചെയ്തിരുന്നു എന്നുമാണ് സഹോദരി പറഞ്ഞിരുന്നത്. ഇതുംവലിയ രീതിയില്‍ അന്ന് ചര്‍ച്ചയാക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications