ഗണിത ശാസ്ത്രജ്ഞനായി അമ്പരിപ്പിക്കുന്ന പ്രകടനവുമായി ഹൃത്വിക്ക് റോഷന്‍! സൂപ്പര്‍ 30 ട്രെയിലര്‍ പുറത്ത്
ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക്ക് റോഷന്‍ നായക വേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് സൂപ്പര്‍ 30. ഗണിത ശാസ്ത്രഞ്ജന്റെ റോളിലാണ് നടന്‍ ചിത്രത്തില്‍ എത്തുന്നത്. സൂപ്പര്‍ 30യുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ട്രെയിലറില്‍ ഹൃത്വിക്കിന്റെ പ്രകടനം തന്നെയാണ് മുഖ്യ ആകര്‍ഷണമായിരിക്കുന്നത്.
കരിയറില്‍ ഇതുവരെ ചെയ്യാത്തൊരു കഥാപാത്രമയിട്ടാണ് ഹൃത്വിക്ക് ചിത്രത്തില്‍ എത്തുന്നത്. സൂപ്പര്‍ ഹീറോ പരിവേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി തികച്ചും ഗ്രാമീണ വേഷത്തിലാണ് ഇത്തവണ നടന്‍ എത്തുന്നത്.

അഭിനയ സാധ്യത ഏറെയുളള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഹൃത്വിക്ക് അവതരിപ്പിക്കുന്നത്. ജൂലായ് 12നാണ് ഹൃത്വിക്കിന്റെ സൂപ്പര്‍ 30 തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വികാസ് ബഹലാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
മൃണാല്‍ താക്കൂര്‍, വിരേന്ദ്ര സക്‌സേന, പങ്കജ് ത്രിപാഠി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അനുരാഗ് കശ്യപ്, വിക്രമാദിത്യ മൊദ്വാനി, മധു മന്ദേന, സാജിദ് നാദിയവാല തുടങ്ങിയവര്‍ റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്‍സുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.


Click it and Unblock the Notifications