എല്ലാവർക്കും അറിയേണ്ടത് സൗന്ദര്യത്തെ കുറിച്ച്! ഒടുവിൽ ഹൃത്വിക് ആ രഹസ്യം വെളിപ്പെടുത്തുന്നു..

കഠിനമായി പ്രയത്നിച്ചാൽ ജീവിത വിജയം നേടാമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ഒരു വ്യക്തി കൂടിയാണദ്ദേഹം.

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ഹൃത്വിക് റോഷൻ. ഇന്നത്തെ യുവ തലമുറയിലെ ഭൂരിഭാഗം പേരുടേയും റോൾ മോഡൽ ഹ്വതിക് റോഷനാണ്. അദ്ദേഹത്തിന്റെ ശരീര സൗന്ദര്യമാണ് എല്ലാവരേയും താരത്തിലേയ്ക്ക് ആകർഷിക്കുന്നത്. പ്രായം കൂടുന്തോറും യൗവ്വനം കൈവിടാതിരിക്കുന്ന ഒരു താരം കൂടിയാണ് ഇദ്ദേഹം.

ഹൃത്വിക് ആരാധകർക്ക് അറിയേണ്ടത് ഒരേയൊരു കാര്യം മാത്രമാണ്. എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം. എന്നാൽ അദ്ദേഹം അത് വെളിപ്പെടുത്തുകയാണ്. കഠിനമായി പ്രയത്നിച്ചാൽ ജീവിത വിജയം നേടാമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ഒരു വ്യക്തി കൂടിയാണദ്ദേഹം.

 താരപുത്രനായിട്ടും കഷ്ടപ്പെട്ടു

താരപുത്രനായിട്ടും കഷ്ടപ്പെട്ടു

പിതാവ് രാകേഷ് റോഷന്റെ ചുവട് പിടിച്ചാണ് ഹൃത്വിക് ബോളിവുഡിൽ എത്തിയത്. താരപുത്രൻ എന്ന ലേബൽ ഇല്ലാതെയാണ് ബോളിവുഡിൽ ആദ്ദേഹം തന്റെ തന്റെ ചുവട് ഉറപ്പിച്ചത്.താരത്തിന് ബോളിവുഡിൻ തന്റേതായ സ്ഥാനം കണ്ടെത്താൻ അധിക സമയം വന്നില്ല. അതിന് തന്റെ അകാര സൗന്ദര്യം താരത്തെ വേണ്ടുവേളം സഹായിച്ചിരുന്നു. ആരേയും ആകർഷിക്കുന്നകണ്ണുകളും മനോഹരമായ ശരീരവും ഹൃത്വികിനെ ബോളിവുഡിലെ തിളങ്ങാൻ സഹായിച്ചു

അപമാനിതൻ

അപമാനിതൻ

വിദ്യാഭ്യാസ കാലത്ത് ഒരുപാട് കളിയാക്കലും പരിഹാസവും കേൾക്കേണ്ടിവന്നിരുന്നു. പഠനകാലത്ത് അന്തമുഖനായിരുന്നു താരം സുഹൃത്തക്കളുടെ ഇടയിൽ പല അവസരത്തിലും അപമാനിക്കപ്പെട്ടിരുന്നു. കൈവിരലുഖളുടെ എണ്ണത്തിലെ വർധനവായിരുന്നു കൂട്ടുകാരുടെ പ്രധാന ചർച്ച വിഷയം. കൂടാതെ ചെറുപ്പത്തിൽ സംസാരത്തിന്റെ വൈകല്യവും അദ്ദേഹത്തിനെ അലട്ടിയിരുന്നു. ഇതിന് ചികിത്സ തേടിയിരുന്നു.

 കടന്നു വന്നത് ദുർഘടം പിടിച്ച വഴി

കടന്നു വന്നത് ദുർഘടം പിടിച്ച വഴി

പല തരത്തുലുള്ള പ്രശ്നങ്ങൾ അദ്ദേഹം ജീവിതത്തിൽ അതിജീവിച്ചിട്ടുണ്ട് . അദ്ദേഹതത്തിനെ തളർത്തുന്ന പല ഘട്ടങ്ങളേയും ദൈര്യത്തോടെയായിരുന്നു നേരിട്ടത്. ചെറുപ്പത്തിലുണ്ടായിരുന്ന സംസാര വൈകല്യവും മറ്റും അദ്ദേഹത്തെ ഒരു രീതിയിവും തളർത്തിയിരുന്നിസ്സ. കൂടാതെ കൗമാരകാലത്ത് നട്ടെല്ലിനെ ബാധിച്ച അസുഖത്തെ മറികടന്നാണ് ഹൃതിക് മികച്ച നര്‍ത്തകന്‍ കൂടിയായത്.

മികച്ച ശരീര സൗന്ദര്യത്തിന്

മികച്ച ശരീര സൗന്ദര്യത്തിന്

മികച്ച ശരീരം സ്വന്തമാക്കാൻ പുകവലി മയക്കുമരുന്ന് എന്നിവയോട് അകന്ന് തന്നെ നിൽക്കണം. കൂടാതെ മികച്ച ശരീര സൗന്ദര്യത്തിന് വേണ്ടി സ്റ്റിറോയ്ഡ് പോലുള്ള കുറുക്കു വഴികളില്‍ ഒരിക്കലും പോകരുതെന്ന് താരം പറയുന്നു. ഫിറ്റ്നെസ് നേടുന്നത് ഒരു സന്തോഷമുള്ള കാര്യമായി കണക്കാക്കാന്‍ കഴിയണമെന്നും താരം പറയുന്നു. തനിക്ക് ഫിറ്റ്നെസ് കാര്യത്തില്‍ മാതൃക അമ്മയാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. കൃത്യമായ വ്യായാമവും ഭക്ഷണ രീതികളും പിന്തുടര്‍ന്നാല്‍ ആര്‍ക്കും ഫിറ്റ്നെസ് അകലെയല്ലെന്നും ഹൃതിക് പറയുന്നു. ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസ് ഉണ്ടാവുകയുള്ളുവെന്നും താരം പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X