ഹൃത്വിക് റോഷന്റെ സിക്സ്പാക്ക് കാണുന്നില്ല, എവിടെ എന്ന് ആരാധകർ, സെൽഫ് ട്രോളുമായി താരം....

ബോളിവുഡിലെ ഹോട്ട് ആന്റ് സ്റ്റൈലീഷ് താരമാണ് ഹൃത്വിക് റോഷൻ. താരത്തിന്റെ ശരീര സംരക്ഷണം ബോളവുഡ്- തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ചർച്ച വിഷയമാണ്. താരങ്ങൾക്ക് ഇടയിൽ തന്നെ അദ്ദേഹത്തിന് ഒരുപാട് ആരാധകരുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് താരത്തിന്റെ പുത്തൻ ഗെറ്റപ്പാണ്.

ചിത്രം കണ്ട എല്ലാവരും ആകാംക്ഷയോടെ ചോദിക്കുന്നത് താരത്തിന്റെ സിക്സ്പാക്കിനെ കുറിച്ചാണ്. ചിത്രത്തിൽ താരത്തിന്റെ സിക്സ്പാക്ക് മസിൽ കാണുന്നില്ല. ഇത് എവിടെയാണെന്നാണ് എല്ലാവർക്കും അറിയേണ്ടത്. ദാബൂ രത്നാനിയുടെ പുതിയ കലണ്ടർ ഷൂട്ടിങ് ചിത്രത്തിലാണ് സിക്സ്പാക്ക് ഇല്ലാത്ത ഹൃത്വിക് പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.ആ സിക്സ് പാക് ആബ്സ് ഇനി ഇല്ലെന്ന് അറിയാമെന്നും പക്ഷേ ചാടിയ വയറിന്റെ ഇടയിലെവിടെയോ ഉണ്ടെന്ന് ഹൃദയം പറയുന്നുണ്ടെന്ന് കുറിച്ചു കൊണ്ടായിരുന്നു ചിത്രം പങ്കുവെച്ചത്.ആ ദിവസങ്ങൾ മിസ് ചെയ്യുന്നുവെന്നും ഈ ചിത്രത്തിന് നന്ദിയെന്നും ചിത്രത്തിനോടെപ്പം കുറിച്ചു.

താരത്തിന്റെ ചിത്രവും കുറിപ്പും ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. തന്റെ പുതിയ ഗെറ്റപ്പിനും മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്.46-ാം വയസിലും ശരീരം സ്റ്റൈലായാണ് ഹൃത്വിക് കൊണ്ട് നടക്കുന്നതെന്നായിരുന്നു ആരാധകരിൽ ഭൂരിഭാഗം പേരുടേയും ഭാഷ്യം.ഹൃത്വികിന് പുറമേ ടൈഗർ ഷ്റോഫും പരീണീതി ചോപ്രയും ഉൾപ്പടെയുള്ള താരങ്ങൾ കലണ്ടറിൽ ഇടംപിടിച്ചിട്ടുണ്ട്.

View this post on Instagram

. मैं और मेरी तन्हाई अक्सर यह बातें करती हैं. की आज यह Abs होते तो कैसा होता।. . अगर यह होते तो ऐसा होता, अगर यह होते तो वैसा होता ।. जबकि मुझे ख़बर है की ABS नही हैं... कहीं नहीं हैं।. . लेकिन यह पागल दिल है की कह रहा हैं की वो हैं .. मोटे पेट के नीचे कहीं हैं...। . मैं और मेरी तन्हाई अक्सर यह बातें करती हैं ! . . Thanks dabs for this amazing shot ! #missingthedays @dabbooratnani @manishadratnani #dabbooratnanicalendar

A post shared by Hrithik Roshan (@hrithikroshan) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X