നർത്തകരുടെ ഫോണിലേക്കൊരു സന്ദേശവുമായി ഹൃത്വിക് റോഷൻ! അക്കൗണ്ട് പരിശോധിക്കുക...

കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ഒരു മേഖലയാണ് സിനിമ . വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സിനിമ സീരിയൽ ചിത്രീകരണങ്ങളും റിയാലിറ്റി ഷോകളും നിർത്തിവെച്ചിരുന്നു. ലോക്ക് ഡൗണിന് ശേഷം സിനിമ സീരിയൽ ചിത്രീരണം ആരംഭിച്ചിട്ടുണ്ട്. കർശന നിർദ്ദേശം പാലിച്ചു കൊണ്ടാണ് പരമ്പരകൾ വീണ്ടും ആരംഭിച്ചിരിക്കുന്നത്. സീരിയൽ ചിത്രീകരങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കുലും സിനിമ ചിത്രീകരണം തുടങ്ങിയിിട്ടില്ല. വലിയ ആൾക്കൂട്ടം അനുവദനീയമല്ലാത്തതിനാൽ പല സിനിമകളുടേയും ചിത്രീകരണം അനിശ്ചതത്വത്തിലാണ്.

hrihik roshan

കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് സിനിമ, സീരിയൽ മേഖലയിലെ ദിവസവേതക്കാരെയാണ്. പലരും തങ്ങളുടെ ദയനീയ സ്ഥിതി വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇപ്പോഴിത ഇവർക്ക് കൈ സഹായവുമായി നടൻ ഹൃത്വിക് റോഷൻ. ജൂനിയർ ആർട്ടിസ്റ്റുകളുടെ പശ്ചാത്തലത്തിൽ നൃത്തം ചെയ്യുന്നവർക്കാണ് സഹായ ഹസ്തവുമായി താരം രംഗത്തെത്തിയത്. 100 പേർക്കാണ് ഹൃത്വിക് സഹായം നൽകിയിരിക്കുന്നത്.

നർത്തകരുടെ ബാങ്ക് അക്കൗണ്ട് നമ്പർ സംഘടിപ്പിച്ചാണ് താരം പണം നൽകിയത്. തൊട്ടുപിന്നാലെ അക്കൗണ്ട് ചെക്ക് ചെയ്തതിന് ശേഷം വിവരം അറിയിക്കണമെന്നാവശ്യപ്പെട്ട് ഹൃത്വികിന്റെ ടീം സന്ദേശവും അയച്ചിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പലരും മുംബൈയിൽ നിന്ന് തങ്ങളുടെ നാട്ടിലേയ്ക്ക് മടങ്ങിയിരുന്നു. പലർക്കും കൊവിഡ് ബാധിക്കുകയും ചെയ്തിരുന്നു. തു‍ടർന്ന് ഇവർക്ക് ജോലിക്ക് പോകാനും കഴിയാതെ പട്ടിണിയുടെ അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു. ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്ന 100 പേർക്കാണ് ഹൃത്വിക് സാഹായം നൽകിയത്.

കൊവിഡ് പ്രതിസന്ധി ആരംഭിച്ചപ്പോൾ തന്നെ ജനങ്ങൾക്ക് സഹായവുമായി ഹൃത്വിക് റോഷൻ രംഗത്തെത്തിയിരുന്നു. നേരത്തേ ബി.എം.സിയിലെ ജോലിക്കാർക്ക് മാസ്കും പിപിഇ കിറ്റുമടക്കമുള്ള സംവിധാനങ്ങൾ അദ്ദേഹം എത്തിച്ചു നൽകിയിരുന്നു. ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ജീവനക്കാർക്കും കെയർടേക്കേഴ്സിനുമാണ് എമൻ 95 മാസ്ക്കുകളും എഫ്എഫ് പി3 മാസ്ക്കുകളും താരം നൽകിയത്. .

Read more about: hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X